ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്...ഡ്രൈവര്‍ അറസ്റ്റില്‍

ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്... തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകട കാരണം ഓട്ടോറിക്ഷ ഡ്രൈവര്‍ മദ്യപിച്ചതിനാലാണെന്ന് കണ്ടെത്തി. വല്ലാര്‍പാടം ഡി പി വേള്‍ഡിന് മുന്‍വശമാണ് സംഭവം നടന്നത്.
എറണാകുളത്ത് നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോറിക്ഷയാണ് ഡി പി വേള്‍ഡിന് സമീപം വച്ചു മറ്റൊരു വാഹനത്തില്‍ ഇടിച്ച് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന സെന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ റിക്ഷ ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും ഇതാണ് അപകട കാരണം എന്നും പൊലീസ് കണ്ടെത്തിയത്.
സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വൈപ്പിന്‍ ഓച്ചന്‍തുരുത്ത് വലിയവീട്ടില്‍ ജോണ്‍സനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായ വാഹനം ഓടിച്ചതിനും ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്ത് പോലീസ്.
https://www.facebook.com/Malayalivartha
























