വില്‍പ്പനക്കായി എത്തിച്ച നാലര കിലോയോളം വരുന്ന കഞ്ചാവുമായി രണ്ടു യുവാക്കള്‍ പൊലീസ് പിടിയില്‍...

വില്‍പ്പനക്കായി എത്തിച്ച നാലര കിലോയോളം വരുന്ന കഞ്ചാവുമായി രണ്ടു യുവാക്കള്‍ പൊലീസ് പിടിയിലായി. ചവറ, ചെറുശ്ശേരി ഭാഗം, വിഷ്ണു ഭവനില്‍ വിഷ്ണു (24), ചവറ, നല്ലേഴത്ത് മുക്ക്, ശ്രീശൈലത്തില്‍ സഞ്ജയ് (26) എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എ.സി.പി വി.എസ്.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം ഒരാഴ്ചയായി പ്രതികളെ രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു.
പ്രതിയായ വിഷ്ണുവിന്റെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി ഇരുമ്പ് പെട്ടിക്കുള്ളില്‍ ബാഗിനുള്ളിലാക്കി സൂക്ഷിച്ചിരുന്ന നാലര കിലോ കഞ്ചാവ് കണ്ടെടുത്തത്.
കഞ്ചാവും, ഒ.സി.ബി പേപ്പറുകളും പൊതിഞ്ഞ് കൊടുക്കുന്നതിനായി ഉപയോഗിക്കുന്ന പോളിത്തീന്‍ കവറുകളും സഞ്ജയ് കൂട്ടാളിയായ വിഷ്ണുവിന്റെ കൈയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























