മിത്തും മുത്താക്കാന്‍ നീക്കം... സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് ചര്‍ച്ച നടത്തി; കര്‍ണാടക മോഡല്‍ ജയം കേരളത്തിലും വേണം; നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഹുല്‍ ഗാന്ധി

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് വിശദമായ ചര്‍ച്ച നടത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചത്. പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയും നേതാക്കളുമായി സംസാരിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രം ഏത് തരത്തിലായിരിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും ഹൈക്കമാന്‍ഡ് യോഗത്തില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ നേടിയ വിജയം കേരളത്തില്‍ മാതൃകയാക്കണമെന്ന് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കൂട്ടായ പ്രവര്‍ത്തനവും അജണ്ടയില്‍ ഊന്നിയുള്ള നീക്കവുമാണ് വിജയം നേടാന്‍ സഹായിക്കുകയെന്ന് അദ്ദേഹം നേതാക്കളോട് പറഞ്ഞു. കര്‍ണാടകയില്‍ നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് വന്‍വിജയം നേടിയത്.
അതേസമയം മണിപ്പൂരിലെ സാഹചര്യം അടക്കം വിശദീകരിച്ച് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തോട് ജാഗ്രത പുലര്‍ത്തി വേണം നേതാക്കള്‍ ഇടപെടാനെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനം ഒറ്റക്കെട്ടായ പ്രവര്‍ത്തനവും അജണ്ടയിലൂന്നിയുള്ള നീക്കവുമാണെന്ന് രാഹുല്‍ഗാന്ധി കേരള നേതൃത്വത്തെ ഓര്‍മിപ്പിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമുണ്ട്. അതിനാല്‍ കര്‍ണാടകയെ മാതൃകയാക്കണമെന്ന് രാഹുല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അവതരണം നടത്തി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് ഉറപ്പ് നല്‍കി. ഒക്ടോബര്‍ 31ന് അകം ബൂത്ത് തലം വരെ ശക്തിപ്പെടുത്തി സംഘടനയെ ശക്തമായ നിലയിലേക്ക് എത്തിക്കുമെന്നാണ് കെ സുധാകരന്‍ യോഗത്തില്‍ പറഞ്ഞത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടലെടുത്ത തര്‍ക്കങ്ങളും യോഗത്തില്‍ പങ്കെടുത്ത നേതാക്കളില്‍ ചിലര്‍ ഉന്നയിച്ചു.
പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കപ്പെടണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. അഭിപ്രായ വ്യത്യാസങ്ങള്‍ക്കെതിരെ കര്‍ശന നിര്‍ദ്ദേശവും ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്കകത്ത് പറയേണ്ടത് അകത്ത് മാത്രം പറഞ്ഞാല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കിയെന്ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. മിത്ത് വിവാദവും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. എകെ ആന്റണിയും, ചികിത്സയിലായതിനാല്‍ രമേശ് ചെന്നിത്തലയും ഓണ്‍ലൈനായാണ് പങ്കെടുത്തത്.
അതേസമയം അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിര്‍ണായക നീക്കം. സുപ്രീം കോടതിയില്‍ രാഹുല്‍ ഗാന്ധി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പരാതിക്കാരനെതിരെ നിരവധി കാര്യങ്ങളാണ് രാഹുല്‍ ഗാന്ധി എതിര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടികാട്ടിയിട്ടുള്ളത്. പരാതിക്കാരന്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്നു, തന്നെ മാപ്പ് പറയാനായി നിര്‍ബന്ധിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ രാഹുല്‍, സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല കീഴ്‌കോടതി വിധികള്‍ക്കെതിരെയും എതിര്‍ സത്യവാങ്മൂലത്തില്‍ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. കീഴ്‌കോടതി നടപടികള്‍ മുന്‍ക്കാല സുപ്രിം കോടതി വിധികള്‍ക്ക് വിരുദ്ധമെന്നാണ് രാഹുല്‍ ചൂണ്ടികാട്ടിയിരിക്കുന്നത്. കേസ് പരിഗണിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് രാഹുല്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം നീളുകയാണ്. കേസ് ജൂലൈ 21 ന് പരിഗണിച്ച സുപ്രീംകോടതി, രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ അനുവദിച്ചിട്ടില്ല. എന്നാല്‍ പരാതിക്കാരനായ പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസയച്ചിരുന്നു. പത്തു ദിവസത്തിനകം മറുപടി നല്‍കണം എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 4 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയാണ് കോടതി പരാതിക്കാരനോടും ഗുജറാത്ത് സര്‍ക്കാരിനോടും മറുപടി ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha























