Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വായ്പകൾ പ്രയോജനപ്പെടുത്തി നൂതന സംരംഭങ്ങൾ ആരംഭിക്കണം: മന്ത്രി പി. രാജീവ്

03 AUGUST 2023 08:33 PM IST
മലയാളി വാര്‍ത്ത

വായ്പാ തുക വിനിയോഗിച്ച് നൂതന സംരംഭങ്ങൾ ആരംഭിക്കുകയും നാട്ടിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യണമെന്ന് മന്ത്രി പി. രാജീവ്. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കളമശേരി നഗരസഭ വെസ്റ്റ് സി.ഡി.എസിലെ ( കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) കുടുംബശ്രീ സംഘങ്ങള്‍ക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം കളമശേരി മുനിസിപ്പൽ ടൗൺഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വായ്പയായി ലഭിക്കുന്ന ഏതെങ്കിലും രീതിയിൽ ചെലവഴിക്കാതെ സംരംഭങ്ങളാക്കി മാറ്റണം. നിരവധി സ്ത്രീ സംരംഭകർ മുന്നോട്ടു വരുന്നുണ്ട്. സംരംഭക വർഷത്തിന്റെ ഭാഗമായി 1,39000 സംരംഭങ്ങൾ ആരംഭിച്ചതിൽ 45000 സ്ത്രീ സംരംഭകരാണ്. 1260 വെളിച്ചെണ്ണ മില്ലുകൾ തുടങ്ങി. 600 ലധികം കറിപ്പൊടി നിർമ്മാണ യൂണിറ്റുകൾ സ്ത്രീകളുടെ നേതൃത്വത്തിൽ തുടങ്ങി.

മായമില്ലാത്ത ശുദ്ധമായ ഉത്പന്നങ്ങൾ ഇതുവഴി ലഭ്യമാകുന്നു. ഇലക് ട്രോണിക്സ് യൂണിറ്റുകൾ മുതൽ വെളുത്തുള്ളി പേസ്റ്റ് തയാറാക്കി വിൽക്കുന്ന യൂണിറ്റുകൾ വരെ സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്നു. നിരവധി പേർക്ക് തൊഴിലും ഇതു വഴി ലഭ്യമാകുന്നു. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളുമൊരുക്കുകയാണ് ലക്ഷ്യം.

പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സർക്കാർ ജാമ്യത്തിൽ വായ്പയെടുത്താണ് തുക അനുവദിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ജാമ്യത്തിലാണ് ഈ തുക കേന്ദ്ര സർക്കാർ അനുവദിക്കുന്നത്. കോർപ്പറേഷൻ തിരിച്ചടച്ചില്ലെങ്കിൽ സർക്കാരിനായിരിക്കും ഉത്തരവാദിത്തം. എന്നാൽ ഈ നിബന്ധനയിൽ കേന്ദ്ര സർക്കാർ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുകയാണ്.

ഇങ്ങനെ കൊടുക്കുന്ന ഗ്യാരന്റിയെല്ലാം സംസ്ഥാന സർക്കാർ എടുക്കുന്ന കേന്ദ്ര വായ്പയിൽ നിന്ന് തട്ടിക്കുറയ്ക്കും. കേന്ദ്രത്തിൽ നിന്ന് വായ്പയെടുക്കാൻ സമീപിക്കുമ്പോൾ ഗ്യാരന്റികളെല്ലാം കടത്തിൽ ഉൾപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്തിന് നൽകേണ്ട നികുതി വിഹിതവും വെട്ടിക്കുറച്ചിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ കേരളം മുന്നിൽ നിൽക്കുന്നതിനാൽ ഈ മേഖലകളിലേക്കുള്ള വിഹിതം കുറച്ചതായി മന്ത്രി പറഞ്ഞു.

സ്ത്രീ സ്വാശ്രയത്വം സംരംഭകത്വം ശാക്തീകരണം എന്നീ ലക്ഷ്യങ്ങളുമായാണ് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തുടനീളം കുടുംബശ്രീ സിഡിഎസുകൾക്കുൾപ്പെടെ 713 കോടി രൂപയുടെ വായ്പ വിതരണം ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിൽ കളമശ്ശേരി നഗരസഭ വെസ്റ്റ് സിഡിഎസിലെ 36 കുടുംബശ്രീ സംഘങ്ങൾക്ക് മൂന്നു കോടി രൂപ ആണ് മൈക്രോ ക്രെഡിറ്റ് വായ്പയായി വിതരണം ചെയ്തത്. സി ഡി എസ് അംഗങ്ങൾ മന്ത്രിയിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി.

കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷത വഹിച്ചു. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ്, ഡയറക്ടർ അഡ്വ. ഉദയൻ പൈനാക്കി, അസിസ്റ്റൻറ് ജനറൽ മാനേജർ പി. എൻ. വേണുഗോപാൽ, കളമശ്ശേരി നഗരസഭ വൈസ് ചെയർപേഴ്സൺ സൽമാ അബൂബക്കർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ചു മനോജ് മണി, കുടുംബശ്രീ മെമ്പർ സെക്രട്ടറി ജി. കൃഷ്ണകുമാർ, കളമശ്ശേരി ഈസ്റ്റ് സിഡിഎസ് ചെയർപേഴ്സൺ സുജാത വേലായുധൻ, വൈസ് ചെയർപേഴ്സൺ ഡാലിയ സുനിൽ, സിഡിഎസ് അംഗങ്ങളായ റസിയ നൗഷാദ്, ഫൗസി ജോസ്, സുനിത ഷഹീർ, ബിന്ദു കാർത്തികേയൻ, കളമശ്ശേരി വെസ്റ്റ് സിഡിഎസ് ചെയർപേഴ്സൺ ഫാത്തിമ മുഹമ്മദ്, കളമശേരി നഗരസഭാ സെക്രട്ടറി സി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends