Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ആരോഗ്യ ഗവേഷണ രംഗത്ത് കേരളത്തിന് വ്യത്യസ്തമായ നയം വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

03 AUGUST 2023 08:36 PM IST
മലയാളി വാര്‍ത്ത

വികസിത രാഷ്ട്രങ്ങളിലെ ആരോഗ്യ പരിപാലന സംവിധാനത്തിന് സമാനമായ സംവിധാനങ്ങളുള്ള കേരളത്തിലെ ആരോഗ്യ ഗവേഷണരംഗത്ത് ദേശീയതലത്തിൽ നിന്ന് ഭിന്നമായ നയം വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി (എസ്.സി.ടി.ഐ.എം.എസ്. ടി), കേരള മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യം (കെ.എം.ടി.സി) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ബയോമെഡിക്കൽ ട്രാൻസ്ലേഷനൽ റിസർച്ച് അന്താരാഷ്ട്ര കോൺഫറൻസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ആരോഗ്യ പരിപാലന സംവിധാനം രാജ്യത്ത് ഒന്നാമതാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ നേരിടുന്ന ആരോഗ്യ വെല്ലുവിളികൾ അല്ല നമുക്കുള്ളത്. നാം നേരിടുന്ന ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങൾ വികസിത രാഷ്ട്രങ്ങളുടേതിന് സമാനമാണ്. അത് സൂചിപ്പിക്കുന്നത് ആരോഗ്യ ഗവേഷണ മേഖലയിൽ ദേശീയതലത്തിൽ നിന്ന് വ്യത്യസ്തമായ ഒരു നയമാണ് കേരളത്തിൽ വേണ്ടത് എന്നതാണ്. ആ നയം ദേശീയ തലത്തിൽ നിന്ന് വ്യത്യസ്തവും അതേ സമയം ലോകനിലവാരത്തിലുള്ളതായിരിക്കുകയും വേണം, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വികസിത രാഷ്ട്രങ്ങളുടെ ആരോഗ്യ ഗവേഷണ നിലവാരത്തിലേക്ക് കേരളത്തിന് ഉയരാൻ സാധിച്ചിട്ടില്ല. നമ്മുടെ ഗവേഷണ നിലവാരം വികസിതരാഷ്ട്രങ്ങളുടെ ഒപ്പമെത്തിക്കണം എന്നാണ് സർക്കാരിന്റെ ലക്ഷ്യം. ആരോഗ്യ ഗവേഷകരുടെ ശ്രദ്ധ പതിയേണ്ട പല പ്രശ്‌നങ്ങളും കേരളത്തിൽ വർധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

വിട്ടുമാറാത്ത രോഗങ്ങളും പകർച്ചവ്യാധികൾ അല്ലാത്ത രോഗങ്ങളും വർധിച്ചുവരികയാണെന്ന് പഠനങ്ങൾ കാണിക്കുന്നു. സാമ്പത്തിക അസമത്വം മൂലമുള്ള പ്രശ്‌നങ്ങൾ, പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങൾ, അവരുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനം വികസിപ്പിക്കേണ്ട ആവശ്യകത എന്നിവയുണ്ട്. ആരോഗ്യ പരിപാലന സംവിധാനം അതിന്റെ വികസനത്തിനാവശ്യമായ പുതിയ അറിവുകൾ കണ്ടെത്തണം.

അത് കാലതാമസമില്ലാതെ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയും വേണം. ആ ലക്ഷ്യത്തിൽ ഊന്നിയാണ് ട്രാൻസ്ലേഷനൽ ഗവേഷണത്തിന് സംസ്ഥാന സർക്കാർ പ്രാമുഖ്യം നൽകുന്നത്. പല പ്രാദേശിക രോഗങ്ങളുടെയും മൂലകാരണം വ്യക്തമല്ല. ഇതിന് വിദഗ്ധ പഠനം വേണ്ടതുണ്ട്. ആരോഗ്യ സർവകലാശാല, സംസ്ഥാനത്തെ പ്രഗല്ഭ മെഡിക്കൽ കോളജുകൾ, നഴ്‌സിങ്ങ്, ഫാർമസി, പാരാമെഡിക്കൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഗവേഷണത്തിന് ആവശ്യമായ സജ്ജീകരണമൊരുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു.

പകർച്ചവ്യാധികളെക്കുറിച്ചുള്ള അടിസ്ഥാന പരീക്ഷണങ്ങൾ നടത്താൻ കഴിയുന്ന വിധം

സ്ഥാപനങ്ങൾ സജ്ജമാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. ആകുന്നത്ര കേന്ദ്രങ്ങളിൽ ബയോമെഡിക്കൽ വിഷയങ്ങളിൽ മൾട്ടി ഡിസിപ്ലിനറി ലാബുകൾ സജ്ജമാക്കും. മെഡിക്കൽ കോളജുകളിലെ ചികിത്സാ പഠനത്തിൽ ഗവേഷണം അഭിവാജ്യഘടകമാകേണ്ടത് അത്യാവശ്യമാണ്. ജീനോമിക്‌സ് പോലെയുള്ള കാതലായ വിഷയങ്ങളിലെ ഗവേഷണത്തിനായി ബയോ ബാങ്കുമായി ബന്ധപ്പെട്ട് അനന്തമായ ഡാറ്റാ സൗകര്യത്തോടു കൂടിയ അത്യാധുനിക സൗകര്യമുള്ള ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

അത്തരമൊരു ലോകോത്തര മികവിന്റെ കേന്ദ്രത്തിലേക്ക് ആരോഗ്യ ഗവേഷണ രംഗത്തെ പ്രശസ്തരായ മലയാളികളെ ആവശ്യമുണ്ട്. ആരോഗ്യ ഗവേഷണ രംഗത്ത് ആഗോള പ്രശസ്ത മലയാളികൾ ഉണ്ടെങ്കിലും അവർ ബഹുഭൂരിഭാഗവും വിദേശത്താണ്. പക്ഷേ അവരുമായി സമ്പർക്കത്തിൽ ഏർപ്പെടാനുള്ള മെഡിക്കൽ ഡാറ്റ നമുക്കുണ്ട്. കാനഡ മക്മസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ആഗോള പ്രശസ്ത കാർഡിയോളജിസ്റ്റുമായ പ്രൊഫ. സലിം യൂസഫ് അത്തരമൊരാളാണ്. കുറച്ചുനാളത്തേക്ക് സലിം യൂസഫിനെ പോലുള്ളവരുടെ സേവനം കേരളത്തിനു ലഭ്യമാക്കുന്ന തരത്തിൽ ബ്രെയിൻ ഗെയ്ൻ എന്ന പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണ്.

ആഗോള പ്രശസ്തരായ ആരോഗ്യ ഗവേഷകരെ ഇങ്ങോട്ടേക്ക് വിളിച്ചുവരുത്തി നമ്മുടെ വിദഗ്ധരുമായി അവരുടെ അറിവുകൾ പങ്കുവയ്ക്കുന്ന സ്‌കോളർ-ഇൻ-റസിഡൻസ് പദ്ധതിയും നടന്നുവരുന്നു. ലോകപ്രശസ്തരായ മലയാളികൾക്ക് എന്തുകൊണ്ടാണ് ഇൻഹൗസ് എക്‌സലൻസ് കഴിയാതെ വരുന്നത് എന്ന് നാം ഗൗരവത്തിൽ ചിന്തിക്കേണ്ടതുണ്ട്. സർക്കാർ ഇവിടെ കഴിയുന്നത്ര സൗകര്യങ്ങളൊരുക്കാൻ ശ്രമിക്കുകയാണ്. ന്യൂനതകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. വളരെ വലിയ മെഡിക്കൽ ഡാറ്റാശേഖരം ഇപ്പോൾ നമുക്കുണ്ട്. സ്വകാര്യത സംരക്ഷിക്കും എന്ന് ഉറപ്പാക്കിയശേഷം അവ മികച്ച ഗവേഷണ പഠനത്തിനായി വിദഗ്ധർക്ക് ലഭ്യമാക്കണമെന്നാണ് സർക്കാർ നിലപാട്,

മുഖ്യമന്ത്രി പറഞ്ഞു. ശിൽപ്പശാലയിലെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ 2021 ലെ കൈരളി ഗ്ലോബൽ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് മുഖ്യമന്ത്രി സലിം യൂസഫിന് സമ്മാനിച്ചു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. പകർച്ചവ്യാധി രോഗങ്ങൾ, പകർച്ചവ്യാധി അല്ലാത്ത രോഗങ്ങൾ, പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങൾ എന്നിവയെല്ലാം വളരെയധികമുള്ള സംസ്ഥാനത്ത് ട്രാൻസ്ലേഷനൽ ഗവേഷണത്തിന്റെ പ്രസക്തി വളരെയധികമാണെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതും ആയുസ്സ് നീട്ടികിട്ടുന്നതിനും ഉതകുന്ന ശാസ്ത്ര ഗവേഷണഫലങ്ങൾ അക്കാദമിക് രംഗത്ത് പരിമിതപ്പെടുത്താതെ ഏതൊരു സാധാരണക്കാരനും ലഭ്യമാകേണ്ടതുണ്ട് എന്നും അവർ അഭിപ്രായപ്പെട്ടു. ജനങ്ങളിൽ ഊന്നിയുള്ള വൈജ്ഞാനിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് കേരളത്തിന്റെ ശ്രമമെന്ന് ചടങ്ങിൽ സംസാരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ കൂടിയുള്ള ഗവേഷണം എന്നതാണ് സർക്കാരിന്റെ നിലപാട്.

ട്രാൻസ്ലേഷനൽ റിസർച്ചിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഇതുവരെ മൂന്നു ശില്പശാലകൾ നടത്തിയിരുന്നു. ജർമനിയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഓഫ് മെഡിസിൻ ജെയിംസ് സ്പുടിച്ച്, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ രാജൻ ഗുരുക്കൾ, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, കെ.എം.ടി.സി സ്‌പെഷ്യൽ ഓഫീസർ സി പത്മകുമാർ, എസ്.സി.ടി.ഐ.എം.എസ്. ടി ഡയറക്ടർ സഞ്ജയ് ബെഹാരി, എന്നിവർ സംസാരിച്ചു. രണ്ടു ദിവസത്തെ ശിൽപ്പശാലയിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി പ്രഗൽഭർ പേപ്പറുകൾ അവതരിപ്പിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends