ട്രാന്‍സ്‌ഫോര്‍മറിന്റെ കാലില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...

ട്രാന്‍സ്‌ഫോര്‍മറിന്റെ കാലില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പരിയാരം അങ്ങാടിയിലാണ് അപകടം. കുറ്റിക്കാട് തുമ്പരത്കുടിയില്‍ വീട്ടില്‍ മോഹനന്റെ മകന്‍ രാഹുല്‍ (24), മുണ്ടന്‍മാണി വീട്ടില്‍ സോജന്റെ മകന്‍ സനല്‍ (21) എന്നിവരാണ് മരിച്ചത്.
അപകടത്തിനു പിന്നാലെ ഇരുവരേയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇരുവരും കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ്. ചാലക്കുടിയില്‍ നിന്നു കുറ്റിക്കാട്ടേക്ക് മടങ്ങുമ്പോള്‍ പരിയാരം അങ്ങാടിയില്‍ വച്ചാണ് അപകടം നടന്നത്. നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്.
തുളസിയാണ് രാഹുലിന്റെ അമ്മ. സഹോദരി: തുഷാര. റീനയാണ് (ഇറ്റലി) സനലിന്റെ അമ്മ. സഹോദരി: സോന.
"
https://www.facebook.com/Malayalivartha
























