രാജ്ഭവനിൽ തക്കാളിയുടെ ഉപയോഗം താൽക്കാലികമായി നിർത്തി; പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ അതിനിർണായക പ്രഖ്യാപനം ആ കാരണത്താൽ !

പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ അതിനിർണായക പ്രഖ്യാപനം . രാജ്ഭവനിൽ തക്കാളിയുടെ ഉപയോഗം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരിക്കുകയാണ് അദ്ദേഹം. തക്കാളി വില അടിക്കടി വർദ്ധിക്കുകയാണ്. അതിനാൽ സാധാരണക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം ഗവർണർ സ്വീകരിച്ചിരിക്കുന്നത്.കഴിഞ്ഞ കുറച്ച് ആഴ്ചകളായി പഞ്ചാബിലെയും ചണ്ഡീഗഡിലെയും ജനങ്ങൾ തക്കാളി വില വർദ്ധനവ് കാരണം പ്രതിസന്ധി നേരിടുന്നുണ്ട് . പല വീടുകളിലും തക്കാളി ഒഴിവാക്കാനാകുന്നില്ല . വിതരണ ശൃംഖലയിലെ തടസങ്ങൾ കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയാണ് വിലക്കയറ്റത്തിലേക്ക് നയിച്ചത്.
ഈ സാഹചര്യത്തിൽ, സാധാരണക്കാരന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളിൽ ഉത്‌കണ്ഠയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. സാധാരണക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്‌ഭവനിൽ തക്കാളിയുടെ ഉപയോഗം താൽക്കാലികമായി നിർത്തിവയ്ക്കുന്നു. ഒരു സാധനത്തിന്റെ ഉപഭോഗം നിർത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നത് അതിന്റെ വിലയിൽ സ്വാധീനം ചെലുത്തുമെന്നും ഗവർണർ പറഞ്ഞു. നിലവിൽ കിലോയ്ക്ക് 200 രൂപ നിരക്കിലാണ് പഞ്ചാബിൽ തക്കാളി വിൽക്കുന്നത്. വരും ദിവസങ്ങളിൽ ഇത് 300 കടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
അതേസമയം ഗവർണറെ കയറ്റാതെ വിമാനം പറന്നു പൊങ്ങി... പിടിവിടാതെ രാജ്ഭവൻ. കർണാടകയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിനെ കയറ്റാതെ വിമാനം പറന്നു. ഈ സംഭവത്തിൽ വിമാനകമ്പനിയായ എയർ ഏഷ്യ അന്വേഷണം തുടങ്ങിയിരിക്കുകയാണ്, ബംഗളൂരു-ഹൈദരാബാദ് വിമാനത്തിലാണ് സംഭവം ഉണ്ടായത് . പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജ്ഭവൻ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ എയർ ഏഷ്യ അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























