Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പരീക്ഷണത്തിന്റെ നാളുകള്‍... രാഹുല്‍ഗാന്ധിയുടെ അയോഗ്യത മാറിയപ്പോള്‍ പുതുപ്പള്ളിയ്‌ക്കൊപ്പം വയനാട്ടിലും ഉപതെരഞ്ഞെടുപ്പ് എന്ന മോഹം പൊളിഞ്ഞു; ഇരുമുന്നണികള്‍ക്കും വയനാട്ടിലെ ആശങ്കയൊഴിഞ്ഞു; ഇനി പുതുപ്പള്ളിയുദ്ധത്തിലേക്ക്

05 AUGUST 2023 08:51 AM IST
മലയാളി വാര്‍ത്ത

പുതുപ്പള്ളിയ്‌ക്കൊപ്പം വയനാട്ടിലും ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതാണ്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പായേനെ. പക്ഷെ എല്ലാം ഒറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞു. രാഹുല്‍ഗാന്ധിയുടെ അയോഗ്യത മാറിയപ്പോള്‍ കേരളത്തില്‍ ഉപതിരഞ്ഞെടുപ്പിന്റെ അലയൊലികൂടിയാണ് ഇല്ലാതായത്.

വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പുണ്ടാകുന്നത് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരേപോലെ വെല്ലുവിളിയുണ്ടാക്കുന്നതായിരുന്നു. രാഹുലിന് പകരക്കാരനാരാകുമെന്നതായിരുന്നു കോണ്‍ഗ്രസിന്റെമുമ്പിലുള്ള ചോദ്യം. ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ രാഹുല്‍ഘടകം കേരളത്തെ ഗ്രസിക്കുമെന്നതായിരുന്നു ഇടതുപക്ഷത്തെ അലട്ടിയത്. ഇതുരണ്ടും ഒഴിവായി.

ഇനി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലേക്കും പിന്നാലെവരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലേക്കും കേരളത്തിന്റെ രാഷ്ട്രീയചര്‍ച്ച മാറും. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ സി.പി.എം. ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളെല്ലാം തള്ളിപ്പറഞ്ഞതാണ്. അത് രാഹുലിനുള്ള പിന്തുണയല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ നടപടിയോടുള്ള വിയോജിപ്പാണെന്നുമുള്ള വിശദീകരണമാണ് സി.പി.എം. നല്‍കിയത്. വോട്ടിങ് മെഷീന്‍ പരിശോധനപോലുള്ള കാര്യങ്ങള്‍ വയനാട്ടില്‍ നടന്നതോടെയാണ് ഉപതിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങുന്നുണ്ടെന്ന തോന്നലിലേക്ക് രാഷ്ട്രീയനേതാക്കളും മാറിയത്. സുപ്രീംകോടതിവിധിയോടെ ആ തോന്നലും ഇല്ലാതായി.

അയോഗ്യത നിലനിന്നാല്‍ രാഹുലില്ലാതെ ഒരു തിരഞ്ഞെടുപ്പ് നേരിടേണ്ടിവരുമെന്നതായിരുന്നു യു.ഡി.എഫിന്റെ ആശങ്ക. രാഹുലിന് പകരം വയനാട്ടില്‍ ആരുവരുമെന്നത് കോണ്‍ഗ്രസിനും പ്രശ്‌നമായിരുന്നു. പ്രിയങ്ക വന്നേക്കുമെന്നുള്ള ചര്‍ച്ചപോലും പാര്‍ട്ടിക്ക് അകത്തും പുറത്തുമുണ്ടായി.

രാഹുല്‍ ഇല്ലെങ്കില്‍ ആ കുടുംബത്തില്‍ നിന്നുതന്നെ മറ്റൊരാള്‍ എന്നൊരുരീതിയിലേക്ക് കേരളത്തിലെ മണ്ഡലത്തെ മാറ്റുന്നത് എല്‍.ഡി.എഫ്. പ്രചാരണായുധമായി ഏറ്റെടുക്കുമെന്ന് ഉറപ്പായിരുന്നു. ഈ പ്രശ്‌നമെല്ലാം മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞുവെന്നതാണ് സുപ്രീംകോടതി വിധിയുടെ കേരളത്തിലെ രാഷ്ട്രീയഫലം.

ഇതെല്ലാം മാറ്റിമറിച്ചായിരുന്നു സുപ്രീം കോടതി വിധി. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങുകയും ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. 2024ല്‍ ആരാകും നയിക്കുക എന്ന കോണ്‍ഗ്രസിന്റെ ആശങ്ക ഇതോടെ മാറുകയാണ്. ഇതോടെ ദേശിയ തലത്തില്‍ തന്നെ രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞു കഴിഞ്ഞു. വരാനിരിക്കുന്ന 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തീ പാറുമെന്ന കാര്യത്തില്‍ ഉറപ്പായിക്കഴിഞ്ഞു. മോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ നേരിട്ടുള്ള മത്സരത്തിന് അരങ്ങ് ഒരുങ്ങുമോ എന്നതാണ് ഉയരുന്ന ചോദ്യം.

2024ല്‍ ഏകപക്ഷിയമായി വിജയിക്കുമെന്ന ആത്മവിശ്വാസമാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് ഇതുവരെ പുറത്ത് വന്നുകൊണ്ടിരുന്നത്. ഏതൊക്കെ രീതിയിലുള്ള സഖ്യങ്ങള്‍ വന്നാലും ബിജെപിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തും എന്നാണ് അമിത് ഷാ പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം നേടുമെന്നും ബിജെപി പറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ സ്ഥിതി മാറുകയാണ് എന്നു തന്നെ പറയാം. അയോഗ്യത നീങ്ങി രാഹുല്‍ എത്തുന്നത് കോണ്‍ഗ്രസിന് വലിയ ഊര്‍ജം പകരം. ഒരു കാര്യം വ്യക്തമാണ്, എന്‍ഡിഎ സര്‍ക്കാരിന് എതിരെ ഒന്നിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യം വര്‍ധിക്കും.

ഇന്ത്യ സംഘത്തില്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടതില്ല എന്നാണ് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നത്. നിതീഷ് കുമാറിനെ പോലുള്ള നേതാക്കളെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. പക്ഷേ അയോഗ്യത നീക്കി രാഹുല്‍ പാര്‍ലമെന്ററി രംഗത്തേക്ക് തിരികെ എത്തുന്നതോടെ നിഷേധിക്കാനാകാത്ത സ്ഥാനമാകും ഇന്ത്യ സഖ്യത്തില്‍ രാഹുലിന് ഉണ്ടാവുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends