സാഹിത്യകാരനും അധ്യാപകനുമായ ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു

സാഹിത്യകാരനും അധ്യാപകനുമായ ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു. 69 വയസ്സായിരുന്നു അദ്ദേഹത്തിന്. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. കാസര്‍കോട് ചെര്‍ക്കളയിലെ ബേവിഞ്ച സ്വദേശിയാണ്. സംസ്‌കാരം പിന്നീട്.കാസര്‍കോട് ജില്ലയിലെ ബേവിഞ്ചയില്‍ 1954 മെയ് 30 ന് അബ്ദുള്ള കുഞ്ഞി മുസ്ല്യാരുടെയും ചെമ്പിരിക്ക ഉമ്മാലിയുമ്മയുടെയും മകനായാണ് ഇബ്രാഹിം ബേവിഞ്ചയുടെ ജനനം.
കാസര്‍കോട് ഗവണ്‍മെന്റ്റ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദം നേടി. പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരദാനന്തര ബിരുദം നേടി. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ എംഫില്‍ കരസ്ഥമാക്കി. 198081 കാലത്ത് ചന്ദ്രിക ദിനപത്രത്തില്‍ സഹപ്രാധിപരായിരുന്നു. 1981 മുതല്‍ കാസര്‍കോട് ഗവണ്‍മെന്റ്റ് കോളേജ്, കണ്ണൂര്‍ വിമന്‍സ് കോളേജ്, മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ മലയാളം അധ്യാപകനായിരുന്നു. 2010 മാര്‍ച്ച് 31ന് വിരമിച്ചു.
കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിലും അംഗമാണ്. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ യുജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു. ഉബൈദിന്റെ കവിതാലോകം, മുസ്ലിം സാമൂഹിക ജീവിതം മലയാളത്തില്‍, ഇസ്ലാമിക സാഹിത്യം മലയാളത്തില്‍, പക്ഷിപ്പാട്ട് ഒരു പുനര്‍വായന, പ്രസക്തി, ബഷീര്‍ ദി മുസ്ലിം, നിള തന്ന നാട്ടെഴുത്തുകള്‍ , മൊഗ്രാല്‍ കവികള്‍, പള്ളിക്കര എംകെ അഹമ്മദിന്റെ മാപ്പിളപ്പാട്ടുകള്‍, പൊന്‍കുന്നം സെയ്ദു മുഹമ്മദിന്റെ മാഹമ്മദം എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പിടി അബ്ദുറഹ്മാന്റെ കറുത്ത മുത്ത് തൊട്ട് പതിനഞ്ചോളം പ്രസിദ്ധരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് മുഖപഠനങ്ങള്‍ എഴുതിയിട്ടുണ്ട്. ഖുര്‍ആനിക സൗന്ദര്യ ശാസ്ത്രത്തെകുറിച്ച് ഗവേഷണം നടത്തി. മലയാള സാഹിത്യത്തിലെ മതേതരഭാവത്തെ കുറിച്ചുള്ള പഠനം പൂര്‍ത്തിയായിട്ടുണ്ട്.
https://www.facebook.com/Malayalivartha























