മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മുങ്ങി മരിച്ചു....അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മൂന്ന് മണിക്കൂര്‍ തെരച്ചില്‍ നടത്തിയതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്

മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മുങ്ങി മരിച്ചു. വയനാട് പനമരം ദാസനക്കര കൂടല്‍ക്കടവ് ചെക്ക് ഡാമിനു സമീപം മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കരിമ്പുമ്മല്‍ ചുണ്ടക്കുന്ന് പൂക്കോട്ടില്‍ പാത്തൂട്ടിയുടെ മകന്‍ നാസര്‍ (36) ആണ് മരിച്ചത്.
നല്ല ഒഴുക്കുള്ള സ്ഥലത്തിനു സമീപത്ത് നിന്നാണ് നാസര്‍ മീന്‍ പിടിക്കാനായി ശ്രമിച്ചത്. അതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീണതാണെന്ന് സംശയിക്കുന്നു. മൃതദേഹം ലഭിക്കുമ്പോള്‍ കൈയില്‍ വീശു വലയുടെ കയര്‍ ചുറ്റി നിലയിലായിരുന്നു മൃതദേഹം. വലയുടെ കൈ കുടുങ്ങിയതു കൊണ്ടു യുവാവിനു നീന്താന്‍ സാധിച്ചിട്ടുണ്ടാകില്ലെന്നും നിഗമനമുണ്ട്. മാനന്തവാടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മൂന്ന് മണിക്കൂര്‍ തെരച്ചില്‍ നടത്തിയതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
സ്‌കൂബാ ഡൈവിങിലൂടെയാണ് പുറത്തെടുത്തത്. പൊലീസ് നടപടികള്‍ക്കു ശേഷം മൃതദേഹം മാനന്തവടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























