കസേര തെറിക്കും; ഇനി മണിക്കൂറുകൾ! സ്പീക്കറെ പൂട്ടാൻ രാഷ്ട്രപതി ഇറങ്ങും! ഷംസീറ് പിടിച്ച പുലിവാല്

‘മിത്ത് വിവാദത്തിൽ’ കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാമർശത്തിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനു പരാതി. സുപ്രീം കോടതി അഭിഭാഷകൻ കോശി ജേക്കബ് ആണ് പരാതി നൽകിയത്. സ്പീക്കറെ ഉടനെ മാറ്റണമെന്നും ഷംസീർ ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും പരാതിയിൽ പറയുന്നു. കൂടാതെ സ്പീക്കർ പദവി ദുരുപയോഗം ചെയ്തുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. സ്പീക്കർ സത്യപ്രതിജ്ഞാ ലംഘനമാണ് ഇവിടെ നടത്തിയിരിക്കുന്നതെന്ന് കോശി ജേക്കബിന്റെ പരാതിയിൽ പറയുന്നു.
‘ഗണേശ ഭഗവാനെതിരെ പ്രകോപനപരമായ പരാമർശമാണ് ഷംസീർ നടത്തിയത്. ഭക്തർക്ക് വേദനയുണ്ടാക്കുന്ന കാര്യമാണിത്. ഗണേശ ഭഗവാന്റെ തല മാറ്റി ആനയുടെ തലവച്ചത് അസംബന്ധവും യുക്തിക്ക് നിരക്കാത്തതുമാണെന്നും ഷംസീർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്താൻ കരുതിക്കൂട്ടിയാണ് ഇക്കാര്യം പറഞ്ഞത്.
വിവിധ മതവിഭാഗങ്ങൾ തമ്മിൽ മതസ്പർധ വളർത്താനാണ് ലക്ഷ്യം വച്ചത്. അത് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണെന്ന് അഭിഭാഷകൻ പരാതിയിൽ വ്യക്തമാക്കി. ഭരണഘടനാ പദവി വഹിക്കുന്നയാൾ സത്യപ്രതിജ്ഞാ ലംഘനം നടത്തി. അതിനാൽ, രാഷ്ട്രപതി ഇടപെട്ട് സ്പീക്കർ സ്ഥാനത്തുനിന്നും ഷംസീറിനെ നീക്കണം. അതിലൂടെ ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം’’ എന്നും കോശി ജേക്കബ് കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, ശാസ്ത്രത്തെ പ്രമോട്ട് ചെയ്യുകയെന്നാൽ വിശ്വാസത്തെ തള്ളിപ്പറയലല്ലെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കേരളം മത നിരപേക്ഷതയുടെ മണ്ണാണ്. ഭിന്നിപ്പുണ്ടാക്കാൻ ഒരു ശക്തിയേയും അനുവദിക്കരുതെന്നും ഷംസീർ പറഞ്ഞു. മലപ്പുറത്തെ സ്‌കൂൾ കെട്ടിട ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്കാരമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കുകയാണ്. കാവിവത്കരിക്കുകയാണ്. തന്നെ എതിർക്കാം. എന്നാൽ വസ്തുതകളല്ലാത്തത് പ്രചരിപ്പിക്കരുതെന്നും സ്പീക്കർ ആവശ്യപ്പെട്ടു.'എല്ലാ ജാതിയിലും മതത്തിലും പെട്ടവർക്ക് ഒരുപോലെ ഒന്നിച്ചിരിക്കാൻ സാധിക്കണം.
അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കണം. അതാണ് കേരളം. നോമ്പുതുറക്കാൻ മുസ്ലീം സഹോദരങ്ങളല്ലാത്തവരെ ക്ഷണിക്കുന്നു. ഓണം കേരളീയരുടെ ദേശീയ ആഘോഷമാണെങ്കിലും അത് മുഖ്യമായും ആഘോഷിക്കുന്നത് ഹിന്ദുമത വിശ്വാസികളാണ്. അവർ മുസ്ലീം സഹോദരങ്ങളെ ക്ഷണിക്കുന്നു.
ഇതാണ് കേരളം. വൈകുന്നേരത്തെ ബാങ്കുവിളി കേൾക്കുമ്പോഴാണ് സന്ധ്യാനാമം ജപിക്കേണ്ട കാര്യം ഹിന്ദുമത വിശ്വാസികൾക്ക് ഓർമ വരുന്നത്. അതാണ് കേരളം. നമുക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ഉണ്ടാകേണ്ടത്.'- ഷംസീർ പറഞ്ഞു.
വിദ്യാര്‍ഥികളോട് സംവദിക്കവേ ഒരു പരിപാടിയില്‍ ഗണപതിയെക്കുറിച്ച് ഷംസീര്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനെക്കുറിച്ച് സംസാരിക്കവേ ഗണപതി മിത്താണെന്ന പരാമര്‍ശമാണ് എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളെ ചൊടിപ്പിച്ചത്. തൊട്ടുപിന്നാലെ ഷംസീര്‍ മാപ്പ് പറയണമെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നു.
പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം ഷംസീര്‍ പ്രതികരണവുമായി രംഗത്തെത്തി. ശാസ്ത്രവും മിത്തും സംബന്ധിച്ച തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തേയും വേദനിപ്പിക്കുന്നതല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. എല്ലാ മതവിശ്വാസത്തേയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെയാണ് വിശ്വാസികളെ മുറിപ്പെടുത്തുന്നതെന്നും ഷംസീര്‍ ചോദിച്ചു.
https://www.facebook.com/Malayalivartha























