പ്രസവിച്ച് കിടന്ന യുവതിക്ക് നേരെ വധശ്രമം; 25 വയസ്സുകാരി അനുഷ എത്തിയത് നേഴ്സിന്റെ വേഷത്തിൽ; കാലി സിറിഞ്ച് ഉപയോഗിച്ച് രക്തധമനികളിലേക്ക് വായുകടത്തിയുള്ള അതിക്രൂരമായ കൊലപാതക ശ്രമത്തിനായിരുന്നു പ്രതി പ്ലാനിട്ടത്; യുവതിയെ കൊലപ്പെടുത്തി അവരുടെ ഭർത്താവിനെ തട്ടിയെടുക്കാൻ വേണ്ടി ചെയ്തത്! വധശ്രമം ഒഴിവായത് ഇങ്ങനെ!

പ്രസവിച്ച് കിടന്ന യുവതിക്ക് നേരെ വധശ്രമം. വധശ്രമത്തിന്റെ കാരണം കേട്ട് കേരളം ഒന്നടങ്കം തരിച്ചിരിക്കുകയാണ്. സിനിമയിലും സീരിയലിലും കണ്ടിട്ടുള്ള കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച് കിടന്ന യുവതിക്ക് നേരെയാണ് വധശ്രമം ഉണ്ടായിരിക്കുന്നത് . പ്രതി പുല്ലകുളങ്ങര സ്വദേശി 25 വയസ്സുകാരി അനുഷയാണ്. ആശുപത്രിക്ക് ഉള്ളിൽ നഴ്‌സിന്റെ വേഷത്തില്‍ ആണ് അനുഷ എത്തിയത്.
ആശുപത്രിക്കുള്ളില്‍ കടന്ന പ്രതി പ്രസവിച്ച് കിടന്ന യുവതിയെ വധിക്കാൻ ശ്രമിക്കുകയായിരുന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കാരണമാണ് ആ വധശ്രമം തടയാൻ സാധിച്ചത്. പ്രസവത്തിന് ശേഷം വിശ്രമിക്കുകയായിരുന്നു സ്നേഹ. സ്നേഹയെ അപായപ്പെടുത്തി അരുണിനെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അനുഷ ഇത് ചെയ്തത്. അറസ്റ്റിലായ അനുഷ പൊലീസിൽ മൊഴി നൽകുകയും ചെയ്തു .
അനുഷയും വിവാഹിതയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം . ഒരു വർഷം മുമ്പ് വിവാഹിതയായ അനുഷയുടെ ജീവിത പങ്കാളി വിദേശത്താണ്. അരുണും അനുഷയും കോളേജ് കാലഘട്ടം മുതൽ അടുപ്പത്തിലായിരുന്നു എന്നാണ് മൊഴി നൽകിയിരിക്കുന്നത്. പ്രസവ ശേഷം ഡിസ്ചാര്‍ജായ പെണ്‍കുട്ടിയും അമ്മയും റൂമില്‍ വിശ്രമിക്കുകയായിരുന്നു. അനുഷ നഴ്‌സിന്റെവേഷത്തിൽ കുത്തിവെയ്പ്പിനായി എത്തി . ജീവനക്കാര്‍ ചോദ്യം ചെയ്തതോടെ സംഭവം പുറത്തായി .
ഫാര്‍മസിസ്റ്റായി മുന്‍പരിചയമുള്ള പ്രതി എയര്‍ എംബ്ലോസിസം എന്ന സംവിധാനത്തിലൂടെ കൊലപാതകം പദ്ധതിയിട്ടത്.കാലി സിറിഞ്ച് ഉപയോഗിച്ച് രക്തധമനികളിലേക്ക് വായുകടത്തിയുള്ള അതിക്രൂരമായ കൊലപാതക ശ്രമമായിരുന്നു പ്രതി പ്ലാനിട്ടത് . കുത്തിവെയ്പ്പിനായി ഞരമ്പ് രേഖപ്പെടുത്തുന്ന സമയത്തായിരുന്നു ജീവനക്കാർ ഇത് അറിയുന്നത്. യുവതിയെ തിരുവല്ല പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. 120 മില്ലി ലിറ്ററിന്റെ സിറിഞ്ചാണ് ഇതിന് ഉപയോഗിച്ചത്.
https://www.facebook.com/Malayalivartha
























