ഷംസീറിനെ തേച്ചൊട്ടിച്ച് ജനം..സഹിക്കാൻ വയ്യ.... പ്രതിഷേധിച്ചു കൊണ്ട് രംഗത്ത് വരികയാണ് വിദ്യാഭ്യാസ മന്ത്രി....ശ്രീ.സലീംകുമാറിന്റെ നടപടി ഒട്ടും ശരിയായില്ല....പരാമർശം പിൻവലിക്കണം...പോസ്റ്റുമായി ശിവൻകുട്ടി...

എല്ലാവരും കൂട്ടത്തോടെ വന്ന ഷംസീറിനെ തേച്ചൊട്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഗണപതിയെ ചൊല്ലിയുള്ള വിവാദം ഏറ്റെടുത്തിരിക്കുകയാണ് കേരളം . കാര്യം കൈവിട്ട് പോയെങ്കിലും മാപ്പ് പറയാൻ ഒന്നും ഷംസീർ തയ്യാറായില്ല. പക്ഷെ സമര മുറകൾ കടുപ്പിക്കാൻ തന്നെയാണ് തീരുമാനം. ഇപ്പോഴിതാ ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്നും ഭണ്ഡാരത്തിലെ പണത്തെ മിത്തുമണിയെന്നും വിളിക്കണം; മാറ്റങ്ങൾ ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നാരംഭിക്കട്ടെ; എന്നും പറഞ്ഞു കൊണ്ട് സിപിഎമ്മിനെ പരിഹസിച്ച് സലീം കുമാർ കുറച്ചു ദിവസം മുൻപ് ഒരു പോസ്റ്റ് ഇട്ടിരുന്നു.പോസ്റ്റിലെ വരികൾ ഇപ്രകാരമാണ്...മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്.മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾറിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..
പോസ്റ്റിനു താഴെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ കമ്മന്റ് ചെയുന്നുണ്ട്. ഇപ്പോഴിതാ അതിൽ പ്രതിഷേധിച്ചു കൊണ്ട് രംഗത്ത് വരികയാണ് വിദ്യാഭ്യാസ മന്ത്രി ആയിട്ടുള്ള വി ശിവൻ കുട്ടി.ബഹു.ദേവസ്വം മന്ത്രി ശ്രീ.കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്ത് മണി എന്നും പരാമർശിച്ച ചലച്ചിത്ര താരം ശ്രീ.സലീംകുമാറിന്റെ നടപടി ഒട്ടും ശരിയായില്ല.സലീംകുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നു. കെ രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലീംകുമാർ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. സലീംകുമാർ ഈ പരാമർശം പിൻവലിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റിലെ വരികൾ. ശിവൻ കുട്ടിയുടെ പോസ്റ്റിനു താഴെയും നിരവധി കമന്റുകൾ വരുന്നുണ്ട്. ഹിന്ദു ദൈവങ്ങൾ മിത്താണെന്ന് സംസ്ഥാനസെക്രട്ടറി തന്നെ പറയുമ്പോൾ ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്ന് തന്നെ യല്ലെ വിളിക്കേണ്ടത്.
കോൺഗ്രസ് കാരനായ സലിംകുമാർ സതീശന്റെ നിലവാരത്തിൽ ആണ്,, ഈ വിഷയത്തിൽ അഭിപ്രായം പറയുന്നത്,,കേരളത്തിൽ ദേവസ്വം വകുപ്പും, മന്ത്രി രാധാകൃഷ്ണനും വളരെ ഉത്തരവാദിത്തത്തോടെ തന്നെയാണ് ക്ഷേത്രപരിപാലനം നടത്തുന്നത് എന്ന് വിശ്വാസികൾക്ക് അറിയാം,, അതിന് ഒരു ബിജെപി ക്കാരന്റെയും, കോൺഗ്രസ് കാരന്റെയും സർട്ടിഫിക്കറ്റ് വേണ്ട,,രാഹുൽ മോദി സമുദായത്തെ അപമാനിച്ചു എന്ന് സംഘികൾ പറഞ്ഞു...പക്ഷേ ഇപ്പൊ കോടതി രാഹുൽ പറഞ്ഞതിൽ ഒരു തെറ്റും കാണുന്നില്ല..ഇവിടെ സ്പീക്കർ പറയാത്ത കാര്യം പറഞ്ഞു എന്ന് സംഘികൾ പറയുന്നു.അതിനൊപ്പം കോൺഗ്രസ്സ് പ്രവർത്തകരും..എങ്ങോട്ടാണ് ഈ സഖ്യം പോകുന്നത്....ആദ്യംഷംസീറിനെ കൊണ്ട് പരാമർശം പിൻവലിപ്പിക്കു.. അതല്ലേ ആദ്യം ചെയ്യേണ്ടത്.. എങ്കിൽ ഈ പുകിലൊന്നും ഉണ്ടാകില്ലല്ലോ...
എന്നൊക്കെയാണ് കമന്റുകൾ വരുന്നത്. അതേസമയം ഷംസീറിന്റെ അതിഗുരുതരമായ ഹിന്ദുവിരുദ്ധ പരാമർശത്തിൽ പ്രതിഷേധവും വിമർശനവും കനക്കുമ്പോഴും മാപ്പപേക്ഷിക്കില്ലെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. ഷംസീർ സ്പീക്കർ സ്ഥാനം രാജിവയ്‌ക്കില്ലെന്നും ക്ഷമാപണം നടത്തേണ്ടതില്ലെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാൽ ഗണപതി മിത്ത് തന്നെയാണെന്ന് വീണ്ടുമാവർത്തിച്ച എം.വി ഗോവിന്ദൻ അള്ളാഹു മിത്താണോയെന്ന ചോദ്യത്തിന് എല്ലാ വിശ്വാസങ്ങളും മിത്തല്ലെന്ന മറുപടി നൽകിയത് കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കി. സിപിഎമ്മിന്റെ നിലപാടിലുള്ള ഇരട്ടത്താപ്പിനെയാണ് ഇതോടെ വിശ്വാസികൾ ചോദ്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























