ആശുപത്രി സംഘര്‍ഷ ഭൂമിയായി മാറി, കോട്ടയം ജില്ലാ ആശുപത്രിക്ക് മുന്നില്‍ തമ്മിലടിച്ച് എസ്എഫ്ഐ...കെഎസ് യു പ്രവര്‍ത്തകർ

കോട്ടയം നഗരത്തില്‍ തമ്മിലടിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍. എസ്എഫ്ഐ കെ എസ് യു പ്രവര്‍ത്തകരാണ് കോട്ടയം ജില്ലാ ആശുപത്രിക്ക് മുന്നില്‍ തമ്മിലടിച്ചത്. വൈകുന്നേരം സിഎംഎസ് കോളേജില്‍ നടന്ന എസ്എഫ്ഐ പരിപാടിക്കിടയില്‍ ഉണ്ടായ വാക്കേറ്റത്തേയും സംഘര്‍ഷത്തേയും തുടര്‍ന്ന് പരിക്കേറ്റ് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയതായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍.
എന്നാല്‍ ഇതറിഞ്ഞ് കെഎസ് യു പ്രവര്‍ത്തകര്‍ കൂടി ആശുപത്രിയിലേക്ക് എത്തിയതോടെ ആശുപത്രി സംഘര്‍ഷ ഭൂമിയായി മാറി. ആശുപത്രിക്ക് മുന്നില്‍ തമ്മിലടിച്ച പ്രവര്‍ത്തകരെ പോലീസെത്തിയാണ് നിയന്ത്രിച്ചത്. എന്നാല്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതെ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ തന്നെ തമ്പടിച്ചിരുന്നു.
എസ്എഫ്ഐ സിഎംഎസ് കോളേജില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ കെഎസ് യു പ്രവര്‍ത്തകര്‍ എത്തി അവരുടെ പരിപാടി സംഘടിപ്പിക്കാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിന് കാരണമായത്. പ്രകോപനപരമായി എത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ സംഘര്‍ഷം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ കോളേജിന് മുന്നില്‍ ഏറ്റുമുട്ടുകയായിരുന്നു.
https://www.facebook.com/Malayalivartha























