ഗണപതി മിത്തല്ല! യാത്ര തുടങ്ങും മുൻപേ ഗണപതി വിഗ്രഹത്തിനൊപ്പം ചിത്രം....മിത്ത് വിവാദത്തിനിടയിൽ സിപിഐ ജില്ലാ സെക്രട്ടറിയുടെ പോസ്റ്റ്.... രൂക്ഷവിമർശനവുമായി സൈബർ സഖാക്കൾ..‘നീയൊരു സഖാവാണ്… പോസ്റ്റ് ഡിലീറ്റ് ചെയ്യുക...പാർട്ടിയിൽ അടുത്ത പൊട്ടിത്തെറി....

ഗണപതി മിത്തല്ല! യാത്ര തുടങ്ങും മുൻപേ ഗണപതി വിഗ്രഹത്തിനൊപ്പം ചിത്രം. മിത്ത് വിവാദത്തിനിടയിൽ സിപിഐ ജില്ലാ സെക്രട്ടറിയുടെ പോസ്റ്റ ഇടതുമുന്നണിയിൽ വിവാദത്തിന് തീകൊളുത്തി. മിത്ത് വിവാദത്തിൽ സിപിഐയിൽ ചർച്ചയായി പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്പീക്കർ എഎൻ ഷംസീറിന്റെ ഗണപതി പരാമർശത്തിൽ സിപിഎമ്മിനെതിരെ വിശ്വാസികളുടെ വ്യാപകമായ വിമർശനം ഉയരുന്നതിനിടെയാണ് ജില്ലാ സെക്രട്ടറി എപി ജയന്റെ കുറിപ്പ് ചർച്ചയായത്.ഒരു യാത്രയുടെ തുടക്കം എന്ന അടിക്കുറിപ്പോടെയാണ് ജില്ലാ സെക്രട്ടറിയുടെ പോസ്റ്റ്. ഷംസീറിന്റെ പരാമർശത്തിൽ അവിശ്വാസികളെന്ന് സ്വയം മുദ്രകുത്തുന്ന ഇടതുമുന്നണിയിലെ വിശ്വാസികൾക്കിടയിലും മുറുമുറുപ്പുകൾ രൂക്ഷമായിരുന്നു. മിത്ത് വിവാദത്തിൽ ഹൈന്ദവസമൂഹം ഒന്നാകെ ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞതോടെയാണ് എപി ജയൻ ഗണപതി വിഗ്രഹങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചത് മുന്നണിയിൽ പുതിയ ചർച്ചാവിഷയമാകുന്നത്.
മിത്ത് വാദത്തിൽ സ്പീക്കർക്ക് പൂർണ്ണ പിന്തുണയാണ് സിപിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടയിലാണ് എപി ജയൻ വ്യക്തതയില്ലാതെ ഗണപതി വിഗ്രഹങ്ങൾക്കൊപ്പമുളള സ്വന്തം ചിത്രം പങ്കുവച്ചത്. അതേസമയം, പോസ്റ്റിനടിയിൽ രൂക്ഷവിമർശനവുമായി സൈബർ സഖാക്കൾ രംഗത്തെത്തി. ‘നീയൊരു സഖാവാണ്… പോസ്റ്റ് ഡിലീറ്റ് ചെയ്യുക. മിത്തുകളുടെ പുറകെ നടക്കാൻ അല്ല.ഇല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തുപോയി മറ്റുപാർട്ടിയിൽ ചേരുക ..ലാൽ സലാം’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.അതെ സമയം ഇവിടെ മലക്കം മറിച്ചിലുകളുടെ മലക്കം മറിച്ചാൽ ആണ്. ഹൈന്ദവ വിശ്വാസികളുടെ പ്രതിഷേധം കടുത്തതോടെ നിലപാടിൽ മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗണപതിയോ അള്ളാഹുവോ മിത്താണെന്ന് താനോ ഷംസീറോ പറഞ്ഞിട്ടില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.’എനിക്ക് എന്താണ് ഗണപതിയും അള്ളാഹുവും മിത്താണെന്ന് പറയാനുള്ള കാര്യം? നിങ്ങൾ സൂക്ഷ്മമായി പരിശോധിക്കൂ’.
തന്റെ വാക്കുകൾ വളച്ചൊടിച്ചതെന്നും പതിവ് വിശദീകരണം. ‘ഗണപതിയും അള്ളാഹുവും വിശ്വാസ പ്രമാണത്തിന്റെ ഭാഗമല്ലെ. ആ വിശ്വാസ പ്രമാണത്തിന്റെ ഭാഗമായിട്ട് അവർക്ക് വിശ്വസിക്കാനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. കള്ള പ്രചാര വേലയാണ് മാദ്ധ്യമങ്ങൾ നടത്തുന്നത്. വിശ്വാസികൾ സമൂഹത്തിന് മുന്നിലുണ്ട്. സിപിഎം അവർക്കൊപ്പമാണ്. വർഗീയവാദി വിശ്വാസം ഉപകരണമായി ഉപയോഗിക്കുന്നു. ഞങ്ങൾക്ക് കൂറുള്ളത് യഥാർത്ഥ വിശ്വാസികളോട് എന്നും എംവി ഗോവിന്ദൻ പറഞ്ഞു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗണപതി മിത്താണെന്ന് ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇത് വലിയ രീതിയില്‍ എന്‍ എസ് എസും ബി ജെ പിയും വിവാദമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എം വി ഗോവിന്ദന്റെ വിശദീകരണം.
അതേസമയം നിലവിലെ വിവാദത്തില്‍ വിഡി സതീശനും കെ സുരേന്ദ്രനും ഒരേ നിലപാടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സി പി എം വര്‍ഗീയ ധ്രുവീകരണം നടത്തുന്നെന്ന ആരോപണം അസംബന്ധമാണ് എന്നും സതീശന്റെ മനസിനുള്ളില്‍ വിചാരധാരയുമായി ബന്ധപ്പെട്ട ചിന്തകള്‍ അറിഞ്ഞോ അറിയാതെയോ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേന്ദ്രന്റെ പരാമര്‍ശം വര്‍ഗീയമാണ് എന്ന് പറയുന്നതുകൊണ്ട് പ്രത്യേകതയൊന്നുമില്ലെന്നും അവര്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























