രഞ്ജിത്തിനെതിരെ പരിഹാസവുമായി നടന്‍ ഹരീഷ് പേരടി....രഞ്ജിയേട്ടാ... ആരൊക്കെ പ്രകോപിപ്പിച്ചാലും നിങ്ങൾ ഒന്നും മിണ്ടരുത്.... നമ്മൾ തമ്പ്രാക്കന്മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖീകരിക്കാറുള്ളൂ.... ഇടതുപക്ഷം വന്നാൽ സാംസ്കാരിക മന്ത്രിയാവാനുള്ള സ്ഥാനാർത്ഥിയാണെന്ന് ഇവറ്റകൾക്ക് അറിയില്ലല്ലോ....

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിർണയ വിവാദത്തിൽ അക്കാദമി ചെയർമാന്‍ രഞ്ജിത് വിവാദത്തിൽ വീണിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ സ്വാധീനം ചെലുത്തിയതായ ആരോപണത്തില്‍ ഇതുവരെ പ്രതികരിക്കാത്ത ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പരിഹാസവുമായി നടന്‍ ഹരീഷ് പേരടി. അടുത്ത തവണ വീണ്ടു ഇടതുപക്ഷം വന്നാല്‍ സാംസ്കാരികമന്ത്രി ആവാനുള്ള ആളാണ് രഞ്ജിത്തെന്ന് മറ്റുള്ളവര്‍ക്ക് അറിയില്ലെന്ന് ഹരീഷ് പേരടി പറയുന്നു. ആക്ഷേപഹാസ്യ രൂപേണ ഹരീഷ് പേരടി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധനേടുകയാണ്.ഹരീഷ് പേരടിയുടെ വാക്കുകൾ: "രഞ്ജിയേട്ടാ... ആരൊക്കെ പ്രകോപിപ്പിച്ചാലും നിങ്ങൾ ഒന്നും മിണ്ടരുത്. നമ്മൾ തമ്പ്രാക്കന്മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖീകരിക്കാറുള്ളൂ. ആ കൊല ചിരിയിൽ ഈ രോമങ്ങളൊക്കെ കത്തിയമരും.
നിങ്ങൾക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോൾ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി. നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മൾ അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു. (അതിനിടയിൽ ജൂറിയിൽ രണ്ട് ബുദ്ധിയുള്ളവർ കയറിക്കൂടി. അതാണ് ഈ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം (അതിനുള്ള പണി പിന്നെ). അവസാനം വിജയം നമ്മൾക്കാണെന്ന് നമ്മൾക്കല്ലെ അറിയൂ. ഇത് വല്ലതും ഈ നാലാംകിട പ്രതിഷേധക്കാരായ അടിയാളൻമാർക്ക് അറിയുമോ?അടുത്ത തിരഞ്ഞെടുപ്പിൽ കോഴിക്കോട് രണ്ടിൽ നിന്ന് ജയിച്ച് വീണ്ടും ഇടതുപക്ഷം വന്നാൽ സാംസ്കാരിക മന്ത്രിയാവാനുള്ള സ്ഥാനാർത്ഥിയാണെന്ന് ഇവറ്റകൾക്ക് അറിയില്ലല്ലോ. സജിചെറിയാനോടൊന്നും ഇപ്പോൾ ഇത് പറയണ്ട. ഈഗോ വരും. അഥവാ ഇടതുപക്ഷം വന്നില്ലെങ്കിൽ സുഖമില്ലാന്ന് പറഞ്ഞ് ലീവ് എടുത്താ മതി...
വിപ്ലവാശംസകൾ."സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദം രാഷ്ട്രീയതലത്തിലേക്ക്. അവാർഡ് നിർണയത്തിൽ ഇടപെട്ടെന്ന ആരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായി സി.പി.ഐ. രംഗത്തേക്ക്. രഞ്ജിത്തിനെ പരസ്യമായി പിന്തുണച്ചതിലുള്ള അതൃപ്തി മന്ത്രി സജി ചെറിയാനെ സി.പി.ഐ.യുടെ മുതിർന്നനേതാക്കൾ അറിയിച്ചതായാണ് വിവരം.രഞ്ജിത്തിനെ ചെയർമാൻസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്കാരികമന്ത്രിക്കും പരാതിനൽകിയ സംവിധായകൻ വിനയനുപിന്നിൽ സി.പി.െഎ. ഒറ്റക്കെട്ടായി അണിനിരന്നിരിക്കുകയാണ്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിൽ സി.പി.ഐ. പ്രതിനിധിയായി ഹോർട്ടികോർപ് ചെയർമാൻസ്ഥാനം വഹിച്ച വിനയന് മുതിർന്നനേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
‘‘വിനയന്റെ പരാതി തുടർനടപടിക്കായി സാംസ്കാരികവകുപ്പിന് കൈമാറിയ മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണ്. ഇടപെടലുണ്ടായെന്ന് ജൂറിയംഗങ്ങൾത്തന്നെ വെളിപ്പെടുത്തിയതിനാൽ അന്വേഷണം നടത്തി നടപടിയെടുക്കണം’’ -സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ് അംഗം
അറിയിച്ചത്.രഞ്ജിത്തിന് സി.പി.എമ്മിൽനിന്ന് പിന്തുണ പ്രഖ്യാപിച്ചത് മന്ത്രി സജി ചെറിയാൻ മാത്രമാണ്. എന്നാൽ, പ്രസ്താവനയിൽ പ്രതിഷേധമറിയിച്ച സി.പി.ഐ. നേതാക്കളോട് മന്ത്രിയുടെ പ്രതികരണം രഞ്ജിത്തിന് അനുകൂലമായിരുന്നില്ല. സി.പി.എമ്മിലെ ചില മുതിർന്നനേതാക്കൾക്കും രഞ്ജിത്തിന്റെ നിലപാടുകളിൽ അമർഷമുണ്ടെന്നറിയുന്നു.
https://www.facebook.com/Malayalivartha
























