Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

തലസ്ഥാനം നടുങ്ങിയ അരുംകൊല... തമ്പാനൂര്‍ സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന കേസില്‍ കൊടും കുറ്റവാളി ലഹരിക്കടിമ അജീഷിന് പ്രൊഡക്ഷന്‍ വാറണ്ട്, പ്രതിയെ കുറ്റം ചുമത്തലിന് ആഗസ്റ്റ് 14 ന് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്, അനവധി ക്രൈം കേസുകളിലുള്‍പ്പെട്ട് റൗഡി ലിസ്റ്റില്‍ പെട്ട അജീഷിന് ജാമ്യവുമില്ല കല്‍ തുറുങ്കിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാനും വിചാരണ കോടതി ജഡ്ജി കെ.പി.അനില്‍കുമാര്‍ ഉത്തരവിട്ടു

04 AUGUST 2023 10:34 AM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരം നടുങ്ങിയ തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജ് സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റെ കൊലപാതകക്കേസില്‍ പ്രതി കൊടും കുറ്റവാളി ലഹരിക്കടിമ അജീഷിന് പ്രൊഡക്ഷന്‍ വാറണ്ട്. നെടുമങ്ങാട് കല്ലിയോട് ആനായിക്കോണത്ത് ഹരിഷ് ഭവനില്‍ അജീഷ് എന്ന സുബാഷ് (36) എന്ന പ്രതിയെ കുറ്റം ചുമത്തലിന് ആഗസ്റ്റ് 14 ന് ഹാജരാക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ കോടതി ജില്ലാ ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടു.


അനവധി ക്രൈം കേസുകളില്‍ ഉള്‍പ്പെട്ട് റൗഡി ലിസ്റ്റിലുള്ള അജീഷിന് ജാമ്യവുമില്ല. കല്‍ തുറുങ്കിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാനും വിചാരണ കോടതി ജഡ്ജി കെ.പി.അനില്‍കുമാര്‍ ഉത്തരവിട്ടു. അജീഷ് 2022 ഫെബ്രുവരി 26 മുതല്‍ റിമാന്റില്‍ കഴിയുകയാണ്.
പട്ടാപ്പകല്‍ ബൈക്കില്‍ വെട്ടു കത്തിയുമായി എത്തി ഹോട്ടലില്‍ അതിക്രമിച്ചു കയറി റിസപ്ഷന്‍ സീറ്റിലിരുന്ന റിസപ്ഷനിസ്റ്റിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി കസേരയോട് ചേര്‍ത്ത് കഴുത്ത് പിടിച്ചു വെച്ച് തുരുതുരാ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴുത്തിലും തലയ്ക്കും മുഖത്തുമായി 14 വെട്ടുകളേറ്റിട്ടുണ്ട്.


റിസപ്ഷനിസ്റ്റ് നാഗര്‍കോവില്‍ കോട്ടാര്‍ ചെട്ടിത്തെരുവ് സ്വദേശി അയ്യപ്പന്‍ എന്ന നീലന്‍ (34) ആണ് കൊല്ലപ്പെട്ടത്. കഞ്ചാവിനടിമയും അനവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളുമാണ് അജീഷ്. ഇറച്ചിവെട്ടുന്ന ലാഘവത്തോടെ നടത്തിയ ക്രൂരവും മൃഗീയവും പൈശാചികവുമായ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി രണ്ടു സി സി റ്റി വി ക്യാമറ കണ്ണുകളാണെന്ന പ്രത്യേകതയും കേസിനുണ്ട്.


സംഭവത്തിന് മൂന്നു മാസം മുമ്പ് അജീഷ് ഭാര്യയുമൊത്ത് റൂം എടുക്കാന്‍ വന്നപ്പോള്‍ റിസപ്ഷനിസ്റ്റ് ചോദ്യം ചെയ്തതില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം പകയായുള്ള അരും കൊലയെന്നാണ് വിരോധ കാരണമായി പോലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. നെടുമങ്ങാട് സ്വദേശികള്‍ എന്തിനാണ് ഇവിടെ റൂമെടുക്കുന്നതെന്ന് ചോദിച്ച് റിസപ്ഷനിസ്റ്റ് അസഭ്യം പറഞ്ഞതാണ് കൊലക്ക് കാരണമെന്നാണ് കേസ്. കുടുംബ പ്രശ്‌നമുണ്ടാവുമ്പോള്‍ ഇത്തരത്തില്‍ റൂമെടുക്കാറുണ്ടെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയതായാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയുടേതായ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്.


2022 ഫെബ്രുവരി 25 രാവിലെ 8.30 മണിക്കാണ് തലച്ചോറ് മരവിപ്പിക്കുന്ന സംഭവം നടന്നത്. രാവിലെ ഹോട്ടലിന് മുന്നില്‍ ബൈക്കിലെത്തിയ അജീഷ് വെട്ടുകത്തിയും ഒരു ബാഗുമായി ഹോട്ടലിനുള്ളിലേക്ക് കയറുന്നതിന്റെയും റിസപ്ഷനിലിരിക്കുകയായിരുന്ന അയ്യപ്പന്റെ കഴുത്തിലും മുഖത്തും തുരുതുരെ വെട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ സി സി റ്റി വി യില്‍ ലഭിച്ചിരുന്നു.ഇയാള്‍ പെട്ടെന്ന് തന്നെ ബൈക്കില്‍ കയറി തിര്യെ പോകുകയും ചെയ്തു. ഈ സമയം ഒപ്പമുണ്ടായിരുന്ന റൂം ബോയി ശ്യാം മാലിന്യം കളയാനായി പുറത്തേക്ക് പോയിരുന്നു. ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ വെട്ടേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന റിസപ്ഷനിസ്റ്റിനെയാണ് കണ്ടത്.
മാടസ്വാമി -വേലമ്മാള്‍ ദമ്പതികളുടെ രണ്ടാമത്തെ മകനും അവിവിവാഹിതനുമാണ്. ചിദംബരം , ശിവപ്രിയ എന്നിവരാണ് സഹോദരികള്‍. കുടുംബത്തിന്റെ ഏക അത്താണിയുമായിരുന്നു.



അജീഷ് നെടുമങ്ങാട് , ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധികളിലുള്ള കൊലക്കേസുകളിലെ പ്രതിയാണ്. ഭാര്യ ഷീബ 2021 ല്‍ കരമന തളിയല്‍ സൂപ്പര്‍ പ്രിയ അപ്പാര്‍ട്ട്‌മെന്റിലെ അനാശാസ്യ കേന്ദ്രത്തില്‍ പെണ്‍വാണിഭ സംഘക്കുടിപ്പകയാല്‍ വലിയശാല സ്വദേശിയും ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് തലവനുമായ വൈശാഖിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ്. ഷീബയുടെ സംഘം വൈശാഖിന് സമാനമായി വാണിഭം നടത്തുന്നത് തന്റെ വരുമാനം കുറയുമെന്ന് മനസിലാക്കി വിവരം പോലീസിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ഷീബയുടെ കൂട്ടാളിയായ നവീന്‍ സുരേഷിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. നിത്യവും കഞ്ചാവുപയോഗിക്കുന്ന അജീഷിന്റെ പേരില്‍ 9 ക്രിമിനല്‍ കേസുകളുണ്ട്. കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജിയെ 2019 ല്‍ വെട്ടിക്കൊന്ന കേസിലും 2021 ല്‍ ആറ്റിങ്ങല്‍ കോരാണിയില്‍ ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. കഞ്ചാവ് ഉപയോഗിച്ച ശേഷം അക്രമ സ്വഭാവം കാട്ടുകയെന്നത് അജീഷിന്റെ രീതിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തമിഴ്‌നാട്ടില്‍ ജോലിക്കു പോകുന്ന ഇയാള്‍ തിര്യെ വരുമ്പോഴെല്ലാം ഇതേ ഹോട്ടലില്‍ താമസിക്കുക പതിവാണ്.


കൊലപാതക സി സി റ്റി വി ദൃശ്യങ്ങള്‍ ലഭിച്ചതോടെ നെടുമങ്ങാട് പോലീസ് പ്രതി അജീഷാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കല്ലിയോടുണ്ടെന്ന് മനസിലാക്കി. കൊലക്ക് ശേഷം തിരികെ കല്ലിയോടെത്തി വസ്ത്രങ്ങള്‍ മാറി ആനാകോട്ടെ ആളൊഴിഞ്ഞ പാലത്തില്‍ ഒന്നുമറിയാത്ത ഭാവത്തില്‍ ഇരിക്കുകയായിരുന്ന ഇയാളെ ഉച്ചയ്ക്ക് 12 മണിക്ക് നെടുമങ്ങാട് എസ് ഐ സുനില്‍ ഗോപിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ജീപ്പ് അകലെ നിര്‍ത്തി ഒരു ബൈക്കില്‍ പില്യന്‍ റൈഡറായി ചെന്ന് കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ പൊടുന്നനെ കീഴ്പ്പെടുത്തുതുകയായിരുന്നു. തുടര്‍ന്ന് തമ്പാനൂര്‍ പോലീസിന് കൈമാറി.


റിസപ്ഷനിസ്റ്റ് മരിച്ചത് പോലീസില്‍ നിന്നറിഞ്ഞപ്പോള്‍ അപ്പോള്‍ താന്‍ സ്റ്റാറായല്ലോയെന്നും മറ്റു രണ്ടു പേരെയും കൂടി അന്നേ ദിവസം കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends