ഓണത്തോടനുബന്ധിച്ച് 27, 28 ദിവസങ്ങളില്‍ റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും...

ഓണത്തോടനുബന്ധിച്ച് 27, 28 ദിവസങ്ങളില്‍ റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. 29, 30, 31 തീയതികള്‍ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍
ഓഗസ്റ്റില്‍ റേഷന്‍ പോളിസി അനുസരിച്ച് റേഷന്‍ കടകളിലൂടെയുള്ള അരിയുടെ വിതരണം 70 :30 എന്ന രീതിയിലാണ്. 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരി എന്ന നിലയിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.
ഓഗസ്റ്റില്‍ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് മൂന്നു മാസത്തിലൊരിക്കല്‍ കൊടുക്കുന്ന അര ലിറ്റര്‍ മണ്ണെണ്ണയ്ക്കു പുറമെ അരലിറ്റര്‍ മണ്ണെണ്ണ കൂടി വിതരണം ചെയ്യുമെന്നും ഭക്ഷ്യ മന്ത്രി .
ഓണത്തിന് വെള്ളകാര്‍ഡ് ഉടമകള്‍ക്ക് നിലവിലുള്ള രണ്ടു കിലോ അരിക്കുപുറമേ അഞ്ചു കിലോ അരികൂടി 10 രൂപ 90 പൈസ നിരക്കില്‍ വിതരണം ചെയ്യും. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി അഞ്ചു കിലോ അരി 10 രൂപ 90 പൈസ നിരക്കിലും വിതരണം ചെയ്യും.
"
https://www.facebook.com/Malayalivartha
























