Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നരേന്ദ്ര മോദിക്ക് ഈ വിധി അന്ത്യവിധിയുടെ തുടക്കമാണ്..... സുപ്രീം കോടതി വിധി ബിജെപിക്ക് ഇരുട്ടടിയല്ല നട്ടുച്ച നേരത്തെ വെള്ളിടിയാണ്..... ഇനി മോദിക്ക് പിടിച്ചു നില്‍ക്കാന്‍ പാടാണ്..... ബിജെപി വാഴ്ചയുടെ അപചയത്തിന് തുടക്കമാവുകയാണ്; ഈ കോടതി വിധിയോടെ... ഏറെക്കുറെ ഒരു ഏകാധിപതിയുടെ റോളിലേക്ക് നരേന്ദ്ര മോദിയും, ഏക പാര്‍ട്ടി വാഴ്ചയിലേക്ക് ബിജെപിയും കടക്കുന്നതിനെ രാജ്യം ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു.....

05 AUGUST 2023 03:22 PM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദിക്ക് ഈ വിധി അന്ത്യവിധിയുടെ തുടക്കമാണ്. സുപ്രീം കോടതി വിധി ബിജെപിക്ക് ഇരുട്ടടിയല്ല നട്ടുച്ച നേരത്തെ വെള്ളിടിയാണ്. ഇനി മോദിക്ക് പിടിച്ചു നില്‍ക്കാന്‍ പാടാണ്. ബിജെപി വാഴ്ചയുടെ അപചയത്തിന് തുടക്കമാവുകയാണ് ഈ കോടതി വിധിയോടെ.ഏറെക്കുറെ ഒരു ഏകാധിപതിയുടെ റോളിലേക്ക് നരേന്ദ്ര മോദിയും ഏക പാര്‍ട്ടി വാഴ്ചയിലേക്ക് ബിജെപിയും കടക്കുന്നതിനെ രാജ്യം ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു. തോറ്റുപോയ രാഹുല്‍ ഗാന്ധിയല്ല ജയിച്ചുവരുന്ന രാഹുല്‍ ഗാന്ധിയാണ് തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ നരേന്ദ്ര മോദിക്കു ഭീഷണിയാകാന്‍ പോകുന്നത്. പലിശയും  കുടിശികയും ചേര്‍ത്ത് രാഹുല്‍ ഗാന്ധി മോദിയുടെ കിരാതവാഴ്ചയ്‌ക്കെതിരെ ആഞ്ഞടിക്കും. മണിപ്പൂരില്‍ കഴിഞ്ഞ മാസം നേരിട്ടുകണ്ട വംശഹത്യയും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയായിരിക്കുന്ന ന്യൂനപക്ഷ ധ്വംസനവുമൊക്കെ പ്രതിപക്ഷം അഴിച്ചിടുമ്പോള്‍ മോദി വിയര്‍ക്കും.

മണിപ്പൂര്‍ കലാപം മൂന്നു മാസം പിന്നിടുമ്പോഴും വാ തുറക്കാതിരിക്കുന്ന മോദി അടുത്തയാഴ്ച വാ തുറക്കുകയാണ്. മോദി എന്തു പറയാന്‍ നിര്‍ബന്ധിതനായാലും രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ മോദിയുടെ മണിപ്പൂര്‍ നിശബ്ദതയെ വിമര്‍ശിച്ചുതുടങ്ങിയിരിക്കുന്നു. ചിലരെങ്കിലും വെറുത്തുതുടങ്ങിയിരിക്കുന്നു.അടുത്തയാഴ്ച പാര്‍ലമെന്റില്‍ സംഭവിക്കാനിരിക്കുന്നത് വന്‍സംഭവങ്ങളായിരിക്കും. സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന പ്രതിപക്ഷത്തെ ഒരു പക്ഷെ സസ്‌പെന്‍ഡ് ചെയ്യുന്നതിലേക്കു വരെ കാര്യങ്ങള്‍ നീങ്ങിയേക്കാം. കോടതി വിധിയോടെ കടന്നുവരുന്ന രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ അടുത്തയാഴ്ച സസ്‌പെന്‍ഡ് ചെയ്‌തേക്കാം. ഇതിനുമപ്പുറം  പാര്‍ലമെന്റ് സമ്മേളനം തന്നെ വെട്ടിച്ചുരുക്കുകയോ നിറുത്തി വയ്ക്കുകയോ ചെയ്യപ്പെട്ടേക്കാം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെന്തെന്ന് അടുത്തയാഴ്ചയോടെ തിരിച്ചറിയാം എന്നതാണ് വനിരിക്കുന്ന കാര്യം.

 

മോദി പ്രയോഗത്തിന്റെ പേരില്‍ സൂററ്റ് കോടതിയിലുണ്ടായ വിധികളെ സുപ്രീം കോടതി വിമര്‍ശിച്ചിരിക്കുന്നു.ആ നിലയില്‍ ആ വിധികള്‍ പ്രസ്താവിച്ച ന്യായാധിപന്‍മാരുടെ നിലയും നിലപാടും ചോദ്യം ചെയ്യപ്പെടാന്‍ പോവുകയാണ്. രാജ്യത്തിന്റെ നിയമവ്യവസ്ഥതന്നെ ബിജെപി ഭരണത്തില്‍ ദുര്‍ബലമാവുകയാണോ എന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമായി എന്നതു മാത്രമല്ല രണ്ടു വര്‍ഷത്തെ തടവുശിക്ഷയും കോടകി വിധിക്കുകയും ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിന്റെ പൊരുളാണ് ഇനി അറിയാനുള്ളത്.രാഹുല്‍ കുറ്റക്കാരനാണെന്ന സൂറത്ത് മജിട്രേട്ട് കോടതിയുടെ വിധി വന്നതിനു പിന്നാലെ അദ്ദേഹത്തെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭ സ്പീക്കറുടെ ഉത്തരവും പുറത്തുവന്നിരുന്നു. ഇതേ സ്പീക്കര്‍ക്കു മുന്നിലേക്കാണ് തിങ്കളാഴ്ച രാഹുല്‍ ഗാന്ധി കടന്നുചെല്ലാന്‍ പോകുന്നത്. ലോക് സഭാംഗത്വം നഷ്ടമായ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ ഔദ്യോഗിക വീടും ഒഴിഞ്ഞുകൊടുത്തിരുന്നു.

ഇനി വീടും അംഗത്വവുമൊക്കെ തിരിച്ചുകൊടുക്കേണ്ട വരുമ്പോള്‍ മോദി സര്‍ക്കാര്‍ അപ്പാടെ മാനക്കേടിലേക്ക് നീങ്ങുകയാണ്.  രാഹുലിന്റെ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്ത നിലയ്ക്ക രാഹുല്‍ പ്രതിപക്ഷ നേതാവായിമാറും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോടതി വിധി കോണ്‍ഗ്രസിന് ഉത്തേജനവും നേട്ടവുമായി മാറാനാണ് സാഹചര്യം. മാത്രമല്ല ബിജെപിയെ ജനം കൈവിടുന്നവോ എന്നതിന്റെ സൂചനയുമായിരിക്കും ലോക സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഈ നിയമസഭാ തെരഞ്ഞെടുപ്പുകള്‍.
2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍, മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട് എന്നു നടത്തിയ പരമാര്‍ശമാണ് രാഹുല്‍ ഗാന്ധിക്കു  വിനയായി മാറിയത്. പൂര്‍ണേശ് മോദി നല്‍കിയ പരാതിയില്‍ മാര്‍ച്ച് 23നു സൂറത്ത് മജിസ്‌ട്രേട്ട് കോടതി രാഹുലിന് 2 വര്‍ഷം തടവും പിഴയും വിധിച്ചു. അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് കോടതി ശിക്ഷ സ്റ്റേ ചെയ്‌തെങ്കിലും, വിധി നിലനില്‍ക്കുന്നതിനാല്‍ എംപി സ്ഥാനത്തുനിന്നു രാഹുല്‍ അന്നുതന്നെ അയോഗ്യനാക്കപ്പെട്ടു.

 

 മാര്‍ച്ച് 24ന് അയോഗ്യതാ ഉത്തരവ് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കുകയും ചെയ്തു.ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ രാഹുല്‍  ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. രാഹുലിനു പരാമാവധി ശിക്ഷ നല്‍കാന്‍ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.അടുത്ത ലോക സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയേക്കും എന്ന പ്രതീക്ഷയാണ് രാഷ്ട്രീയത്തിലുണ്ടായിരിക്കുന്നത്. കേരളത്തിലും കര്‍ണാകത്തിലും തമിഴ് നാട്ടിലും ഗോവയിലും കോണ്‍ഗ്രസ് ശക്തമായ പിന്തുണ നേടും. രാജസ്ഥാന്‍ ഉള്‍പ്പെടെ വടക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും ശക്തിതെളിയിക്കും.

 

ഇന്ന് സുപ്രീം കോടതിയില്‍ നിന്ന് വിധിയുണ്ടാകുന്നില്ലെങ്കില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടായേനേ. വയനാടിന് എംപിയെ തിരിച്ചുകിട്ടി എന്നതും കോണ്‍ഗ്രസിന് ആവേശം കൂടിയെന്നതുമാണ് കോടതി വിധിയുടെ മറ്റൊരു നേട്ടം. ലോക് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കാലത്തെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നല്‍കേണ്ടി വന്നാല്‍ ബിജെപിക്ക് ഇതില്‍പരം മറ്റൊരു മാനക്കേട് ഉണ്ടാകാനില്ല. സുപ്രീം കോടതി വിധിയോടെ ഏഴു വര്‍ഷം ഇലക്ഷനില്‍ മത്സരിക്കാന്‍ പാടില്ലെന്ന വിലക്കും രാഹുലിന് മാറിക്കിട്ടിയിരിക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends