ഉത്തരവുകളും അനുബന്ധ രേഖകളും ഹാജരാക്കി കാക്കനാട്ടെ ജില്ലാ ജയിലില്‍ നിന്ന് ശിവശങ്കര്‍ അഞ്ചര മാസങ്ങൾക്ക് ശേഷം പുറത്തിറങ്ങി; ജയിലിൽ നിന്നും ചികിത്സയ്ക്കായി കൊണ്ട് പോകാൻ ശിവശങ്കറിന്‍റെ കുടുംബം എത്തിയിരുന്നു

ലൈഫ് മിഷന്‍ കേസില്‍ ജാമ്യം കിട്ടിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കഴിഞ്ഞ ദിവസം ജയില്‍ മോചിതനായിരുന്നു. എറണാകുളം ജില്ലാ ജയിലില്‍നിന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് അദ്ദേഹം പുറത്തിറങ്ങിയിരിക്കുന്നത്. ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധി വന്നതിനു തൊട്ടു പിന്നാലെയുള്ള ദിവസമാണ് അദ്ദേഹത്തിന് പുറത്തിറങ്ങാൻ സാധിച്ചിള്ളൂ. സുപ്രീം കോടതി ഉത്തരവിന് പുറമെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ പ്രൊഡക്ഷൻ വാറണ്ട് പിൻവലിച്ചുള്ള സെഷൻസ് കോടതി ഉത്തരവ് ജയിലിൽ ലഭിച്ച ശേഷം ഉച്ചക്ക് 2.30 മണിയോടെ ആണ് ശിവശങ്കർ ജയിൽ മോചിതനായത്.
ഉത്തരവുകളും അനുബന്ധ രേഖകളും ഹാജരാക്കി കാക്കനാട്ടെ ജില്ലാ ജയിലില്‍നിന്ന് ശിവശങ്കര്‍ അഞ്ചര മാസങ്ങൾക്ക് ശേഷം പുറത്തിറങ്ങുകയായിരുന്നു . ജയിലിൽ നിന്നും ചികിത്സയ്ക്കായി കൊണ്ട് പോകാൻ ശിവശങ്കറിന്‍റെ കുടുംബം എത്തിയിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷം നേരെ അദ്ദേഹം പോയത് വീട്ടിലേക്കാണ്.
ഈ രണ്ടു മാസത്തിനടിയിൽ എം ശിവശങ്കർ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചേ മതിയാകൂ എന്ന സ്ഥിതിയാണ്. ജാമ്യകാലയളവില്‍ ശിവശങ്കര്‍ തന്റെ വീടിനും ആശുപത്രിക്കും സമീപപ്രദേശങ്ങളിലൊഴികേ മറ്റിടങ്ങളില്‍ പോകാന്‍ പാടില്ലെന്നാണ് കര്‍ശന വ്യവസ്ഥ. സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യവ്യവസ്ഥയിൽ കർശനമായി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 14-നായിരുന്നു ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അറസ്റ്റുചെയ്യുന്നത്.
170 ദിവസത്തെ ജയില്‍വാസത്തിനുശേഷമായിരുന്നു ശിവശങ്കര്‍ പുറത്തിറങ്ങിയിരിക്കുന്നത്. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി അദ്ദേഹത്തിന് ബുധനാഴ്ച സുപ്രീംകോടതി രണ്ടുമാസത്തെ ഇടക്കാല ജാമ്യമനുവദിച്ചിരുന്നു. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.
.
https://www.facebook.com/Malayalivartha
























