സത്യത്തിൽ ഈ കാഴ്ച സങ്കടകരമാണ്; എന്തിന് വേണ്ടിയാണ് ഈ പീഡാനുഭവം; ഈ കേസിൽ ഇയാൾ മാത്രം ഇത് അനുഭവിച്ച് തീർത്താൽ മതിയോ ? മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ജയിൽ നിന്നുമിറങ്ങുന്ന ചിത്രം പങ്കു വച്ച് അനിൽ അക്കരെ

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ജയിൽ നിന്നുമിറങ്ങുന്ന ചിത്രം പങ്കു വച്ച് അനിൽ അക്കരെ ഒരു നിർണായക ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ചിരിക്കുകയാണ് . സത്യത്തിൽ ഈ കാഴ്ച സങ്കടകരമാണ്. എന്തിന് വേണ്ടിയാണ് ഈ പീഡാനുഭവം, ഈ കേസിൽ ഇയാൾ മാത്രം ഇത് അനുഭവിച്ച് തീർത്താൽ മതിയോ ? എന്നാണ് അനിൽ അക്കരെ ചോദിക്കുന്നത്.
അതേസമയം ലൈഫ് മിഷന് കേസില് അറസ്റ്റിലായ ശിവശങ്കർ 170 ദിവസങ്ങള് നീണ്ട ജയില്വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്. എറണാകുളം ജില്ലാ ജയിലില്നിന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് അദ്ദേഹം പുറത്തിറങ്ങിയിരിക്കുന്നത്. ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധി വന്നതിനു തൊട്ടു പിന്നാലെയുള്ള ദിവസമാണ് അദ്ദേഹത്തിന് പുറത്തിറങ്ങാൻ സാധിച്ചിള്ളൂ.
സുപ്രീം കോടതി ഉത്തരവിന് പുറമെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ പ്രൊഡക്ഷൻ വാറണ്ട് പിൻവലിച്ചുള്ള സെഷൻസ് കോടതി ഉത്തരവ് ജയിലിൽ ലഭിച്ച ശേഷം ഉച്ചക്ക് 2.30 മണിയോടെ ആണ് ശിവശങ്കർ ജയിൽ മോചിതനായത്. ഉത്തരവുകളും അനുബന്ധ രേഖകളും ഹാജരാക്കി കാക്കനാട്ടെ ജില്ലാ ജയിലില്നിന്ന് ശിവശങ്കര് അഞ്ചര മാസങ്ങൾക്ക് ശേഷം പുറത്തിറങ്ങുകയായിരുന്നു . ജയിൽ നിന്നും ചികിത്സയ്ക്കായി കൊണ്ട് പോകാൻ ശിവശങ്കറിന്റെ കുടുംബം എത്തിയിരുന്നു.
https://www.facebook.com/Malayalivartha
























