കുർബാനക്കിടെ ഹൃദയാഘാതം...! ചികിത്സയിൽ കഴിഞ്ഞിരുന്ന 17 വയസുകാരി മരണത്തിന് കീഴടങ്ങി

ഇടുക്കിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന 17 വയസുകാരി അന്തരിച്ചു. ഇരട്ടയാർ സെന്റ് തോമസ് പള്ളിയിലെ കുർബാനക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട ആൻമരിയ ആണ് മരണത്തിന് കീഴടങ്ങിയത്. കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.40നായിരുന്നു മരണം.അമൃത ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം വിദഗ്ധ ചികിത്സ നൽകിയ ശേഷം കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്കാരം ഇരട്ടയാർ പള്ളിയിൽ നാളെ രണ്ട് മണിക്ക് നടക്കും.
ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയായിരുന്നു ആൻ മരിയക്ക് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സക്കായി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിലായിരുന്നു ഇടുക്കിയിൽ നിന്നും കൊച്ചിയിലേക്ക് അന്ന് ആംബുലൻസിന് വഴിയൊരുക്കിയത്. പിന്നീട് വിദഗ്ധ ചികിത്സക്ക് ശേഷം ജൂലൈ മാസത്തിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha
























