Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഷംസീറിനു നേരെ കുരുക്കുകൾ മുറുകുകയാണ്, ഇന്ന് തീരും നാളെ തീരും എന്ന് പറഞ്ഞ് ഇരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി....വിശ്വാസി സമൂഹത്തോട് ഖേദം പ്രകടിപ്പിക്കണം....വ് ചെയ്ത് ഈ ആറ്റം ബോംബ് സ്പീക്കർ തന്നെ ഇല്ലാതാക്കണം....തുറന്നു പറഞ്ഞ് അഖിൽ മാരാർ...

04 AUGUST 2023 04:56 PM IST
മലയാളി വാര്‍ത്ത

ഷംസീറിനു നേരെ കുരുക്കുകൾ മുറുകുകയാണ്, ഇന്ന് തീരും നാളെ തീരും എന്ന് പറഞ്ഞ് ഇരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി കൂടുതൽ ആളുകൾ സ്പീക്കർക്ക് നേരെ വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 5 വിജയി അഖിൽ മാരാർ ആണ് ഈ വിഷയത്തിൽ നിലപാട് കടുപ്പിച്ചു കൊണ്ട് രംഗത്ത് വരുന്നത്. ഗണപതി ഭ​ഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീർ വിശ്വാസി സമൂഹത്തോട് ഖേദം പ്രകടിപ്പിക്കണമെന്ന് സംവിധായകൻ അഖിൽ മാരാർ. എല്ലാവരുടെയും വിശ്വാസം വലുതാണ്, എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം. ആ വിശ്വാസത്തെ ഇകഴ്‌ത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാവാൻ പാടില്ല. ഓരോത്തരെയും ശരികളിലേയ്‌ക്ക് നയിക്കാൻ നമുക്ക് പല വിധത്തിലുള്ള കഥകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ കഥകളെല്ലാം ഒരു മനുഷ്യന്റെ നന്മയ്‌ക്ക് വേണ്ടി ഉപയോഗിക്കുന്നിടത്തോളം കാലം അത് തെറ്റല്ല.

 

ഞാനൊരു ഗണപതി ഭക്തനാണ്. ഗണപതി അമ്പലത്തിൽ പോകുന്ന ഒരാളാണ്. സിദ്ധിയുടെയും ബുദ്ധിയുടെയും നാഥനാണ് ഗണപതി. എല്ലാ വിഘ്നങ്ങളും അകറ്റി എനിക്ക് കരുത്ത് നൽകുന്ന ഭഗവാനായാണ് ഞാൻ ഗണപതിയെ കാണുന്നത്. അതിന്റെ അർത്ഥം മറ്റ് വിശ്വാസങ്ങൾ തെറ്റാണെന്ന് അല്ല. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ കൈവിട്ട് പോകാതിരിക്കാൻ സ്പീക്കർ തന്നെ വിചാരിക്കണം. സ്പീക്കറുടെ ഒരു ഖേദ പ്രകടനം കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കണം.കേരളത്തിലെ ഒരുപാട് വിശ്വാസികൾക്ക് മാനസിക വിഷമം ഉണ്ടാക്കിയ പ്രസ്താവന സ്പീക്കർ തന്നെ തിരുത്തണം.ദയവ് ചെയ്ത് ഈ ആറ്റം ബോംബ് സ്പീക്കർ തന്നെ ഇല്ലാതാക്കണം. മുമ്പ് ശബരിമലയിലുണ്ടായ പ്രക്ഷോഭം പോലെ തെരുവിലിട്ട് വലിച്ചിഴയ്‌ക്കുന്നതിലേക്ക് വിശ്വാസി സമൂഹത്തെ തള്ളിയിടരുത്. എ.എൻ ഷംസീർ പ്രസ്താവന തിരുത്തണം. ഖേദ പ്രകടനം നടത്തിയെന്ന് കരുതി ഒന്നും നഷ്ടപ്പെടില്ല.

ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ ഒരുപാട് നഷ്ടപ്പെടും. അങ്ങയുടെ വിശ്വാസം പോലെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെയും വിശ്വാസം. ഇതിന്റെ പേരിൽ ആര് എന്നെ വന്ന് തെറി വിളിച്ചാലും എനിക്ക് ഒരു വിഷയവുമില്ല- അഖിൽ മാരാർ പറഞ്ഞു.തവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി. ഗണപതി ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. സുപ്രീം കോടതി അഭിഭാഷകനായ കോശി ജേക്കബാണ് പരാതിക്കാരന്‍. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയില്‍ നിന്ന് ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാവാന്‍ പാടില്ലെന്നും, അത് സത്യപ്രതിജ്ഞയുടെ കടുത്ത ലംഘനമാണെന്നും, സ്പീക്കറെ ഭരണഘടനാ പദവിയില്‍ നിന്ന് പുറത്താക്കണമെന്നും പരാതിയില്‍ പറയുന്നു.അതേസമയം വിവാദ പരാമര്‍ശത്തില്‍ ഷംസീറിനെ സിപിഎം നേതാക്കള്‍ അടക്കം പിന്തുണച്ചിരുന്നു. പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സ്പീക്കര്‍. ഇന്ത്യ മതരാഷ്ട്രമല്ലെന്നും, ഭിന്നിപ്പുണ്ടാക്കാന്‍ അനുവദിക്കരുതെന്നും സ്പീക്കര്‍ ഷംസീര്‍ ആവര്‍ത്തിച്ചു.

 

പാഠ്യപദ്ധതിയുടെ മറവില്‍ കാവിവല്‍ക്കരണമാണ് നടക്കുന്നത്. കുട്ടികളെ പഠിപ്പിക്കേണ്ടത് ഭരണഘടനയെന്തെന്നാണ്. നമ്മുടെ ഉത്തരവാദിത്തമാണത്. ശാസ്ത്രം സത്യമാണ്. വിശ്വാസത്തെ തള്ളിപ്പറയുക എന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്. മതനിരപേക്ഷവാദിയാവുകയെന്നതാണ് നാം എടുക്കേണ്ട പ്രതിജ്ഞ. എല്ലാ വിഭാഗക്കാര്‍ക്കും ഒന്നിച്ചിരിക്കാനും, അഭിപ്രായം പറയാനും സാധിക്കണം. ഭിന്നിപ്പുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് ഓരോ കുട്ടിയും ഇന്ന് നടത്തേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.പാഠ്യപദ്ധതി പരിഷ്‌കാരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ കാവിവല്‍ക്കരണമാണ് അതിന്റെ മറവില്‍ നടക്കുന്നത്.ചരിത്രത്തെ വക്രീകരിക്കുന്ന ശ്രമിക്കുന്ന ഇന്ത്യയില്‍ എന്താണ് എന്ന് പഠിപ്പിക്കേണ്ടതുണ്ട്.

 

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ സംഭാവനകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചിലര്‍ അവരുടെ ഹിഡന്‍ അജണ്ട ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനം സംവാദവും ചര്‍ച്ചയും വിയോജിപ്പുമാണ്. എന്റെ അഭിപ്രായത്തോട് വിയോജിക്കാം. പക്ഷേ വസ്തുതകള്‍ അല്ലാത്ത ചരിത്രം പഠിപ്പിക്കാന്‍ ശ്രമിക്കരുത്. ഇന്ത്യ എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നു. മതനിരപേക്ഷത രാജ്യത്ത് നിലനിര്‍ത്താന്‍ നിര്‍ബന്ധമായിരിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends