ശമ്പളം നല്‍കാന്‍ മദ്യത്തിലൂടെ പണം കണ്ടെത്തുന്നത് ശോചനീയം;പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് താമരശ്ശേരി രൂപത,റബ്ബര്‍ പോരിന് പിന്നാലെ സര്‍ക്കാരിനെ ചോദ്യം ചെയ്ത് രൂപത,ഈ സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നു,കര്‍ഷകരെ അണിനിരത്തി വന്‍ സമരത്തിന് രൂപത

ശമ്പളം നല്‍കാന്‍ മദ്യത്തിലൂടെ പണം കണ്ടെത്തുന്നത് ശോചനീയം. സര്‍ക്കാരിന് നേരെ വാളേങ്ങി താമരശ്ശേരി അതിരൂപത. മദ്യം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിലാണ് രംഗത്ത് വന്നിരിയ്ക്കുന്നത്. റബ്ബര്‍ വിലയില്‍ സര്‍ക്കാരുമായ് പിടിവലിയില്‍ നില്‍ക്കുന്ന താമരശ്ശേരി രൂപത ഇപ്പോള്‍ മദ്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്.
മദ്യം നമ്മുടെ സംസ്‌കാരത്തെ നശിപ്പിക്കും. ശമ്പളം നല്‍കാന്‍ മദ്യത്തിലൂടെ പണം കണ്ടെത്തുന്നത് ശോചനീയമായ കാര്യമാണ്. മദ്യം പ്രോത്സാഹിപ്പിക്കുന്നത് കമ്പോള സംസ്‌കാരത്തിന്റെ ഭാഗവുമാണ് ബിഷപ്പ് വ്യക്തമാക്കി. ചിങ്ങം ഒന്ന് കര്‍ഷകന് കണ്ണീര്‍ ദിനമാണ്. ഏറ്റവും വേദനിക്കുന്ന വിഭാഗമായി കര്‍ഷകര്‍ മാറി. കാര്‍ഷിക പ്രശ്നങ്ങളില്‍ കര്‍ഷക സംഘടനകളെ ഒരുമിച്ച് നിര്‍ത്തി സമ്മര്‍ദശക്തിയായി മാറും. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങില്ല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കര്‍ഷക യാത്ര സംഘടിപ്പിക്കുകയും ചെയ്യും. റബര്‍ വിലയില്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടിയുണ്ടായില്ലെന്നും ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
റബ്ബറില്‍ സര്‍ക്കാര്‍-സഭ പോര് ഇതുവരെ അവസാനിച്ചിട്ടില്ല. പാംപ്ലാനി ഉയര്‍ത്തിവിട്ട റബ്ബര്‍ വിഷയം സര്‍ക്കാരിനെ ഇപ്പോഴും പൊള്ളിക്കുന്ന വിഷയമാണ്. കര്‍ഷകരോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന അവഗണനകളെ സഭ ചോദ്യ ചെയ്തിരുന്നു. മലയോര ജനതയെ സര്‍ക്കാര്‍ തഴയുന്നുവെന്ന വിമര്‍ശനമാണ് സഭ തൊടുത്തുവിട്ടത്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കര്‍ഷകര്‍ സര്‍ക്കാരിന് നേരെ തിരിഞ്ഞാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമാണ്. അതുകൊണ്ട് പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അപ്പോഴും ഒട്ടും അയയാതെ നില്‍ക്കുകയാണ് സഭ. മദ്യം ഒഴുക്കി ഈ സര്‍ക്കാര്‍ ഖജനാവ് വീര്‍പ്പിക്കുന്നു എന്ന ആക്ഷേപം ഒന്നാം പിണരായി സര്‍ക്കാരിന്റെ കാലംതൊട്ട് ഉള്ള പരിഹാസമാണ്. അത് സത്യവുമാണ്.
ലഹരിമുക്ത കേരളമാണ് ഇടതുമുന്നണി ലക്ഷ്യംവയ്ക്കുന്നതെന്ന് പറയുമ്പോഴും സര്‍ക്കാരിന്റെ നടപടികളെല്ലാം മദ്യ കേരളം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. 2021 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനം ഇങ്ങനെയാണ്: 'മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതിവിപുലമായ ഒരു ജനകീയ ബോധവത്കരണപ്രസ്ഥാനത്തിന് രൂപം നല്‍കും.' സമാനമായ വാഗ്ദാനം 2016 ലെ പ്രകടനപത്രികയിലും കാണാം. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഒരുദിവസംപോലും ഈ വാഗ്ദാനം പാലിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നതു മാത്രമല്ല, ഓരോവര്‍ഷത്തെയും മദ്യനയം സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ പര്യാപ്തമാകും വിധത്തിലാണ്.
സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റെസ്റ്ററന്ററുകളില്‍ ടൂറിസം സീസണില്‍ ബിയറും വൈനും അനുവദിക്കാനും ഐടി പാര്‍ക്കുകളിലേതിനു സമാനമായി വ്യവസായ പാര്‍ക്കുകളില്‍ മദ്യം വിളമ്പുന്നതിന് ലൈസന്‍സ് നല്‍കുമെന്നതാണ് ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിന്റെ കാതല്‍. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബിയര്‍, പഴവര്‍ഗങ്ങളില്‍ നിന്നുള്ള വീര്യം കുറഞ്ഞ മദ്യം, വൈന്‍ ഉള്‍പ്പെടെയുള്ളവയുടെ ഉല്‍പ്പാദനവും വിതരണവും വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേരള ടോഡി എന്നപേരില്‍ കള്ള് വില്പനയും തകൃതിയാക്കാനുദ്ദേശിക്കുന്നു. അടഞ്ഞുകിടക്കുന്ന 250 ബിവറജ് ഔട്ട്ലെറ്റുകള്‍ തുറന്ന് വിതരണ ശൃംഖല ശക്തമാ ക്കുമെന്നും ലഹരിപാനീയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംസ്ഥാനത്തു തന്നെ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യന്‍നിര്‍മിത വിദേശമദ്യ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കാനുമൊക്കെയാണ് സര്‍ക്കാരിന്റെ പരിപാടി. പുതിയ അബ്കാരിനയം പ്രാവര്‍ത്തികമാക്കുന്നതോടെ മദ്യത്തില്‍ മുങ്ങിപ്പോയ ഒരുനാടായി കേരളം പരിണമിക്കും.
https://www.facebook.com/Malayalivartha
























