കേരളം ചെകുത്താന്റെ സ്വന്തം നാടോ;ആ ദിവസം നിങ്ങള്‍ എങ്ങനെ ഉറങ്ങി പിണറായി,മുഖ്യമന്ത്രിയ്ക്ക് നേരെ വീണ്ടും ശക്തിധരന്‍,ഒരുപാട് അമ്മമാരുടെ കണ്ണീര് വീഴുന്നു,പിണറായിയെ മുള്‍മുനയില്‍ നിര്‍ത്തി പഴയ വിശ്വസ്തന്‍,ഇതിനെങ്കിലും മറുപടി കൊടുക്കുമോ?

ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല. എല്ലാത്തിനും ഇടങ്കോലിടുന്ന പഴയ പിണറായി വിജയന്‍ തന്നെയാണിതെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അങ്ങ് സിംഹാസനത്തില്‍ വാഴുന്നോര്‍ അല്ലേ?. സാക്ഷാല്‍ ചക്രവര്‍ത്തി! ചെറിയ ആളല്ലല്ലോ. എന്തേ ഈ വിപത്തിന് കടിഞ്ഞാണിടുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന് നേരെ മൂര്‍ച്ചയേറിയ മുള്ള് പ്രയോഗിച്ച് ശക്തിധരന്‍. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചില ചോദ്യങ്ങളാണ് ശക്തിധരന്‍ ഉയര്‍ത്തിവിട്ടിരിയ്ക്കുന്നത്. ഭരണകൂടത്തിന്റെ കടിഞ്ഞാണ്‍ കൈയ്യിലുള്ളവരുടെ പിടിപ്പുകേട് തുറന്നുകാട്ടുകയാണ് ശക്തിധരന്‍.
ശക്തിധരന്റെ പോസ്റ്റ് നോക്കാം....
കേരളം
ചെകുത്താന്റെ
സ്വന്തം നാടോ ?
പിഞ്ചുകുഞ്ഞുങ്ങളെ മുതല്‍ വൃദ്ധകളെ വരെ പ്രായഭേദമെമെന്യേ മൃഗങ്ങള്‍ പോലും അറച്ചുനില്‍ക്കുന്ന പൈശാചികതക്ക് ഇരയാക്കിക്കൊണ്ടിരിക്കുന്ന നാടായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നത് കണ്ടിട്ട് എന്തേ മുഖ്യമന്ത്രീ നിങ്ങളുടെ ചങ്ക് പൊട്ടുന്നില്ലേ? അഞ്ചുവയസുള്ള ഒരു പെണ്‍കുട്ടിയുടെ ശരീരത്തിലെ കയ്യും കാലും ഉറച്ചിട്ടില്ലാത്തതാകും എന്നത് തിരിച്ചറിയാനുള്ള ബുദ്ധി അങ്ങേയ്ക്കായിട്ടില്ലേ? ആ ദിവസം എങ്ങിനെ നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞു. അതോ അന്നും നീന്തല്‍ക്കുളത്തിലെ നീരാട്ടിന് അങ്ങ് ഇറങ്ങിയിരുന്നോ ? 'ഒപ്പമുണ്ട് 'എന്ന ഹൃദയഹാരിയയായ ഈരടി കോടികള്‍ മുടക്കി എഴുതിപ്പിടിച്ചിരിക്കുന്ന ചുമരുകള്‍ അങ്ങയെ നോക്കീ കൊഞ്ഞനം കുത്തുന്നത് അങ്ങ് കാണുന്നില്ലേ? കേരളം കരുതിയത് ഈ വാര്‍ത്ത അറിഞ്ഞു അങ്ങ് സടകുടഞ്ഞേണീറ്റ് കര്‍മ്മനിരതനാകും എന്നാണ്? പക്ഷെ എല്ലാത്തിനും ഇടങ്കോലിടുന്ന പഴയ പിണറായി വിജയന്‍ തന്നെയാണിതെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അങ്ങ് സിംഹാസനത്തില്‍ വാഴുന്നോര്‍ അല്ലേ? .സാക്ഷാല്‍ ചക്രവര്‍ത്തി! ചെറിയ ആളല്ലല്ലോ ?
അന്യനാട്ടില്‍ നിന്ന് ഉപജീവനം തേടി ഇവിടെ എത്തിയവരില്‍ കൊടും ക്രിമിനലുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് എന്തേ കേരളം ഗൗരവമായി എടുക്കുന്നില്ല.? . കേരളത്തില്‍ എത്തിയാല്‍ എന്തും നടക്കുമെന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു!. തദ്ദേശീയരും മോശമല്ല. വീടുകളില്‍ നിന്ന് പെണ്മക്കളെ പുറത്തേക്ക് അയക്കുന്നത് ഭയക്കുകയാണ്. മടങ്ങി വീട്ടില്‍ എത്തുന്ന സമയം വരെ അമ്മമാരുടെ നെഞ്ചിടിപ്പ് ഉള്‍ഭയം കൊണ്ട്. സൂചിമുനയിലാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളാണ് ഏറെയും. മയക്കുമരുന്ന് സമൂഹത്തിലെ വില്ലനായി രംഗപ്രവേശം ചെയ്തിട്ട് വര്‍ഷങ്ങള്‍ ആയി. ലഭ്യമായ ലഹരികളില്‍ ഏറ്റവും വീര്യമുള്ളതും നാഡീവ്യൂഹങ്ങളെ ഭ്രമാത്മക ലോകത്തേക്ക് എത്തിക്കാന്‍ കൂടുതല്‍ ആവേശം പകരുന്നതും മയക്കുമരുന്നാണെന്നതും യാഥാര്‍ഥ്യമാണ്..മക്കളെ ഈ വിപത്തില്‍നിന്ന് രക്ഷനേടാന്‍ ആരാധനാലയങ്ങളില്‍ നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്ന എത്ര എത്ര അമ്മമാരെയാണ് കാണാനാകുന്നത്. അവര്‍ക്കൊന്നും പോലീസില്‍ വിശ്വാസമില്ല. . മക്കള്‍ക്ക് മനഃപരിവര്‍ത്തനം ഉണ്ടാകാന്‍ അതുകൊണ്ടാണ് അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട് പ്രാര്‍ത്ഥാനാനിരതരാകുന്നത്. സ്പീക്കര്‍ അറിഞ്ഞാല്‍ അതിന്റെ പേരിലാകും ആട്ടും തുപ്പും. മിത്തെങ്കില്‍ മിത്ത്. നമുക്ക് സൈ്വര്യം വേണം.
കേരളസമൂഹത്തില്‍ നീറിക്കൊണ്ടിരിക്കുന്ന ഈ നൊമ്പരത്തെ കടിഞ്ഞാണിട്ട് നിര്‍ത്താന്‍ സംസ്ഥാന ഭരണകൂടം എന്തെങ്കിലും ചെയ്യുന്നുണ്ടോ? അടയ്ക്കയായാലേ മടിയില്‍ വെക്കാനാകൂ. കമുകായാല്‍ ഒന്നും ചെയ്യാനാകില്ല. ഇപ്പോള്‍ കേരളം മയക്കുമരുന്ന് വ്യാപാരത്തിന്റെ നല്ല ലാഭമുള്ള പരീക്ഷണശാലയാണ്. ചെറിയ ചിപ്പിന്റെ വലുപ്പത്തില്‍ ആണ് കയ്യില്‍ കിട്ടുന്നതെങ്കിലും മയക്കുമരുന്നിന്റെ ഉറവിടം വലിയ കാര്‍ട്ടല്‍ രൂപത്തിലാണ്.ഇതിന്റെ ക്രയവിക്രയം സംബ ന്ധിച്ചു കൃത്യമായ റോഡ് മാപ്പ് പോലീസിന്റെ ഫയലുകളില്‍ ഉണ്ട്. പക്ഷെ പോലീസ് അനങ്ങുന്നില്ല. മാസത്തിലൊരു ദിവസമെങ്കിലും സംസ്ഥാനവ്യാപകമായി തൂത്തുവാരിപ്പിടിച്ച റെയ്ഡ് നടത്തിയിരുന്നെങ്കില്‍ എത്രയോ നിരപരാധികളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. അദ്ധ്വാനം അധികമാവശ്യമില്ലാത്ത ലൊട്ടു ലൊടുക്ക് കേസുകളില്‍ പ്രതികളെ പിടിച്ചു വലയിലാക്കിയാണ് പോലീസ് നിഗളിക്കുന്നത് .തിമിംഗലങ്ങളെ തൊടുന്നില്ല. അതിന്റെ വേരുകള്‍ അത്രയ്ക്ക് കെട്ടുപിരിഞ്ഞതാണ്. കേരളം ഇന്ത്യയിലെ കുറ്റാന്വേഷണകര്‍ക്കു ഒരു സന്ദേശം നല്‍കുന്നുണ്ട്. അത് നമ്പര്‍ വണ്‍ എന്ന് വിളിച്ചു കൂകുന്നതല്ല. അത് വായിക്കുന്നവരെ ഭയപ്പെടുത്തുന്നതാണ്. കേരളത്തിന്റെ ഭൂപടത്തിലെ ഗ്രാഫുകളില്‍ ഊളിയിട്ടിറങ്ങുന്ന കര്‍വുകളിലൂടെ കണ്ണോടിച്ചാല്‍ കേരളത്തിലെ അധോലോകത്തിന്റെ ചരിത്രം ആര്‍ക്കും വായിച്ചെടുക്കാം. ക്ഷുദ്ര ശക്തികളുടെ കൈകളിലിരിക്കുന്ന ഫോണുകള്‍ വഴി നടക്കുന്ന രഹസ്യഇടപാടുകള്‍ ചെവിയോര്‍ക്കുന്നവരാണ് അതിനു നിയോഗിക്കപ്പെട്ട മേലുദ്യോഗസ്ഥര്‍.
ഒരു ചെറിയ യന്ത്രത്തില്‍ നിന്ന് കാണാമറയത്തു വര്‍ഷിച്ചുകൊണ്ടിരിക്കുന്ന ബോംബുകളുടെ ശബ്ദഘോഷവും ലക്ഷ്യവും ഒരു യന്ത്രത്തില്‍ നിന്ന് അവര്‍ക്കു നിരീക്ഷിക്കാം. .പക്ഷെ അത് നിര്‍വീര്യമാക്കാനുള്ള ഇച്ഛാശക്തിയുള്ളവര്‍ വേണ്ടേ? കേരളം ചെകുത്താന്റെ നാടാക്കിയ മോണ്‍സണ്‍ മാവുങ്കല്‍മാരുടെ പൊന്നാപുരം കോട്ട ഡിവൈഎഫ് യുടെ ഒരേ ഒരു ചുണക്കുട്ടിക്ക് ഒറ്റ തീക്കൊള്ളി ഉരച്ചു ശവപ്പറമ്പാക്കാനേ ഉണ്ടായിരുന്നുള്ളൂ. അതിനുള്ളില്‍ ക്ഷുദ്രജീവികള്‍ ചത്തൊടുങ്ങട്ടേ എന്ന് അവഗണിച്ചാല്‍ പോരെ. പ്രായഭേദമെന്യേ എത്ര എത്ര നിഷ്!കളങ്കരായ പെണ്‍കുട്ടികളെയാണ് ഈ അധമന്മാര്‍ ആണ് അതിനുള്ളില്‍ കടിച്ചു കീറി രുചിയറിഞ്ഞത്. തൊപ്പിയില്‍ വലിയ മുദ്രകള്‍ ചാര്‍ത്തി ഈ പൊന്നാപുരം കോട്ടയ്ക്കുള്ളില്‍ കയറി വ്യഭിചാരശാല പോലെ നുണഞ്ഞ കാളക്കൂറ്റന്മാരുടെ ഒരു രോമത്തില്‍ തൊടാതെ വലിയ പദവികളില്‍ കൊണ്ടിരുത്തിയില്ലേ? അവര്‍ ഇപ്പോഴും ആ ശീതളച്ഛായയില്‍ സുഖസുഷുപ്തിയില്‍ കഴിയുന്നു. പൊന്നാപുരം കോട്ട ഇവിടെ നിലനിന്നത് പോലീസ് അറിയാതെയല്ലല്ലോ. അതിനും എ കെ ബാലന് ന്യായീകണം ഉണ്ടാകും! പഠിച്ചവനല്ലേ ? സ്വയം നശിക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും രക്ഷിക്കാനാവില്ല. പി കെ കുഞ്ഞച്ചന് പേര് ദോഷമുണ്ടാക്കരുത് ബാലന്‍ .,അത് നെറികേടാകും. കുഞ്ഞച്ചനെക്കുറിച്ചു പുസ്തകമെഴുതിച്ചതുകൊണ്ടായില്ല അതിലെ വാക്കുകളില്‍ കാണുന്ന തീപ്പൊരി ഉള്‍ക്കൊള്ളണം ..
https://www.facebook.com/Malayalivartha
























