അന്ന് അരലക്ഷം പേരെയാണ് പിണറായി സർക്കാർ കള്ളക്കേസിൽ കുടുക്കിയത്; ഇന്നും സമാനമായ രീതിയിൽ വിശ്വാസികളെ പീഡിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്; ശബരിമല പ്രക്ഷോഭകാലത്തെ സാഹചര്യങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ശബരിമല പ്രക്ഷോഭകാലത്തെ സാഹചര്യങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . അന്ന് അരലക്ഷം പേരെയാണ് പിണറായി സർക്കാർ കള്ളക്കേസിൽ കുടുക്കിയത്. ഇന്നും സമാനമായ രീതിയിൽ വിശ്വാസികളെ പീഡിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
സ്പീക്കറുടെ ഗണപതി അവഹേളനത്തിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നൽകാൻ തയ്യാറാവണം. ഒരു മതനിരപേക്ഷ സമൂഹത്തിൽ ഇത്തരമൊരു പ്രസ്താവന നടത്താൻ ആരാണ് ഷംസീറിനെ ചുമതപ്പെടുത്തിയത് എന്ന് മുഖ്യമന്ത്രി പറയണം. ഷംസീറിനെ പോലെയുള്ള മതമൗലികവാദികളുടെ പിന്തുണയുള്ള നേതാവിനെ നിയന്ത്രിക്കാൻ പിണറായി വിജയൻ തയ്യാറാകണം.
30 ശതമാനം വരുന്ന മുസ്ലിംവോട്ട് ലക്ഷ്യം വെച്ചാണ് സിപിഎം ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. എഎൻസ്എസ്സിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. സമാനചിന്താഗതിയുള്ള എല്ലാവരുമായും ചേർന്ന് ബിജെപി വലിയ പ്രതിഷേധമുയർത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha























