അട്ടപ്പാടിയില്‍ ഒറ്റയാന്‍ കാറ് തകര്‍ത്ത നിലയില്‍... വയോധികയും രണ്ട് കുട്ടികളുമടക്കം അഞ്ച് പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അട്ടപ്പാടിയില്‍ ഒറ്റയാന്‍ കാറ് തകര്‍ത്തു. വയോധികയും രണ്ട് കുട്ടികളുമടക്കം അഞ്ച് പേര്‍ വാഹനത്തിലുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. പരപ്പന്‍തറയില്‍ നിന്ന് ചിരക്കടവിലേക്ക് പോകുകയായിരുന്ന കുടുംബത്തിന് നേരെയാണ് ആനയുടെ ആക്രമണമുണ്ടായത്.
ഒറ്റയാന്‍ കാര്‍ മൂന്ന് തവണ കൊമ്പില്‍ കോര്‍ത്ത് ഉയര്‍ത്തി. ഭയന്നു വിറച്ച് വണ്ടിയിലുള്ളവര്‍ ബഹളം വച്ചതോടെ ആന തിരികെ പോകുകയായിരുന്നു.
https://www.facebook.com/Malayalivartha























