പ്രാണവേദനയ്‌ക്കൊടുവില്‍.... കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍ കൈ കുടുങ്ങിയ യുവാവിന്റെ വലതു കൈ മുട്ടിന് മുകളില്‍ വച്ച് മുറിച്ചുമാറ്റി... കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് കൈ അബദ്ധത്തില്‍ കുടുങ്ങിയത്

പ്രാണവേദനയ്‌ക്കൊടുവില്‍...കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍ കൈ കുടുങ്ങിയ യുവാവിന്റെ വലതു കൈ മുട്ടിന് മുകളില്‍ വച്ച് മുറിച്ചുമാറ്റി. കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് കൈ അബദ്ധത്തില്‍ കുടുങ്ങിയത്.
ഒരു ഒരു മണിക്കൂറിലേറെ പ്രാണവേദന അനുഭവിച്ച യുവാവിനെ രക്ഷപ്പെടുത്താന്‍ ഒടുവില്‍ കൈമുറിച്ചു മാറ്റുകയായിരുന്നു. വിഴിഞ്ഞത്ത് നഗരസഭയുടെ നടപ്പാത കോണ്‍ക്രീറ്റ് ജോലിക്ക് എത്തിയ പൂവാര്‍ തിരുപുറം കോളനിയില്‍ മനു(31)വിനാണ് ഈ ദുരന്തമുണ്ടായത്.
ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രം ചാക്ക് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുമ്പോള്‍ യന്ത്രത്തിന്റെ കുടം പോലുള്ള കറങ്ങുന്ന ഭാഗത്തിന്റെ പുറമേയുള്ള പല്ലുകള്‍ക്കിടയിലാണു യുവാവിന്റെ കൈ കുടുങ്ങിയത്. മെഷീന്‍ പ്രവര്‍ത്തിച്ചിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞു.
അപകടത്തെത്തുടര്‍ന്ന് വലതു കൈ പകുതിയിലേറെ ഉള്ളിലകപ്പെട്ട യുവാവിന് ഒരു മണിക്കൂറോളം അമിത വേദനയനുഭവിച്ചു നില്‍ക്കേണ്ടി വന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല.
വിഴിഞ്ഞത്തു നിന്നു അഗ്‌നിരക്ഷാസേന എത്തിയെങ്കിലും യന്ത്രവും കൈയുമായി വേര്‍പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. പിന്നീട് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നു ഡോ.എസ് ആമിനയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘമെത്തി.
ഉള്ളിലകപ്പെട്ട കൈ ഭാഗം മുഴുവനായി പുറത്തേക്കെടുക്കാനായി കഴിയാത്തതു മനസ്സിലാക്കി മരവിപ്പിച്ച ശേഷം മുറിച്ചു നീക്കി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചു.
"
https://www.facebook.com/Malayalivartha























