കോട്ടയത്ത് ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

കോട്ടയം വടവാതൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാനാ (26) ണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന ഷാജീസ് ബസാണ് അപകടത്തിൽ പെട്ടത്.
എതിർ ദിശയിൽ നിന്നെത്തിയ ബൈക്ക് ബസ്സുമായി ഇടിക്കുകയായിരുന്നു. ബൈക്ക് ബസിന്റെ മുൻ ഭാഗത്ത് അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ഷിന്റോയെ കോട്ടയം വടവാതൂരിൽ തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മടവാദൂർ ജെ കെ ആശുപത്രിയിൽ. അപകടത്തെ തുടർന്ന് കെ കെ റോഡിൽ വൻ ഗതാഗത തടസ്സവും ഉണ്ടായി. സംഭവമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസും മണർകാട് പോലീസും സ്ഥലത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























