Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

രാഹുൽ ജയിച്ചിട്ടും പിണറായി പ്രതികരിക്കാത്തതെന്തേ? പേടിയാണ് മച്ചാനെ പേടി!

05 AUGUST 2023 02:35 PM IST
മലയാളി വാര്‍ത്ത
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവുണ്ടായതിന്‍റെ ആശ്വാസത്തിൽ കോൺഗ്രസും രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും എത്തിച്ചേർന്നെങ്കിലും മുഖ്യമന്ത്രി  പിണറായി വിജയൻ മാത്രം ഇതിന് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല. തത്കാലം സി പി എം നേതാക്കൾ ആരും തന്നെ വിഷയത്തിൽ ഇടപെടരുതെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം. പരമാവധി ശിക്ഷയായ രണ്ട് വർഷത്തെ തടവെന്ന കീഴ്ക്കോടതി വിധി, സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ രാഹുലിന് പാർലമെൻ്റ് അംഗത്വം അടക്കം തിരികെ ലഭിക്കുമെന്ന സാഹചര്യമാണുള്ളത്. സുപ്രീം കോടതി ചൂണ്ടികാട്ടിയ 3 കാര്യങ്ങളാണ് രാഹുലിന് ഏറ്റവും അനുകൂലമായത്. ആദ്യം മുതലെ ഏറ്റവും പ്രധാനമായി സുപ്രീം കോടതി ചോദിച്ച ചോദ്യം ഈ കേസിൽ പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്നതായിരുന്നു. പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് വ്യക്തമാക്കുന്നതിൽ സെഷൻസ് ജഡ്ജിക്ക് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. ജനപ്രതിനിധി എന്ന ഘടകം കണക്കിലെടുത്തില്ല എന്നതാണ് സുപ്രീം കോടതി മൂന്നാമതായി ചൂണ്ടികാട്ടിയ കാര്യം.      
എന്തുകൊണ്ട് പരമാവധി ശിക്ഷ നൽകിയെന്ന് വിചാരണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. ഒരു വർഷവും 11 മാസവും ശിക്ഷിച്ചാൽ പോലും രാഹുൽ ഗാന്ധി അയോഗ്യനാവില്ലായിരുന്നു എന്നതും സുപ്രീം കോടതി ചൂണ്ടികാട്ടി. മണ്ഡലം ഒഴിഞ്ഞ് കിടക്കുന്നത് ജനങ്ങളുടെ അവകാശത്തെ ബാധിക്കില്ലേയെന്നും കോടതി ചോദിച്ച ശേഷം പരമാവധി ശിക്ഷയെന്ന കീഴ്ക്കോടതി വിധി സ്റ്റേ ചെയ്തതായി സുപ്രീം കോടതി അറിയിക്കുകയായിരുന്നു.

അതേസമയം രാഹുൽ ഗാന്ധിക്കെതിരെ 2 കാര്യങ്ങളിൽ വിമർശനവും സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. രാഹുൽ ഗാന്ധിയുടെ വാക്കുകൾ നല്ല അഭിരുചിയുള്ളതല്ലെനനതായിരുന്നു ഒരു വിമർശനം. പൊതുജീവിതത്തിലുള്ള ഒരാൾ പൊതുപ്രസംഗങ്ങൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.

രാഹുലിന് അനുകൂലമായ ഘടകങ്ങൾ ഇവയാണ്.

1 എന്തിന് പരാമവധി ശിക്ഷ നൽകി
2 ഇക്കാര്യം വ്യക്തമാക്കുന്നതിൽ സെഷൻസ് ജഡ്ജിക്ക് കഴിഞ്ഞില്ല
3 ജനപ്രതിനിധി എന്ന ഘടകം കണക്കിലെടുത്തില്ല

രാഹുലിനെതിരായ വിമർശനം ഇവയാണ്

1 രാഹുൽ ഗാന്ധിയുടെ വാക്കുകൾ നല്ല അഭിരുചിയുള്ളതല്ല
2 പൊതുജീവിതത്തിലുള്ള ഒരാൾ പൊതുപ്രസംഗങ്ങൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്ന് കോടതി നീരീക്ഷണം         എന്നാൽ ഇതൊന്നും സംസ്ഥാനത്തെ സി പി എം നേതാക്കൾ അറിഞ്ഞ മട്ടില്ല. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനെ ഭയന്നാണ് പിണറായി വിജയൻ ഉറങ്ങുന്നതും എഴുന്നേൽക്കുന്നതും. ലാവ്ലിൻ ഉൾപ്പെടെയുള്ള കേസുകൾ കേന്ദ്ര സർക്കാരിനെ പരിഗണനയിലാണ് . ഷംസീറിൻ്റെ ഗണപതി വിവാദം ശബരിമല വിവാദം പോലെ കത്തും എന്നതിനാൽ പിണറായിക്ക് അതിൽ പരാതിയില്ല ഗണപതി വിവാദത്തിൻെ ആത്യന്തിക നേട്ടം ബിജെപിക്ക ആയിരിക്കും. ജി സുകുമാരൻ നായർ ഇക്കാര്യത്തിൽ ബിജെപിക്ക് അനുകൂലമായാണ് നിലപാട് എടുത്തിരിക്കുന്നത്. അതിനാൽ ഗണപതി വിവാദത്തിൽ പിണറായിയും ബി ജെ പിയും സന്തുഷ്ടരാണ്.  

രാഹുൽ ഗാന്ധിയോടുളള  പ്രണയം വേണ്ടെന്ന്  മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അണികൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. രാഹുൽ ഗാന്ധിയെ പ്രകീർത്തിക്കുന്ന  എഴുത്തുകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കാനും രാഹുൽ ഗാന്ധിയെ പഴയ പോലെ രാഷ്ട്രീയ പ്രതിയോഗിയാക്കി  മാറ്റി നിർത്താനുമാണ് തീരുമാനം.പാർട്ടി വിശദമായ കൂടിയാലോചനക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. 

 

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ നിന്ന് സിപിഎം കേന്ദ്രനേതൃത്വം വിട്ടു നില്ക്ക ക്കാൻ തീരുമാനിച്ചത്  മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമ്മർദ്ദത്തിലാണ്. . ലാവ്ലിൻ, സ്വർണ്ണ കടത്ത് കേസുകളിൽ നിന്നാണ്  ഇതുവഴി അദ്ദേഹം തത്കാലം ഊരിയത് . 

 

യാത്രയുടെ സമാപനത്തിൽ സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ പങ്കെടുക്കുമെന്നാണ്  നേരത്തെ പറത്തു വന്ന വാർത്തകൾ. യാത്രയുടെ  സമാപനം പ്രതിപക്ഷ ഐക്യനിരയുടെ സമ്മേളനമായി രൂപാന്തരപെടുത്താനാണ് തീരുമാനിച്ചിരുന്നത്. യച്ചൂരി യാത്രക്ക് എത്തുമെന്നാണ് രാഹുൽ ഗാന്ധി അടുപ്പക്കാരോട് പങ്കുവച്ചിരുന്നു.  . അടുത്ത വർഷം ആദ്യം പാർലെമെൻ്റിലും ഇലക്ഷൻ നടക്കും. ബി ജെ പി ക്കെതിരെ പ്രതിപക്ഷ ഐക്യനിരയെ അണിനിരത്താൻ സി പി എമ്മിൻ്റെ സഹായം കൂടിയേ തീരൂ. എന്നാൽ കേരള സി പി എം പ്രതിപക്ഷത്തോട് ചേർന്നില്ല.    പ്രതിപക്ഷ നേത്യ നിരയിലെ തലയെടുപ്പുള്ള  നേതാവാണ് പിണറായി വിജയൻ. മികച്ച മുഖ്യമന്ത്രി എന്ന ഖ്യാതിയും പിണറായിക്കുണ്ട്.  വിവിധ കേസുകളിൽ കുരുക്കി പിണറായിയെ തങ്ങളുടെ കക്ഷത്തിലാക്കിയിരിക്കുകയാണ് ബി ജെ പി .   സമാപനത്തിൽ പാർട്ടി പങ്കെടുക്കുന്നതിനെ സിപിഎം കേരള ഘടകം എതിർത്തു. യാത്രയുടെ തുടക്കത്തിൽ പാർട്ടിയെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലെ നേതാക്കളുടെ എതിർപ്പ്.  പിണറായിയാണ് എതിർപ്പിൻെറ മുന്നിൽ നിന്നത്. കന്യാകുമാരിയിൽ യാത്ര തുടങ്ങിയ ദിവസവും പിണറായി പങ്കെടുത്തില്ല.. യാത്രയിൽ പങ്കുചേരാൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പിണറായിയെ  ക്ഷണിച്ചതാണ്. എന്നാൽ തിരുവനന്തപുരത്ത് ഉണ്ടായിട്ടും പങ്കെടുക്കാത്തത് ബി ജെ പി യെ ഭയന്നിട്ടായിരുന്നു.  കേരളത്തിൽ ഒരിടത്തും പിണറായി പങ്കെടുത്തില്ല. രാഹുൽ പിണറായിയെ വിളിച്ചെങ്കിലും ക്ഷണം നിരസിച്ചു.   ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിൽ സമാപിച്ചപ്പോൾ  നടന്ന റാലിയിൽ പങ്കെടുക്കാനുള്ള കത്ത് 31 പ്രതിപക്ഷ പാർട്ടികൾക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നല്കിയിരുന്നു. ക്ഷണം സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സ്വീകരിച്ചു. ഇടതുമുന്നണിയിലുള്ള എൻസിപി, കേരള കോൺഗ്രസ് എം എന്നീ പാർട്ടികളും പങ്കെടുക്കുമെന്ന് വ്യക്താക്കി. എന്നാൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങിൽ നിന്ന് വിട്ടു നില്ക്കും. ക്ഷണം സ്വീകരിക്കണം എന്ന നിലപാടായിരുന്നു യെച്ചൂരിക്കെങ്കിലും കേരള ഘടകം ശക്തമായി എതിർത്തു.  കേരളത്തിൽ ഭാരത് ജോഡോ യാത്ര കോൺഗ്രസ്, സിപിഎമ്മിനെതിരായ നീക്കമാക്കി. അതിനാൽ കോൺഗ്രസിന്റെ ക്ഷണം സിപിഎം ക്ഷണം സ്വീകരിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതാക്കൾ നിലപാടെടുത്തു.    സി പി എം ആണ് ദേശീയ തലത്തിൽ ബിജെപി നോട്ടമിട്ടിട്ടുള്ള പാർട്ടി. പണവും അധികാരവും കൊണ്ട്  സി പി എമ്മിനെ സ്വാധീനിക്കാൻ കഴിയില്ലെന്ന് ബിജെപിക്കറിയാം.അമിത് ഷായുടെ സൂക്ഷ്മ ബുദ്ധി പ്രവർത്തിച്ചത് ഇവിടെയാണ്. കേരളത്തിൽ മാത്രമാണ് സി പി എമ്മിന് ചില ദൗർബല്യങ്ങളുള്ളത്. ഇത് അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വർണ്ണക്കടത്ത് ആണ് ഇതിൽ പ്രധാനം. ലാവ്ലിൻ കേസാണ് മറ്റൊന്ന്. ലാവ്ലിൻ കേസിൽ കുരുങ്ങിയാൽ  സി പി എമ്മിൻ്റെ ദേശീയ നേതൃത്വം അപകടത്തിലാവും. കാരണം സി പി എമ്മിൻ്റെ ദേശീയ നേതൃത്വം ഇതിൽ പങ്കാളികളാണ്.   

ഇനി പിണറായിയുടെ ലക്ഷ്യം കെ റയിൽ ആണ്. കെ റയിൽ വന്നാൽ  തനിക്കും പാർട്ടിക്കും രക്ഷപ്പെടാം.  വൻകിട പദ്ധതി എന്ന നിലയിൽ കെ റയിൽ അവതരിപ്പിക്കുമ്പോൾ അതിന് കൈയടി കിട്ടുമെന്നാണ് അദ്ദേഹം കരുതിയത്. പദ്ധതിക്ക് ആദ്യഘട്ടത്തിൽ എതിർപ്പുണ്ടായില്ല.  എന്നാൽ വൻതോതിൽ സ്ഥലം ഏറ്റെടുക്കുമെന്നായതോടെയാണ് എതിർപ്പുകൾ വർധിച്ചത്. ജനക്കൂട്ടം സർക്കാരിനും സി പി എമ്മിനുമെതിരെ രംഗത്തിറങ്ങി. തൃക്കാക്കരയിൽ തോൽക്കാനുള്ള പ്രധാന കാരണം കെ റയിൽ ആയിരുന്നു. ഇക്കാര്യം ബി ജെ പിയും പ്രതിപക്ഷവും ആദ്യഘട്ടത്തിൽ ചൂണ്ടിക്കാണിച്ചതാണ്. 

 

 ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുമ്പോൾ രാഹുൽ ഗാന്ധി തന്നെ വയനാട്ടിൽ വന്ന് എൽ.ഡി.എഫിനെതിരെ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഇടതുനേതാക്കൾ ചോദിച്ചിരുന്നു.


 കേരളത്തിൽ സി പി എമ്മിൻ്റെ വിരുദ്ധ ചേരിയിലാണ് കോൺഗ്രസ്.  വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണ്. വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങൾക്ക് പുറമേ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് വയനാട് ലോക്‌സഭാ മണ്ഡലം. തിരുവമ്പാടിയിലും നിലമ്പൂരിലും നിലവിൽ ഇടത് എം.എൽ.എമാരാണെങ്കിലും യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളാണ് ഇവയും.രാഹുൽഗാന്ധിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 4,31,770 വോട്ടുകളാണ്. രാഹുൽ 7,06,367 വോട്ടുകൾ നേടിയപ്പോൾ രണ്ടാമതെത്തിയ സി.പി.ഐയിലെ പി.പി. സുനീർ 2,74,597 വോട്ടുകൾ നേടി. മൂന്നാമതെത്തിയ ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് ലഭിച്ചത് 59,816 വോട്ടുകളാണ്.


രാഹുൽ ഗാന്ധിയുടെ വയനാട്ടെ ഓഫീസ്  അടിച്ചു തകർത്തത്  ഏതാനും വർഷങ്ങൾക്ക്  മുമ്പ് സി പി എം പ്രവർത്തകരാണ്. ഇതാണ് രാഹുൽ സി പി എമ്മിൽ നിന്നും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. സ്വർണ്ണക്കടത്ത് കേസിൽ നിന്നും തലയൂരാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ബിജെപി സർക്കാരിനെ സുഖിപ്പിക്കാൻ പിണറായി വിജയൻ്റെ  അറിവോടെ നടന്ന ആക്രമണമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്നതെന്നതെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു.  ഏതായാലും അത് ബി ജെ  പി ക്ക് ഇഷ്ടപ്പെട്ടിരുന്നു.


രാഹുൽ ഗാന്ധിയുടെ ഓഫീസ്   അടിച്ചു തകർത്താൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുമെന്ന് പിണറായി വിരുദ്ധർക്ക് അറിയാമായിരുന്നു. ഇത് പ്രധാനമന്ത്രിയും ബി ജെ പി യും പിണറായിയും തമ്മിലുള്ള കൂട്ടുകെട്ടായി  വ്യാഖാനിക്കപ്പെടുമെന്നും പിണറായി വിരുദ്ധർ കരുതിയിരിക്കണം. അതായിരുന്നു അടവ്. 


2018 ൽ പിണറായി സർക്കാർ തന്നെ പുറത്തിറക്കിയ ഒരു ഉത്തരവാണ് സുപ്രീം കോടതി ശരിവച്ച് തുടർ നടപടികളിലേക്ക് പ്രവേശിച്ചത്.  പൂര്‍ണമായും സുപ്രീം കോടതിയുടെ വിവേചനാധികാരത്തില്‍ നില്‍ക്കുന്ന ഒരു വിഷയത്തിലാണ് രാഹുല്‍  ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. അന്ന്  എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാടു പറ്റി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചു.  എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നായിരുന്നു ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണം. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 


പരിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ രാഹുല്‍ ഗാന്ധി ചർച്ച ചെയ്തിരുന്നു.  മലബാറിൽ നിന്നുള്ള എംഎൽഎമാരുമായി ചർച്ച നടത്തിയ രാഹുൽ ഗാന്ധി, വയനാട്ടിലെ സാഹചര്യം വിലയിരുത്തിയിരുന്നു. നിർദ്ദേശത്തിൽ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും രാഹുൽ ഗാന്ധി  അറിയിച്ചിരുന്നു. ബഫര്‍ സോണുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് കേരളത്തിൽ ഉയർന്നിട്ടുള്ളത്. ബഫർ സോൺ കൂടുതൽ ബാധിക്കുന്ന വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ നടത്തിയിരുന്നു. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടന്നത്.  രാഹുലിൻ്റെ ഓഫീസ് ആക്രമണത്തിൽ അതിശക്തമായ വിമർശനമാണ് സീതാറാം യച്ചൂരിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സംഭവം നടന്നയുടൻ  അദ്ദേഹം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. തൻ്റെ പ്രതിഷേധം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.


കുറ്റക്കാർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാർട്ടി സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതെന്നാണ് എംപി ഓഫീസ് ആക്രമണത്തെ കുറിച്ച് യെച്ചൂരി പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടി പാർട്ടികൾ തമ്മിൽ ഉള്ള ബന്ധങ്ങളെ ബാധിക്കില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. 


വയനാട്ടിൽ രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസിന് നേരെ ഉണ്ടായ അതിക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായി അപലപിച്ചു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്.  


രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത അക്രമം സാധാരണ എസ്. എഫ്. ഐ. ഗുണ്ടായിസമായി കാണാനാവില്ലെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. കാരണം ഒരു സാധാരണ നേതാവല്ല രാഹുൽ ഗാന്ധി. പാർട്ടി നേതൃത്വത്തിൻ്റെ പിന്തുണയുമില്ലാതെ ഒരു ദേശീയ നേതാവിൻ്റെ ഓഫീസിന് നേരെ ഇങ്ങനെയൊരു നീക്കം നടത്താൻ അവർക്ക് സാധിക്കില്ല.  അക്രമം ബി.ജെ.പി നേതൃത്വത്തിന് കേരളത്തിലെ സി.പി.എം നൽകുന്ന ഒരു പ്രത്യക്ഷ പിന്തുണയാണെന്ന് ആരോപണം ഉയർന്നു.  കേരളത്തിലെ സി പി എം, ബി.ജെ.പിക്ക്  ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതിനുള്ളതാണ് ഈ അക്രമമെന്നും ആക്ഷേപം ഉയർന്നു.


കഴിഞ്ഞ കുറച്ച് വർഷങ്ങളായി  വയനാട് കേന്ദ്രീകരിച്ച് രാഹുൽ ഗാന്ധിക്കെതിരായി ബി.ജെ.പി  ശക്തമായ പ്രചരണങ്ങൾ നടത്തുകയാണ്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെ  നിത്യ സന്ദർശകയാണ്.  രാഹുൽ ഗാന്ധിയെ ദേശീയ തലത്തിൽ തന്നെ ബി ജെ പി പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനെല്ലാം സി.പി.എം ചൂട്ട് പിടിക്കുന്നതിൻ്റെ ആദ്യപടിയായി അക്രമത്തെ കാണണമെന്ന് ആക്ഷേപം ഉയർന്നു.


ഇഡി രാഹുലിനെ  ചോദ്യം ചെയ്തതിന് പിന്നാലെയാണ് സി പി എം അദ്ദേഹത്തിൻ്റെ ഓഫീസ്  അടിച്ചു തകർത്തത്. ഇത് രാജ്യത്തെ തന്നെ ഞെട്ടിച്ചു.ബി ജെ പി കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തി. കേന്ദ്ര സർക്കാർ ഇതിൻ്റെ വിശദീകരണം വയനാട് ജില്ലാ കളക്ടറിൽ നിന്നും ശേഖരിച്ചിരുന്നു. 


പിണറായിക്കെതിരെയുള്ള നീക്കങ്ങൾ സി പി എമ്മിൽ ശക്തമായിട്ടു വർഷങ്ങളായി. പിണറായിയുടെ അപ്രമാദിത്വത്തിലുള്ള അസഹ്യതയാണ് ഇവരെ നയിക്കുന്നത്.  ഇതിൽ തോമസ് ഐസക്കും കെ സുധാകരനുമുണ്ട്. പാർട്ടി എല്ലാ കാലത്തും തൻ്റെ കൈയിലിരിക്കുമെന്ന ആത്മവിശ്വാസമാണ് പിണറായിക്ക്  വിനയായത്. അദ്ദേഹം കോടിയേരി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയെല്ലാം ഭരണത്തിൽ നിന്നും  അകറ്റി നിർത്തി. താൻ തീരുമാനിക്കുന്നതാണ് സർക്കാർ നയമെന്ന് ഊറ്റം കൊണ്ടു. സ്വർണ്ണ കടത്ത് ആരോപണം ഉയർന്നിട്ടും രണ്ടാമതും അധികാരത്തിലെത്തിയത്  അദ്ദേഹത്തിൻ്റെ ആത്മവിശ്വാസം വർധിപ്പിച്ചു.  

 

ഒരു ഫെയ്സ് ബുക്ക് പോസ്റ്റിൽ കൂടി പോലും രാഹുലിനെ പിണറായി പിന്തുണച്ചിട്ടില്ല. ഭയം തന്നെയാണ് കാരണം. രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട വിധി വന്നപ്പോൾ തന്നെ കേന്ദ്ര സർക്കാരും ബി ജെ പിയും കേരള സി പി എമ്മിനെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഒരില അനങ്ങിയാൽ പോലും കേന്ദ്ര സർക്കാർ അറിയും എന്ന തരത്തിലായിരുന്നു ജാഗ്രത .

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends