രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ചിങ്ങം ഒന്നുമുതല്‍ വിതരണം തുടങ്ങും... ആഗസ്റ്റ് 23ന് വിതരണം പൂര്‍ത്തിയാക്കും

രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ചിങ്ങം ഒന്നുമുതല്‍ വിതരണം തുടങ്ങും. ആഗസ്റ്റ് 23ന് വിതരണം പൂര്‍ത്തിയാക്കും. 60 ലക്ഷത്തോളം പേര്‍ക്ക് 3200രൂപ വീതമാണ് ലഭിക്കുക.
വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ 212കോടിയുള്‍പ്പെടെ 1762 കോടിയാണ് അനുവദിച്ചത്. മേയ്, ജൂണ്‍ മാസങ്ങളിലെ കുടിശ്ശികയാണ് ഓണത്തിന് വിതരണം ചെയ്യുന്നത്.
ഓണത്തിന് മൂന്ന് മാസത്തെ കുടിശ്ശിക വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
അതേസമയം സപ്ലൈകോ ഓണം ഫെയര്‍ 18 മുതല്‍ 28 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ . 18ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനങ്ങള്‍ 19നും നിയോജകമണ്ഡലം, താലൂക്ക് അടിസ്ഥാനത്തിലെ ഉദ്ഘാടനങ്ങള്‍ 23നുമാണ്. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ നിത്യോപയോഗ സാധനങ്ങള്‍ കോംബോ ഓഫറുകളില്‍ നല്‍കും.
5 മുതല്‍ 50 ശതമാനം വരെ വിലക്കുറവുണ്ടാകും. 2.50 കോടി രൂപയുടെ വില്പനയാണ് ലക്ഷ്യം.ഓണം പ്രമാണിച്ച് 6,120 മെട്രിക് ടണ്‍ പയറുവര്‍ഗങ്ങളും 600 മെട്രിക് ടണ്‍ സുഗന്ധവ്യഞ്ജനങ്ങളും 4,570 മെട്രിക് ടണ്‍ പഞ്ചസാരയും 15,880 മെട്രിക് ടണ്‍ വിവിധ തരം അരികളും 40 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയുമാണ് സംഭരിക്കുന്നത്.
മില്‍മ, കേരഫെഡ്, കുടുംബശ്രീ ഉള്‍പ്പെടെയുള്ളവയുടെ സ്റ്റാളുകളും കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും ഉണ്ടാകും. പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ജീവനക്കാര്‍ക്ക് 500, 1000 രൂപ നിരക്കിലുള്ള കൂപ്പണുകള്‍ വിതരണം ചെയ്യും.
https://www.facebook.com/Malayalivartha
























