നടൻ കൈലാസ് നാഥ് അന്തരിച്ചു ...കരൾ രോഗം കാരണം ഒരു നടൻ കൂടി മലയാളത്തിന് നഷ്ടമായി ..അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

ചലച്ചിത്ര, സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്.
തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ഏകദേശം 180-ഓളം സിനിമകളിലും വിവിധഭാഷകളിലായി 400-ലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ അഭിനയ വിഭാഗത്തിൽ ലക്ച്ചറർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.. നടി സീമ ജി.നായർ ഉൾപ്പെടെയുള്ളവർ നടന്റെ വിയോഗവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച നടക്കും.
മകൾ ധന്യയ്‌ക്കൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു താമസം. തിരുവനന്തപുരം സ്വദേശിയാണ്. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. കരൾ രോഗ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ട് 3.30ഓടെയാണ് മരണം സംഭവിച്ചത്. മൃതദേഹം തൃശ്ശൂരിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ നടക്കും.
ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി കുറേക്കാലം പ്രവർത്തിച്ചിരുന്നു. മലയാളത്തിൽ ‘ഇതു നല്ല തമാശ’ എന്ന സിനിമ സംവിധാനം ചെയ്തു. ബാലതാരമായി വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം.. ചിരഞ്ജീവി, ശങ്കര്‍, ശ്രീനാഥ്, നാസര്‍ എന്നിവര്‍ക്കൊപ്പം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം കഴിഞ്ഞ് ഇറങ്ങിയ അദ്ദേഹം 1977ൽ പുറത്തിറങ്ങിയ ‘സംഗമം’ എന്ന ചിത്രത്തിലൂടെയാണ് പിന്നീട് മലയാള സിനിമാ രംഗത്തേക്ക് എത്തിയത്. ‘ഒരു തലൈ രാഗം’ എന്ന തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തി. തൊണ്ണൂറിലധികം ചിത്രങ്ങളില്‍ തമിഴില്‍ വേഷമിട്ടിട്ടുണ്ട്
മിന്നുകെട്ട്, എന്റെ മാനസപുത്രി, പ്രണയം, മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സേതുരാമയ്യര്‍ സിബിഐയിലെ സ്വാമിയായും ‘സ്വന്തം എന്ന പദ’ത്തിലെ കൊച്ചു കുട്ടനായും ഇരട്ടി മധുരത്തിലെ സുമനായും ശ്രീനാരായണ ഗുരുവിലെ ചട്ടമ്പി സ്വാമികളായും ശരവര്‍ഷത്തിലെ അയ്യരായും മലയാള സിനിമകളില്‍ ഒരുപിടി നല്ല വേഷങ്ങള്‍ കൈലാസ് നാഥ് കൈകാര്യം ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയലിൽ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രമായിരുന്നു കൈലാസ് നാഥിന്റെ അവസാനത്തേത്. ഇതിനിടെ കരൾ രോഗം കലശലായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് പണം ആവശ്യമായി വന്നതിനെ തുടർന്ന് സുമനസുകളുടെ ധനസഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും മുൻപ് അദ്ദേഹം വിടപറഞ്ഞു.
https://www.facebook.com/Malayalivartha























