കണ്ണീര്‍ക്കാഴ്ചയായി..... ചേര്‍ത്തലയില്‍ മണ്ണു മാന്തിയന്ത്രം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം ... സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍

കണ്ണീര്‍ക്കാഴ്ചയായി..... ചേര്‍ത്തലയില്‍ മണ്ണു മാന്തിയന്ത്രം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം... സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍.ദേശീയ പാതയില്‍ ചേര്‍ത്തല പൊലീസ് സ്റ്റേഷന് സമീപത്തായാണ് സംഭവം.
പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കിഴക്കെവെളി അനിരുദ്ധന്റെ മകന്‍ അഭിജിത് (കണ്ണന്‍ - 21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നാലുകുളങ്ങര സ്വദേശി അനുദേവ് പരിക്കേറ്റ് ചികിത്സയിലാണ്. ചേര്‍ത്തല പൊലീസ് സ്റ്റേഷന് മുന്നില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന മണ്ണ് മാന്തിയന്ത്രം പൊലീസ് സ്റ്റേഷന്റെ കിഴക്കോട്ട് അശ്രദ്ധയോടെ തിരിച്ചപ്പോള്‍ വടക്ക് നിന്നും എത്തിയ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് .
അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിജിത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് : ഉദയപ്രഭ. രണ്ടു സഹോദരങ്ങളുണ്ട്.
https://www.facebook.com/Malayalivartha
























