നടിയെ ആക്രമിച്ച കേസിൽ ഇന്ന് ദിലീപിന് നിർണായക ദിനം; വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന ദിലീപ് സമർപ്പിച്ച ഹർജി സുപ്രീകോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ ഇന്ന് ദിലീപിന് നിർണായക ദിനം , ദിലീപ് സമർപ്പിച്ച ഹർജി സുപ്രീകോടതി ഇന്ന് പരിഗണിക്കും. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർണായക ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം കൊടുത്തിരുന്നു .
പക്ഷേ വിചാരണക്കോടതിയാകട്ടെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ വീണ്ടും സമയം നീട്ടി ചോദിച്ചിരിക്കുന്നു. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്, വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്നാണ്.
സാക്ഷി വിസ്താരം പൂർത്തിയാക്കാൻ മാത്രം മൂന്ന് മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും കോടതിയെ ജഡ്ജി അറിയിക്കുകയും ചെയ്തു . വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കുവാനിരിക്കുകയാണ് .
https://www.facebook.com/Malayalivartha
























