ഓണം ഇങ്ങെത്തി പോയി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിന്റെ ഇത്തവണത്തെ ഓണ സമ്മാനം എന്താണെന്നോ? കിടിലൻ സർപ്രൈസ് ഇതാണ്!

ഓണം ഇങ്ങെത്തി പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിന്റെ ഇത്തവണത്തെ ഓണ സമ്മാനം മലയാളികൾ ഒരുക്കി കൊണ്ടിരിക്കുകയാണ്. ഓണ സമ്മാനമായി കേരളം ഔദ്യോഗികമായി നൽകുന്നത് കണ്ണൂർ കൈത്തറി കുർത്തയാണ് .
കേരളത്തിന്റെ സ്വന്തം കൈത്തറി തുണി കൊണ്ടുള്ള കുർത്ത . പ്രധാനമന്ത്രിക്ക് മാത്രമല്ല മറ്റ് ചില പ്രമുഖർക്കും ഓണക്കോടി സമ്മാനിക്കുവാൻ തയ്യാറെടുക്കുകയാണ് . ലോക്നാഥ് കോ ഓപ്പ് വീവിങ് സൊസൈറ്റിയാണ് ഓണക്കോടിക്കുള്ള തുണി നെയ്തു കൊണ്ടിരിക്കുന്നത് .കുർത്ത തുണി നെയ്യുന്നത് കെ ബിന്ദുവാണ്.
കുർത്ത തുണിയുടെ നിറങ്ങളും പാറ്റേണും രൂപകൽപ്പന ചെയ്തത്,കോട്ടയം സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസാണ് . ഇളം പച്ച, വോള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ഒത്തുചേർന്നു കുത്തനെ വരകളോടു കൂടിയ കുർത്തയാണ് . തിരുവനന്തപുരത്തെ തുന്നൽ കേന്ദ്രത്തിലാണ് കുർത്ത തയ്ക്കുന്നത്. തിങ്കളാഴ്ച തുണി തിരുവനന്തപുരത്തെത്തിക്കും.
https://www.facebook.com/Malayalivartha
























