ഗണപതി മിത്താണെന്ന് പറഞ്ഞത് ഗോവിന്ദൻ തിരുത്തിയാൽ പോര അതിൽ ഉറച്ച് നിൽക്കുന്ന സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയുകയും വേണം; എംവി ഗോവിന്ദൻ മലക്കം മറഞ്ഞത് വിശ്വാസികളുടെ രോഷം ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

എം വി ഗോവിന്ദൻ മലക്കം മറഞ്ഞത് വിശ്വാസികളുടെ രോഷം ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗണപതി മിത്താണെന്ന് പറഞ്ഞത് ഗോവിന്ദൻ തിരുത്തിയാൽ പോര അതിൽ ഉറച്ച് നിൽക്കുന്ന സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയുകയും വേണം. ഷംസീർ മനപൂർവ്വം ഗണപതി ഭഗവാനെ അപമാനിക്കുകയാണ്. ഷംസീറിനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും കാസർഗോഡ് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഗണപതി മിത്ത് അള്ളാഹു വിശ്വാസം എന്ന് താൻ പറഞ്ഞില്ലെന്നാണ് ഗോവിന്ദൻ പറയുന്നത്. ഗോവിന്ദൻ ഗണപതിയെ അപമാനിച്ചതും ഇസ്ലാം മതത്തെ പുകഴ്ത്തിയതും എല്ലാവരും കേട്ടതാണ്. തന്റെ വാക്കുകൾ കൊണ്ട് ഹിന്ദുസമൂഹത്തിനേറ്റ മുറിവിന് അദ്ദേഹം മാപ്പ് പറയുകയാണ് വേണ്ടത്. ബഹുദൈവ വിശ്വാസം മോശമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ വാദം തന്നെയാണോ സിപിഎമ്മിനുമുള്ളതെന്ന് പാർട്ടി സെക്രട്ടറി പറയണം. ഹിന്ദുവിരുദ്ധ പരാമർശത്തിൽ സ്പീക്കർ ഉറച്ചുനിൽക്കുന്നത് ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
ഇന്ത്യയിൽ ഒരിടത്തും പാഠ്യപദ്ധയിൽ ശാസ്ത്രത്തിന് പകരം വിശ്വാസം പഠിപ്പിക്കുന്നില്ല. പിന്നെങ്ങനെയാണ് എഎൻ ഷംസീറിന് ഇങ്ങനെയൊരു വിവിരം കിട്ടിയത്. അത്തരമൊരു സംഭവമില്ലെന്നിരിക്കെ ഷംസീറിന്റെ പ്രസ്താവന കൃത്യമായ ലക്ഷ്യത്തോടെയുള്ളതാണ്. പ്രധാനമന്ത്രി എന്താണെന്ന് പറഞ്ഞതെന്ന് കേൾക്കാത്തവരാണ് അദ്ദേഹത്തിനെതിരെ വ്യാജപ്രചരണം നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha
























