Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഓട്ടിസം; എല്ലാ ജില്ലകളിലും മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തും മന്ത്രി: ഡോ.ആർ ബിന്ദു

03 AUGUST 2023 07:48 PM IST
മലയാളി വാര്‍ത്ത

ഓട്ടിസം ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാരന്റ് എംപവർമെന്റ് പ്രോഗ്രാം നടത്തുമെന്ന് സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതിനായി ഈ വർഷത്തെ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

‘ഓട്ടിസം; നവപരിപ്രേക്ഷ്യങ്ങൾ’ സംസ്ഥാനതല ശില്പശാലയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. ഓട്ടിസം സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യുന്നതിനും, ഓട്ടിസം ബാധിതരായ കുട്ടികൾക്കും കുടുംബങ്ങൾക്കും സാമൂഹിക സ്വീകാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്.

മലപ്പുറത്ത് നടത്തിയ പാരന്റ് എംപവർമെന്റ് പ്രോഗ്രാമിന്റെ പൈലറ്റ് പദ്ധതി വിജയകരമായിരുന്നു. ഇതേ മാതൃകയിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. അശാസ്ത്രീയമായ പരിശീലനങ്ങൾക്ക് ഒരിക്കലും മാതാപിതാക്കൾ കുട്ടികളെ വിധേയരാക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ നാലിടങ്ങളിൽ അസിസ്റ്റീവ് വില്ലേജുകൾ തുടങ്ങുന്നതിന് ശുപാർശ നൽകി കഴിഞ്ഞതായി മന്ത്രി അറിയിച്ചു. ഇതിന്റെ പ്രാഥമിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഓട്ടിസം ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾക്ക് അവരെ സുരക്ഷിതമായി ഏൽപ്പിച്ചുപോകാൻ കഴിയുന്ന ഒരിടമായിരിക്കും അസിസ്റ്റീവ് വില്ലേജ്. ആരോഗ്യ സുരക്ഷ, നൈപുണ്യവികസനം, തെറാപ്പി സൗകര്യങ്ങൾ, തൊഴിൽ ഉല്പാദനപരമായ പ്രവർത്തനങ്ങൾ എല്ലാം ഉൾക്കൊണ്ടുകൊള്ള പുനരധിവാസ ഗ്രാമങ്ങളാണ് അസിസ്റ്റീവ് വില്ലേജുകൾക്കൊണ്ട് ഉദ്ദേശിക്കുന്നത്.

നിലവിൽ നിഷിലും, നിപ്മറിലും ഓട്ടിസം ബാധിതരായ കുട്ടികളെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രവർത്തനങ്ങൾ സാമൂഹികനീതി വകുപ്പ് നടപ്പിലാക്കുന്നുണ്ട്.

സാമൂഹ്യ സുരക്ഷാ മിഷന്റെ ഭാഗമായിട്ട് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, മഞ്ചേരി മെഡിക്കൽ കോളജുകളിലും കോഴിക്കോട് ഇംഹാൻസിലും ഓട്ടിസം സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ ഓട്ടിസം സ്‌ക്രീനിംഗ്,വിവിധ തെറാപ്പികൾ, പരിശീലനങ്ങൾ,കൗൺസിലിംഗ്, വൈദ്യസഹായം തുടങ്ങി്യവയെല്ലാം ലഭ്യമാക്കുന്നുണ്ട്.

ശിശുരോഗവിദഗധർ, ഓഡിയോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്, സ്‌പെഷ്യൽ എജുക്കേറ്റർ, സോഷ്യൽ വർക്കർ തുടങ്ങിയവരുടെ എല്ലാം സേവനവും ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓട്ടിസം ബാധിതരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുവേണ്ടി സർക്കാരിന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ശില്പശാലയുടെ ഭാഗമായി ഉയർന്നുവരണം. ഓട്ടിസം ബാധിതരായ കുട്ടികളെ സ്‌നേഹപൂർവ്വം ചേർത്തുപിടിക്കാനും സവിശേഷ പിന്തുണ നൽകിക്കൊണ്ട് ആത്മവിശ്വാസത്തോട സ്വയംപര്യാപ്തമായി ജീവിക്കാൻ സന്നദ്ധരാക്കാനും കഴിയണമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

ചൈത്രം ഹോട്ടലിൽ നടന്ന ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിച്ചു. സോഷ്യൽ സെക്യൂരിറ്റീസ് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷിബു. എ, കെയുഎച്ച്എസ് മുൻ വൈസ് ചാൻസലർ ഡോ. എം.കെ.സി നായർ, സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസബിലിറ്റീസ് പ്രോഗ്രാം മാനേജർ സഹീറുദ്ദീൻ എസ്, ഓട്ടിസം ബാധിതരായ കുട്ടികളുടെ മാതാപിക്കൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends