സിപിഎം ജീർണ്ണിച്ച് ദുർഗന്ധം വമിക്കുകയാണ്. എന്നിട്ടും പാർട്ടിക്കുള്ളിലുള്ലവർക്ക് അത് മനസിലാവുന്നില്ല.

സമൂഹമാധ്യമത്തിലാരോ കുറിച്ചത് ഒരിക്കൽ വായിച്ചിട്ടുണ്ട് അവിഹതം ഉണ്ക്കമീൻ പോലെയാണെന്ന്, വറുക്കുമ്പോൾ നാടറിഞ്ഞാലും തിന്നുന്നവനറിയില്ല എന്ന്. അതുപോലെ ആണ് സിപിഎം ന്റെ കാര്യവും.
സിപിഎം ജീർണ്ണിച്ച് ദുർഗന്ധം വമിക്കുകയാണ്. എന്നിട്ടും പാർട്ടിക്കുള്ളിലുള്ലവർക്ക് അത് മനസിലാവുന്നില്ല. ശമ്പളമില്ലാതെ പട്ടിണി കിടന്നിട്ടും, ഇരട്ടച്ചങ്കന്റെ വികസനം പൊളിയാണെന്ന് KSRTC ജീവനക്കാരനായ സിഐടിയു തൊഴിലാളി പറയും.
അന്ധഭക്തരെ ഉണ്ടാക്കി ഭൂരിപക്ഷ ജനങ്ങളെ കഴുതകളാക്കുന്ന പരിപാടി. പച്ചക്ക് വർഗീയത വിളമ്പി തമ്മിലടിപ്പിച്ചിട്ടും, വിദ്വേഷമുണ്ടാക്കിയിട്ടും മനസിലാവാത്തതുപോലെ അഭിനയിക്കുന്നവരും, മനസിലാവാത്തവരുമായ കുറേ അണികളും.
നാറി നാണം കെട്ടിരിക്കുന്ന ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല, എന്നാലും ചോദിക്കട്ടെ ആരാണ് ശ്രീ എം എന്ന ആൾ? അയാൾ്കെന്തിനാണ് 2021 ൽ പ്രതിവർഷം 34 ലക്ഷം രൂപ പാട്ടത്തിന് പത്ത് വർഷത്തേക്കാണ് ഭൂമി അനുവദിച്ചത്? 17.5 കോടി രൂപ മതിപ്പു വില ഉള്ള ഭൂമി. ഇത് മിത്താണോ ഗോവിന്ദൻ സഖാവേ?
M ഒരു മിത്താണോ യാത്ഥാരത്ഥ്യമാണോ എന്ന തരത്തിൽ ദേശാഭിമാനി മുൻ അസ്സോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ ഒരു ഫെയ്സ്ബുക്ക് കുറിപ്പ് കണ്ടപ്പോഴാണ് ചിലത് ഓർത്തത്. ശ്രീ M മായുള്ള സിപിഎം സർക്കാരിന്റെ ബന്ധവും, പ്രത്യക്ഷത്തിൽ ശത്രുവെന്ന് ധരിപ്പിച്ച് വേരുകളാൽ പുണർന്നിരിക്കുന്ന ബിജെപിയുമായുള്ള ബന്ധവും CPM വ്യക്തമാക്കാതിരിക്കുന്നത് എന്തുകൊണ്ടാവും. ശക്തിധരനെപ്പോലെ , എൻ മാധവൻകുട്ിയെപ്പോലെ, ഐജി ലക്ഷ്മണിനെപ്പോലെ, എം.ശിവശങ്കറിനെപ്പോലെ, സ്വപ്ന സുരേഷിനെപ്പോലെ, സി.എം രവാന്ദ്രനെപ്പോലെ പലർക്കും അറിയാമായിരിക്കണം. പക്ഷേ പൊതുജനം ഇത്തരം ദിനം പ്രതി സിപിഎം ജീർണ്ണതയുടെ ദുർഗന്ധത്തിൽ പെട്ട് ശ്വാസംമുട്ടുകയാണ് സഖാക്കളേ.
മിത്ത് എന്ന ഇംഗ്ലീഷ് വാക്കിന് അർത്ഥം കെട്ടുകഥ എന്നാണ്. കുറച്ചു ദിവസമായി കേരളത്തിൽ കെട്ടുകഥയും ശാസ്ത്രവും ആണല്ലോ ചർച്ചാ വിഷയം. അന്തിച്ചർച്ചകളിൽ മതപ്രംസഗം നടത്തയും, ഒരുകൂട്ടം കുഞ്ഞുങ്ങളുടെ മുന്നിൽ മിത്തുകളുടെ രാഷ്ട്രീയം പറയുകയും ചെയ്യുന്ന ഔചിത്യമില്ലായ്മയെ എല്ലാ ശക്തിയുമെടുത്ത് പിൻതുണക്കുന്ന ഭരണകൂടവും, അവരുടെ സിപിഎം എന്ന പാർട്ടിയും.
ശ്രീ M എന്ന മനുഷ്യൻ നാഥ് സമ്പ്രദായത്തിൽപ്പെട്ട ഒരു യോഗിയാണ് എന്നാണ് അറിയുന്നത്. മുസ്ലിം സമുദായത്തിൽ പിറന്ന്, 19ആം വയസ്സിൽ മോക്ഷം തേടി ഹിമാലയത്തിലെത്തി, തുടർന്ന് ഹൈന്ദവ ജീവിത ചര്യകളഉം അധ്യാത്ത്മിക ജീവിതവും നയിക്കുന്നയാണ്. ഇയാളെങ്ങനെ സിപിഎം നും ആർഎസ്എസിനും മധ്യസ്ഥനായി? എന്താണ് അതിനു പിന്നലെ സത്യവും മിഥ്യയും മിത്തും... ഇത് മിത്താണോ ,റീയാലിറ്റി ആണോ,ഗോവിന്ദൻ സഖാവേ ? എന്ന് ശക്തിധരൻ ചോദിക്കുന്നത് തന്നെയാണ് കേരളത്തിനും ചോദിക്കാനുള്ളത്.
തിരുവനന്തപുരം താലൂക്കിലെ ചെറുവയ്‌ക്കൽ വില്ലേജിലെ നാലേക്കർ ഭൂമിയാണ് സിപിഎം യാത്ഥാർത്ഥ്യമെന്ന് വിശ്വസിക്കുന്ന, വിശ്വസിപ്പിക്കുന്ന ശ്രീ എം ന് പാട്ടത്തിന് നൽകിയിരിക്കുന്നത്. മൂന്നു വർഷം കൂടുമ്പോൾ പാട്ടം പുതുക്കണം എന്നാണ് വ്യവസ്ഥ. ഈ ഭൂമിയിലെ മരങ്ങൾ മുറിക്കരുത് തുടങ്ങിയ കർശന വ്യവസ്ഥകളോടെയാണ് ഭൂമി അനുവദിച്ചു കൊണ്ടുളള ഉത്തരവ് 2021 ൽ നൽകിയത് .
സത്‌സംഗ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഭൂമി കൈമാറിയതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. കണ്മൂരിലെ സിപിഎം -ആർഎസ്എസ് പ്രശ്നങ്ങളും കൊലയും കൊരണം പൊറുതിമുട്ടിയപ്പോൾ അത് അറുതിവരുത്താനായി ശ്രീ എം എന്ന മനുഷ്യനെ നിയോഗിച്ചത് വലിയ കോളിളക്കമായിരുന്നു അന്നുണ്ടായക്കിയത്. ഇതിൽ മധ്യസ്ഥനായി നിലകൊണ്ടതിന്റെ പ്രതിഫലമാണത്രേ പാട്ടത്തിന് എഴുതിക്കൊടുത്ത വസ്തു എന്നാണ് ആരോപണം!
കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നും. ഇതിനായി രണ്ട് യോഗങ്ങളാണ് ഇരുകൂട്ടരുമായി നടത്തിയതെന്നും എം പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യം തിരുവനന്തപുരത്തും രണ്ടാമത് കണ്ണൂരും. രണ്ട് യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സി.പി.എം. നേതാക്കളും ആര്‍.എസ്.എസ്. നേതാവ് ഗോപാലന്‍കുട്ടി മാഷും ഇതര നേതാക്കളും പങ്കെടുത്തു എന്നും പറഞ്ഞിട്ടുണ്ട്. കേരള സമൂഹത്തിന്റെ നന്മയ്ക്കായി ചെയ്ത ഈ നടപടിയില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നില്ല. എന്നാണ് എം ന്റെ പക്ഷം''
അപേക്ഷ നൽകിയതിനെ തുടർന്നാണത്രേ ഭൂമി അനുവദിച്ചത്. അപേക്ഷ നല്‍കിയത്. ഒരു സ്ഥലം കിട്ടിയാല്‍ കൊള്ളാം എന്നു മാത്രം എഴുതിയിരുന്ന അപേക്ഷ തിരുവനന്തപുരത്തെ സത്സംഘ് ഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് സമർപ്പിച്ചതത്രേ.
എന്നാൽ മുഖ്യമന്ത്രി ആവും മുൻപ് പിണരായി വിജയൻ കണ്ണൂരിലെ സിപിഎം പ്രവർത്തകർക്കായി സംഘടിപ്പിച്ച യോഗയിൽ പങ്കെടുത്തു.അങ്ങനെ എം മായി ബന്ധമായി....സി.പി.എമ്മിനും ആര്‍.എസ്.എസിനുമിടയില്‍ അന്തര്‍ധാരയുണ്ടെന്നും ഈ കണ്ണി വിളക്കിയ ആളെന്ന നിലയ്ക്കാണ് എം ന്റഎ സത്‌സംഗ് ഫൗണ്ടേഷന് ഭൂമി നല്‍കിയതെന്നുമാണ് ആരോപണം.
ഈ എം എന്ന മിത്തിന്റെ സത്യവും പാർട്ടി ജീർണ്മതയിൽ പുതഞ്ഞിരിപ്പുണ്ട്. വോട്ട് തേടുമ്പോൾ മിത്താണോ ഡയലക്ക്റ്റിക്കൽ മെറ്റിരിയലിസം ആണോ റിയാലിറ്റി ആണോ എന്ന് നോക്കേണ്ടതില്ല.വോട്ട് കിട്ടുമോ എന്ന് നോക്കിയാൽ മതി. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുമാസമുള്ളപ്പോൾ നടത്തിയ ഡീൽ ആണ് എം മുമായുള്ളത്.
ഉദ്ദേശിച്ച തോതിൽ വോട്ട് മറിച്ചുകൊടുത്തപ്പോൾ ആത്‌മീയ ആചാര്യൻ ശ്രീ എം ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ എന്ന റോളിൽ നന്നായി അഭിനയിച്ചു.സർവ്വനാശം വരും മുന്നേ ജി.ശക്തിധരൻ പറഞ്ഞ ചില ആരോപണങ്ങളിൽ ഉണക്കമീൻ പാർട്ടി വ്യക്തത വരുത്തണം. ഭൂമി ഡീലിന്റെ ഉൽക്കഥകൾ പറയണം.
സൗകര്യാർത്ഥം നിലപാടു മാറ്റാനും, തള്ളിപ്പറയാനും സിപിഎം നെകഴിഞ്ഞേ ഉള്ളൂ. അതവരുടെ കുറ്റമല്ല അവരീപ്പറയുന്ന ഭൗതികവാദം എല്ലായിപ്പോഴും പ്രാവർത്തികമാക്കപ്പെടാൻ കഴിയുന്ന ഒന്നല്ല എന്നതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അടപടലം തേഞ്ഞൊട്ടിയതാണ് പലയിടത്തും. നാശത്തോടടുക്കുമ്പോൾ ഈ നിസ്സഹായതയിൽ നിന്ന്കൊണ്ട് കാട്ടിക്കൂട്ടുന്ന വിക്രിയകളാമ് മൈക്ക് പിടിച്ചെടുക്കൽ, ഫുഡ്ബോൾ കൊണ്ടുപോവൽ, ജാഥക്കനുമതി കൊടുത്ത ശേഷം അരസ്റ്റ് ചെയ്യൽ തുടങ്ങിയ കുൽസിത പ്രവർത്തനങ്ങൾ.
നേരത്തെ പറഞ്ഞ ഉണക്കമീൻ പ്രതിഭാസം സിപിഎം നെ ബാധിച്ചിട്ട് വളരെനാളായി. വ്യക്തമായി പറഞ്ഞാൽ പിണരായി വിജയൻ പാർട്ടി സെക്രട്ടറിയായതുമുതൽ. ഇരട്ടച്ചങ്കനെന്നും മിന്നൽപ്പിണരായി വിജയനെന്നുമൊക്കെയുള്ള വിലികൾ അസഭ്യത്തിന് തുല്യമാണ്. അത് അന്ധ ഭക്തർക്ക് ഇനിയും പിടികിട്ടിയില്ല എന്നതുതന്നെയാണ് സമ്പൂർണ്ണ നാശത്തിന്റെ ലക്ഷണവും.
ഹിന്ദു ദൈവങ്ങൾ, പ്രത്യേകിച്ചും ഷംസീറിന‍്‍റെ ഭാഷയിൽ പറഞ്ഞാൽ ആനത്തലയുള്ള ഗണപതി അടക്കമുള്ള ഭഗവാൻമാരുടെയും ഭഗവകിതളുടെയും മിത്തുകളുള്ള അമ്പലങ്ങളല്ലേ ദേവസ്വം ബോർഡ് എന്ന വകുപ്പിന് കീഴിൽ വരുക. അത് ഭരിക്കുന്നത് സിപിഎം മന്ത്രി കെ.രാധാകൃഷ്ണൻ അല്ലേ? അപ്പോൾ നടൻ സലിംകുമാർ ചോദിച്ചതുപോലെ മിത്തിസ്വം മന്ത്രി ആവുമോ ഇനി?
https://www.facebook.com/Malayalivartha
























