യുട്യൂബര്‍ 'ചെകുത്താനെ' വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; നടന്‍ ബാലയ്‍ക്കെതിരെ കേസ്...വീട്ടിലുള്ള സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു.... കൂടെ രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നു.....

ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യാറുള്ള യുട്യൂബര്‍ അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാലയ്ക്കെതിരെ പൊലീസ് കേസ്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍. ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്റെ റൂമില്‍ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും അജു അലക്സ് പ്രതികരിച്ചു- "നടന്‍ ബാല ഞാന്‍ താമസിക്കുന്ന റൂമില്‍ വന്നു. ഞാന്‍ അവിടെ ഇല്ലായിരുന്നു. അവിടെ താമസിക്കുന്ന എന്‍റെ സുഹൃത്തിനെതിരെ തോക്ക് ചൂണ്ടി. അവനെ ഭീഷണിപ്പെടുത്തി. എന്നെ കൊല്ലുമെന്ന് പറഞ്ഞാണ് പോയിരിക്കുന്നത്. വീട്ടിലുള്ള സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു.
കൂടെ രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നു. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കിയെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം വന്നത്. സന്തോഷ് വഴി കാണിച്ച് കൊടുക്കാന്‍ വന്നതാണ്. സന്തോഷിന്‍റെ മൊബൈലില്‍ നിന്നാണ് പിന്നീട് ഇവര്‍ വിളിക്കുന്നത്. സന്തോഷ് ഇപ്പോഴും അവരുടെ കൈയിലാണെന്ന് തോന്നുന്നു. ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിക്കുന്ന ഒരു വീഡിയോ ബാല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിനെക്കുറിച്ച് ഞാന്‍ ഒരു ട്രോള്‍ വീഡിയോയും ഇട്ടിരുന്നു.അത് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോള്‍ ബാല ഈ കയ്യാങ്കളിയൊക്കെ കാണിക്കുന്നത്", അജു അലക്സ് പ്രതികരിച്ചു.അതേസമയം സോഷ്യല്‍ മീഡിയയിലൂടെ ബാലയും തന്‍റെ പ്രവര്‍ത്തിയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അജു അലക്സ് വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരായ തന്‍റെ പ്രതികരണമാണ് ഇതെന്നാണ് ബാല പറയുന്നത്. അജുവിന്‍റെ മുറിയില്‍ എത്തിയ തന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്.
നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തത്.ശേഷം ബാല പങ്ക് വെച്ച വീഡിയോയിലെ സംഭാഷണം ഇങ്ങനെയാണ്.'ദൈവമുണ്ട്, സാത്താനുണ്ട്. അവന്റെ പേരില്‍ തന്നെയുണ്ട്-ചെകുത്താന്‍. മിസ്റ്റര്‍ ചെകുത്താന്‍, നിങ്ങളുടെ വീട്ടില്‍ ഞാന്‍ പോയി തോക്കെടുത്തു എല്ലാം ചെയ്തല്ലേ. പക്ഷെ ദൈവം സഹായിച്ച് നിങ്ങളിതൊക്കെ ചെയ്യും പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞിട്ട് തന്നെയാണ് എല്ലാ വീഡിയോയും ഞാന്‍ എടുത്തത്. കാണിച്ച് തരട്ടെ ഞാന്‍ എന്താണ് സംസാരിച്ചത് എന്ന്.കേട്ട് നോക്ക്. മനുഷ്യന്‍മാരിവിടെ ഉണ്ടെങ്കില്‍, മനുഷ്യന്‍മാരിവിടെ ഉണ്ടെങ്കില്‍ നിന്റെ സ്വഭാവം എന്താണ് എന്ന് അവര്‍ മനസിലാക്കും. ഇപ്പോഴും ഞാന്‍ താങ്കള്‍ എന്നാണ് വിളിക്കുന്നത്. ദയവ് ചെയ്ത് ചെറിയ കുട്ടികള്‍ക്ക് വേണ്ടി നിങ്ങളുടെ നാവ് കുറച്ച് അടക്കണം. ഇത് വാണിംഗ് അല്ല. ഡിസിഷനാണ്', എന്നാണ് ബാല വീഡിയോയില്‍ പറയുന്നത്.
അതേസമയം ബാല തോക്ക് ചൂണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്നും വീട്ടിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ടെന്നുമാണ് അജു അലക്‌സ് പറയുന്നത്. സംഭവത്തില്‍ ബാലയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്‍. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണം എന്നാണ് എഫ് ഐ ആറില്‍ പറഞ്ഞിരിക്കുന്നത്.ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്റെ റൂമില്‍ വന്നെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നുമാണ് അജു അലക്‌സ് പറഞ്ഞത്. സന്തോഷ് വര്‍ക്കി വഴി കാണിച്ച് കൊടുക്കാന്‍ വന്നതാണെന്നും സന്തോഷിന്റെ മൊബൈലില്‍ നിന്നാണ് ഇവര്‍ വിളിച്ചത് എന്നും അജു പറയുന്നു.
നേരത്തെ ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിക്കുന്ന ഒരു വീഡിയോ ബാല പോസ്റ്റ് ചെയ്തിരുന്നു.അതിനെക്കുറിച്ച് താന്‍ പങ്ക് വെച്ച ട്രോള്‍ വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോള്‍ ബാല ഈ കയ്യാങ്കളിയൊക്കെ കാണിക്കുന്നത് എന്നാണ് അജു അലക്‌സ് പറയുന്നത്. ബാലയുടെ കൈയ്യില്‍ ലൈസന്‍സുള്ള ഗണ്‍ ആണ് ഇരിക്കുന്നതെങ്കില്‍ അത് തിരിച്ചെടുക്കണം എന്നും അജു പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























