മോചന ദ്രവ്യത്തിനായി വ്യാപാരിയെ പോലീസ് വിലങ്ങിട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ പൂട്ടിയ സംഭവം... 2 പൊലീസുകാര്‍ അടക്കം 3 പേര്‍ പ്രതികള്‍, ഒന്നാം പ്രതി പി ഓ (സിവില്‍ പോലീസ് ഓഫീസര്‍) വിനീതിന് ജാമ്യമില്ല

മോചനദ്രവ്യത്തിനായി ഇ ഡി റെയ്‌ഡെന്ന് കാട്ടി വ്യാപാരിയെ കാര്‍ തടഞ്ഞ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കൈ വിലങ്ങിട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ സ്റ്റിയറിംഗില്‍ കൈയ്യാമം വച്ച് പൂട്ടിയ സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് ജാമ്യമില്ല. ഒന്നാം പ്രതിയായി റിമാന്റില്‍ കഴിയുന്ന പോലീസുകാരനായ ഉഴമലക്കല്‍ പോങ്ങാട് നിന്നും നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ സി പി ഒ 36കാരനായ വിനീതിനാണ് ജാമ്യം നിഷേധിച്ചത്.
കൂട്ടു പ്രതി സി പി ഓ (സിവില്‍ പോലീസ് ഓഫീസര്‍) കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ആണ് റിമാന്റില്‍ കഴിയുന്ന പോലീസുകാരനായ പ്രതിക്ക് ജാമ്യം നിഷേധിച്ചത്. മോചന ദ്രവ്യത്തിന് വേണ്ടി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ഗൗരവമേറിയ ആരോപണമുള്ള കേസില്‍ അന്വേഷണം പ്രാരംഭ ഘട്ടത്തില്‍ നില്‍ക്കുകയാണ്.
പ്രതി കേരളാ പോലീസ് സേനയിലെ അംഗമാണ്. കൃത്യത്തില്‍ പ്രഥമ ദൃഷ്ട്യാ പ്രതിയുടെ പങ്കും പങ്കാളിത്തവും കേസ് റെക്കോഡില്‍ കാണുന്നു. ഈ ഘട്ടത്തില്‍ സ്വാധീനമുള്ള പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതി ഒളിവില്‍ പോകാനും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള സാധ്യതയുണ്ടന്നും നിരീക്ഷിച്ചാണ് ജാമ്യം നിരസിച്ചത്. കോടതി നിര്‍ദ്ദേശ പ്രകാരം കാട്ടാക്കട ഡിവൈഎസ്പി റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നു.
. റിമാന്റില്‍ കഴിയുന്ന പോലീസുകാരായ ഉഴമലക്കല്‍ പോങ്ങാട് നിന്നും നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ സി പി ഒ വിനീത് (36), ക്രിമിനല്‍ ഗൂഢാലോചനക്ക് നേതൃത്വം വഹിച്ച കുറുപുഴ വെള്ളൂര്‍ക്കോണത്തു നിന്നും പോത്തന്‍കോട് സ്റ്റേഷന്‍ സി പി ഒ കിരണ്‍കുമാര്‍ (36) , സുഹൃത്ത് വെള്ളനാട് സ്വദേശി അരുണ്‍ എന്നിവരാണ് പ്രതികള്‍. കാട്ടാക്കട മജിസ്‌ട്രേട്ട് ആദ്യ ജാമ്യ അപേക്ഷ നിരസിച്ച ഉത്തരവുമായാണ് പ്രതികള്‍ ജില്ലാ കോടതിയിലെത്തിയത്. 2023 ജൂണ്‍ 28 നാണ് 2 പോലീസുകാര്‍ അടക്കം 3 പേര്‍ അറസ്റ്റിലായത്. പോലീസ് വേഷത്തിലെത്തി വ്യാപാരിയെ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നാണ് കേസ്. മറ്റൊരു പണം തട്ടിപ്പ് ആരോപണത്തില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലീസുകാരായ നെടുമങ്ങാട് സി പി ഒ വിനീത്, പോത്തന്‍കോട് സി പി ഒ കിരണ്‍കുമാര്‍ , സുഹൃത്ത് വെള്ളനാട് സ്വദേശി അരുണ്‍ എന്ന വിനു (35) എന്നിവരാണ് 1 മുതല്‍ 3 വരെയുള്ള പ്രതികള്‍.
ജൂണ്‍ 24 ന് രാത്രി 9.30 ന് പൂവച്ചല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് മുന്‍വശത്താണ് സംഭവം അരങ്ങേറിയത്.സസ്‌പെന്‍ഷനിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ പോലിസ് കാക്കി വേഷം ധരിച്ച് ആള്‍മാറാട്ടം നടത്തി വാഹന പരിശോധന നടത്തുന്നുവെന്ന വ്യാജേന പരാതിക്കാരന്‍ ഓടിച്ചു വന്ന കാര്‍ തടയുകയായിരുന്നു. മുജീബാണോയെന്ന് കാക്കിയിലെത്തിയ ഒന്നും രണ്ടും പ്രതികള്‍ ചോദ്യമുന്നയിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. വ്യാപാരിയുടെ കൈ സ്റ്റിയറിംഗില്‍ കൂട്ടി വിലങ്ങിട്ടു, ഇഡി റെയ്ഡ് എന്ന് ഭീഷണിപ്പെടുത്തി തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതായാണ് കേസ്. ഡിപ്പാര്‍ട്ട്‌മെന്റ് കൈ വിലങ്ങിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പോലീസുകാരിലേക്കെത്തിയത്. മറ്റൊരു തട്ടിപ്പ് കേസില്‍ സി പി ഒ വിനീത് സസ്‌പെന്‍ഷനിലായിരുന്നു. ടൈല്‍സ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടിക്കൊണ്ട് പോകാന്‍ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നെടുമങ്ങാട് പഴകുറ്റി സോണി മന്‍സിലില്‍ മുജീബ്(43)നെ ശനിയാഴ്ച രാത്രി പത്തോടെയാണ് പണാപഹരണത്തിനായി തട്ടിക്കൊണ്ടു പോകവേ വഴിയിലുപേക്ഷിച്ച് മുങ്ങിയത്.
കാക്കി വേഷം ധരിച്ച ഒന്നും രണ്ടും പ്രതികള്‍ കൈകാണിച്ച് വാഹനം തടഞ്ഞ് നിര്‍ത്തി പരാതിക്കാരനോട് മുജീബാണോ എന്ന് ചോദിച്ചു. മുജീബാണെന്ന് പറഞ്ഞ സമയം തന്നെ ഒന്നാം പ്രതി ഇടത് വശത്തെ ഡോര്‍ തുറന്ന് അകത്ത് കയറി കൈവശം ഉണ്ടായിരുന്ന വിലങ്ങ് കൊണ്ട് പരാതിക്കാരന്റെ വലതു കൈയും സ്റ്റിയറിംഗുമായി തമ്മില്‍ ബന്ധിച്ചു. അറസ്റ്റ് ചെയ്തു എന്നും എന്തിനാണ് അറസ്റ്റ് എന്ന് ചോദിച്ചപ്പോള്‍ ഇഡി റെയ്ഡ് ആണെന്നുമായിരുന്നു മറുപടി.
അവര്‍ പൊലീസല്ല എന്ന് മനസിലാക്കിയ പരാതിക്കാരന്‍ ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കൊന്നാലും സാരമില്ല എന്ന് പറഞ്ഞു ബഹളം വെച്ചു. കാറില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കവേ പരാതിക്കാരന്റെ വലതുകാലില്‍ മുറിവേറ്റു. പരാതിക്കാരനായ അരുവിക്കര മുണ്ടേല കളത്തറ മുളമൂട്ടില്‍ നെടുമങ്ങാട് പഴകുറ്റി പെട്രോള്‍ പമ്ബിന് സമീപം താമസിക്കുന്ന സോണി മന്‍സിലില്‍ മുജീബ്( 43) നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മൊബെല്‍ ടവര്‍ കേന്ദ്രീകരിച്ചും മറ്റ് ശാസ്ത്രിയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഈ കേസിലെ ഒന്നാം പ്രതിയായ ഉഴമലക്കല്‍ ചിറ്റുവീട്ട് പോങ്ങാട് മാവിള വീട്ടില്‍ വിനീതിനെ (36) അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ തിരുവനന്തപുരം റൂറല്‍ ജില്ലയിലെ നെടുമങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആയി ജോലി നോക്കി വരവെ സംഭവത്തിന് എട്ട് മാസങ്ങള്‍ക്ക് മുന്‍പ് സസ്‌പെന്‍ഷനില്‍ ആവുകയായിരുന്നു. തുടര്‍ന്ന് മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha
























