ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലേക്ക് ജനപ്രവാഹം ...തലസ്ഥാനത്തുനിന്നു ടൂർ പാക്കേജ്...തിരികെ ആറ്റിങ്ങലിൽ എത്തിയശേഷമാണ് പ്രശാന്തൻ പുതിയ പാക്കേജ് ടൂർ പ്രഖ്യാപിച്ചത്...സംസ്‌കാരച്ചടങ്ങിനു ശേഷം കല്ലറയ്ക്കു മുന്നിൽ ആളൊഴിഞ്ഞിട്ടില്ല

പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹപ്രകടനം അണമുറിയാതെ തുടരുകയാണ്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കല്ലറ സന്ദർശിക്കാൻ ദിവസവും നൂറു കണക്കിന് ആളുകളാണ് എത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ കല്ലറ സന്ദർശിക്കാൻ എത്തുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലേക്ക് ജനപ്രവാഹം തുടരുന്നത് ഒരു തീർത്ഥാടന കേന്ദ്രം പോലെയാണ്. തലസ്ഥാനത്തുനിന്നു പാക്കേജ് ടൂർ പാക്കേജ് അടക്കം ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു. ആറ്റിങ്ങൽ സ്വദേശിയായ എസ്.പ്രശാന്തനാണു നാളെ യാത്ര ഒരുക്കുന്നത്.
ജൂലൈ 30ന് പാലാ രാമപുരത്ത് നാലമ്പല ദർശനത്തിനായി പോയപ്പോൾ ഉമ്മൻ ചാണ്ടിയെ സംസ്‌കരിച്ച പള്ളിയിൽ കയറണമെന്നു ബസിലുണ്ടായിരുന്നവർ ആഗ്രഹം പ്രകടിപ്പിച്ചതിനാലാണു മടങ്ങുംവഴി രാത്രി ഒൻപതരയോടെ അവിടെ പോയതെന്നു പ്രശാന്തൻ പറഞ്ഞു. ആ നേരത്തും ആൾക്കൂട്ടമായിരുന്നു. തിരികെ ആറ്റിങ്ങലിൽ എത്തിയശേഷമാണ് പ്രശാന്തൻ പുതിയ പാക്കേജ് ടൂർ പ്രഖ്യാപിച്ചത്.
സംസ്‌കാരച്ചടങ്ങിനു ശേഷം കല്ലറയ്ക്കു മുന്നിൽ ആളൊഴിഞ്ഞിട്ടില്ല. വിവിധ ദേശങ്ങളിൽനിന്ന് വിവധ തുറകളിൽനിന്ന് ജനങ്ങൾ ആ കല്ലറതേടി ഒഴുകിവന്നുകൊണ്ടിരിക്കുന്നു. പള്ളിയിലെത്തിയവരും അന്ത്യോപചാരം അർപിക്കാൻ എത്തിയവരുമടക്കം അന്ത്യവിശ്രമ സ്ഥലത്ത് ജനപ്രവാഹമാണ്.
ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ പള്ളിയിൽച്ചെന്ന് പ്രാർത്ഥിക്കുക എന്നത് ഉമ്മൻ ചാണ്ടിയുടെ തെറ്റാത്ത ശീലങ്ങളിലൊന്നായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും ആ പതിവ് തെറ്റിച്ചില്ല. എന്നാൽ, ഇപ്പോൾ ഞായറാഴ്‌ച്ചകളിൽ പ്രാർത്ഥനക്കെത്തുന്നവരെല്ലാം ആ മനുഷ്യനുവേണ്ടി കല്ലറയ്ക്കുമുന്നിലെത്തി പ്രാർത്ഥിക്കുന്നു, കണ്ണീരൊഴുക്കുന്നു. ജീവിച്ചിരുന്നപ്പോൾ അദ്ദേഹം പകർന്ന വെളിച്ചം അണയാത്ത മെഴുകുതിരിവെട്ടമായി കല്ലറയ്ക്കുമുന്നിൽ പടരുന്നു, ദുഃഖം മെഴുകുപോലെ ഉരുകിയൊഴുകുന്നു.
https://www.facebook.com/Malayalivartha
























