സിപിഎം താലോലിക്കുന്ന വ്യക്തിയാണ്, ബിജെപി ഫണ്ട് ചെയ്യുന്ന ഒരാളാണ്...ഇതൊക്കെ എവിടുന്ന് വരുന്നു എന്നു പോലും എനിക്കറിയില്ല...’’ പൊട്ടിത്തെറിച്ച് നിഖില വിമൽ....

സന്ത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായി മലയാള മനസ്സില്‍ ചേക്കേറിയ താരമാണ് നിഖില വിമല്‍. ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമാണ് ഈ ചിത്രത്തിൽ നിഖില കൈകാര്യം ചെയ്തത്. പിന്നീട് യുവതലമുറയിലെ നായിക നിരയിലേക്ക് നിഖില ഉയര്‍ന്നു. ഇപ്പോള്‍ തെന്നിന്ത്യയില്‍ തിരക്കുള്ള നായിക കൂടിയാണ് താരം. ത്സിനിമയിലേതു പോലെ അഭിമുഖങ്ങളിലും കാണികളുടെ കെെയ്യടി നേടാറുണ്ട് നിഖില. തന്റെ നിലപാടുകള്‍ തുറന്നു പറയാന്‍ താരം ഒരിക്കലും മടി കാണിക്കാറില്ല.ഭക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളില്‍ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന് നടി നിഖില വിമൽ(Nikhila Vimal) നടത്തിയ പരാമർശം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ചും അനുകൂലിച്ചും നിലവധിപേർ രംഗത്തെത്തി. ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വര്‍മ്മ എന്ന ചാറ്റ് ഷോയില്‍ നിഖില പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
താൻ എന്തിന് മാധ്യമങ്ങളുടെ ചർച്ചയിൽ പങ്കു ചേരണമെന്നാണ് നിഖില ചോദിക്കുന്നത്.‘‘എന്നെപ്പറ്റി ഞാന്‍ പറഞ്ഞു എന്ന് പറഞ്ഞ് നിങ്ങള്‍ മാധ്യമങ്ങളാണ് എഴുതി വച്ചത്. അതിന്റെ ബാക്കി ചര്‍ച്ച നടക്കുന്നതും നിങ്ങളുടെ ചാനലിലാണ്. പിന്നെ എന്തിനാണ് ഞാന്‍ വന്നിരുന്ന് ചര്‍ച്ച ചെയ്യുന്നത്. അതും നിങ്ങള്‍ക്ക് ഒറ്റയ്ക്ക് ചെയ്തു കൂടെ. ഞാന്‍ ഇന്ന തരത്തിലുള്ള വ്യക്തിയാണെന്ന് അവരാണ് പറയുന്നത്. സിപിഎം താലോലിക്കുന്ന വ്യക്തിയാണ്, ബിജെപി ഫണ്ട് ചെയ്യുന്ന ഒരാളാണ്...ഇതൊക്കെ എവിടുന്ന് വരുന്നു എന്നു പോലും എനിക്കറിയില്ല...’’ എന്നാണ് നിഖില പറയുന്നത്.ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഒരു യുട്യൂബ് ചനലിലൂടെയാണ് നിഖില തന്റെ നിലപാട് വ്യക്തമാക്കിയത്.
'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്' എന്നാണ് നിഖില പറഞ്ഞത്. നിഖിലയുടെ വാദങ്ങള്‍ വീഡിയോ ക്ലിപ്പായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. നിരവധി പേരാണ് താരത്തെ അനുകൂലിച്ചും, താരത്തിനെതിരെ വിയോജിച്ചും വീഡിയോ പങ്കുവച്ചത്. ചെസ് സംബന്ധിയായ ഒരു ചോദ്യത്തില്‍ തുടങ്ങിയതായിരുന്നു താരത്തിന്‍റെ മറുപടി.
നമ്മുടെ നാട്ടില്‍ പശുവിനെ തട്ടുന്നതില്‍ പ്രശ്നമില്ലെന്ന് പറഞ്ഞാണ് വിഷയത്തില്‍ താരം തന്‍റെ അഭിപ്രായത്തിലേക്ക് വരുന്നത്. ബീഫ് കഴിക്കുന്നതിനെ കുറിച്ച് മുമ്പ് അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി നടി നിഖില വിമൽ (Nikhila Vimal). അത് തന്റെ നിലപാടാണ്. അതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. അതിന്റെ പേരിൽ നടക്കുന്ന സൈബര്‍ ആക്രമണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. അത്തരം ആക്രമണങ്ങൾ കാര്യമാക്കാറില്ലെന്നും നിഖില പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























