സപ്ലൈകോ ഓണം ഫെയര്‍ 18 മുതല്‍ 28 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍...18ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സപ്ലൈകോ ഓണം ഫെയര്‍ 18 മുതല്‍ 28 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ . 18ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനങ്ങള്‍ 19നും നിയോജകമണ്ഡലം, താലൂക്ക് അടിസ്ഥാനത്തിലെ ഉദ്ഘാടനങ്ങള്‍ 23നുമാണ്. സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ നിത്യോപയോഗ സാധനങ്ങള്‍ കോംബോ ഓഫറുകളില്‍ നല്‍കും.
5 മുതല്‍ 50 ശതമാനം വരെ വിലക്കുറവുണ്ടാകും. 2.50 കോടി രൂപയുടെ വില്പനയാണ് ലക്ഷ്യം.ഓണം പ്രമാണിച്ച് 6,120 മെട്രിക് ടണ്‍ പയറുവര്‍ഗങ്ങളും 600 മെട്രിക് ടണ്‍ സുഗന്ധവ്യഞ്ജനങ്ങളും 4,570 മെട്രിക് ടണ്‍ പഞ്ചസാരയും 15,880 മെട്രിക് ടണ്‍ വിവിധ തരം അരികളും 40 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയുമാണ് സംഭരിക്കുന്നത്.
മില്‍മ, കേരഫെഡ്, കുടുംബശ്രീ ഉള്‍പ്പെടെയുള്ളവയുടെ സ്റ്റാളുകളും കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും ഉണ്ടാകും. പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ജീവനക്കാര്‍ക്ക് 500, 1000 രൂപ നിരക്കിലുള്ള കൂപ്പണുകള്‍ വിതരണം ചെയ്യും.
ഓണത്തോടനുബന്ധിച്ച് ശബരി മട്ട അരി, ആന്ധ്ര ജയ അരി, ശബരി ആട്ട, പുട്ടുപൊടി, അപ്പപ്പൊടി എന്നിങ്ങനെ അഞ്ചിനം ശബരി ഉത്പന്നങ്ങളും വിപണിയിലിറക്കും. ഇവയ്ക്ക് പൊതുവിപണിയിലെ വിലയില്‍ നിന്നും 4- 5 രൂപവരെ കുറവുണ്ടാകും.ഈ മാസം 10ഓടെ എല്ലാ അവശ്യ സാധനങ്ങളുടെയും ലഭ്യത സപ്ലൈകോയില്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി.
"
https://www.facebook.com/Malayalivartha
























