കാന്തല്ലൂര്‍ റോഡില്‍ പയസ് നഗറില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്....

കാന്തല്ലൂര്‍ റോഡില്‍ പയസ് നഗറില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ജോസ് (60), ബൈക്ക് ഓടിച്ച ബസന്ത് (21) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവമുണ്ടായത്. പയസ് നഗറില്‍ വീടിനു സമീപത്ത് ഓട്ടോറിക്ഷ ഒതുക്കാന്‍ ശ്രമിച്ചപ്പോള്‍ കോവില്‍ കടവ് ഭാഗത്തുനിന്ന് പോയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇതില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ജോസ് മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതര പരിക്കേറ്റ ബസന്തിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























