നാമജപയാത്രക്കെതിരെ കേസെടുത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എന്‍എസ്എസ്; സ്പീക്കറുടെ മിത്ത് പരാമർശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് സ്വീകരിക്കും

മിത്ത് പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എൻ എസ് എസ് നടത്തിയ നാമജപ യാത്രയ്‌ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തിരുന്നു. നാമജപയാത്രക്കെതിരെ കേസെടുത്തിൽ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കറുടെ മിത്ത് പരാമർശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് സ്വീകരിക്കും . എൻഎസ്എസിനെ ശത്രുപക്ഷത്ത് നിർത്താതെ മിത്ത് വിവാദത്തെ രാഷ്ട്രീയമായി നേരിടാൻ സിപിഎം തീരുമാനിച്ചിരിക്കുകയായിരുന്നു .
പാളയം മുതൽ പഴവങ്ങാടി വരെയായിരുന്നു പദയാത്ര നടത്തിയത്..അപ്പോഴാണ് നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെയാണ് കേസ്. കേസെടുത്തത് എൻഎസ്എസ് നേതൃത്വത്തെ കൂടുതൽ പ്രകോപിപ്പിച്ചു.
ഇങ്ങനെയെങ്കിൽ മുഴുവൻ വിശ്വാസികൾക്കുമെതിരെ കേസെടുക്കേണ്ടിവരുമെന്ന് ജനറൽ സെക്രട്ടരി ജി സുകുമാരൻ നായർ പ്രതികരിച്ചു . അതേസമയം അതേസമയം. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തി.
https://www.facebook.com/Malayalivartha
























