ഒരു മതത്തിനും വര്‍ഗീയതയില്ല, വര്‍ഗീയതയ്ക്ക് മതവുമില്ല;വെളുപ്പിച്ചെടുക്കാന്‍ റിയാസിന്റെ വരവ്,ഇതിപ്പോള്‍ മിത്തില്‍ കടിച്ച്തൂങ്ങി സഖാക്കള്‍,പ്രശ്‌നം വഷളാക്കരുതെന്ന് സൈബര്‍ കൂട്ടത്തിന് നിര്‍ദ്ദേശം,സോഷ്യല്‍മീഡിയ എടുത്തുടുക്കുന്നു

മിത്തില്‍ കിടന്ന് മെഴുകുകയാണ് സിപിഎം നേതാക്കള്‍. വിശ്വാസം അതാണ് എല്ലാമെന്ന് ഓടി നടന്ന് വിളമ്പുകയാണ് നേതാക്കള്‍. ഇപ്പോള്‍ മന്ത്രി മുഹമ്മദ് റിയാസും. ഒരു മതത്തിനും വര്‍ഗീയതയില്ല, വര്‍ഗീയതയ്ക്ക് മതവുമില്ല മന്ത്രി റിയാസ്. സ്പീക്കര്‍ ഒരു മതവിശ്വാസത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ വ്യക്തമാക്കിയതാണെന്നും റിയാസിന്റെ മറുപടി. എങ്ങനെയെങ്കിലും മിത്ത് വിവാദം അവസാനിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും നിര്‍ദ്ദേശം. ഞഹ്ങല്‍ വിശ്വാസ സംരക്ഷകരെന്ന് വാലെ വാലെ വന്ന് പറയുകയാണ് സിപിഎം നേതാക്കള്‍. തിരഞ്ഞെടുപ്പ് അടുക്കുകയാണല്ലോ അതുകൊണ്ട് മിത്ത് വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കമം. ഇല്ലെഹ്കില്‍ ശബരിമല പോലെ പണി കിട്ടുമോ എന്ന് സിപിഎമ്മിന് ഭയം.
സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നിലവില്‍ നടക്കുന്നതെന്ന് റിയാസ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ഇത് ഒരു നല്ല അവസരമായി കാണണമെന്ന് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് പറഞ്ഞതായി ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. കേരളത്തില്‍ മതധ്രൂവികരണം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു മതത്തിനും വര്‍ഗീയതയില്ല. വര്‍ഗീയതയ്ക്ക് മതവുമില്ല. കേരളത്തിലെ ജനങ്ങളാകെ ഇടതുപക്ഷപ്രസ്ഥാനത്തിനോടൊപ്പം നിലകൊണ്ടതുകൊണ്ടാണ് തുടര്‍ഭരണമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'സ്പീക്കറുടെ പേര് ഗോഡ്സെ എന്നായിരുന്നെങ്കില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഇപ്പോ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു. ഇതിന്റെയൊക്കെ പിന്നിലുള്ള താത്പര്യം എന്താണെന്ന് അറിയാം. സ്പീക്കര്‍ ഇന്നോ ഇന്നലെയോ സാമൂഹിക പ്രവര്‍ത്തനം ആരംഭിച്ച വ്യക്തിയല്ല. അതുപോലെ, എ.കെ ബാലന്‍ പഠിച്ച് കാര്യം പറയുന്ന വ്യക്തിയാണ്. അദ്ദേഹം വിഷയത്തില്‍ അഭിപ്രായം പറഞ്ഞപ്പോഴുണ്ടായിട്ടുള്ള പരിഹാസം നമ്മള്‍ കണ്ടതാണ്. പഴയ ജന്മിത്വ കാലഘട്ടത്തിലേക്ക് കേരളത്തെ കൊണ്ടുപോകാനുള്ള ശ്രമമല്ലെ അതിലൂടെ നടന്നത്', മന്ത്രി ആരോപിച്ചു.
ഇതിനിടെ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പ്രസംഗത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്ന് സി.പി.എം. കേന്ദ്രനേതൃത്വം. ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗമാണ് ഈ നിലപാടിലേക്ക് എത്തിയത്. ബി.ജെ.പി. രാഷ്ട്രീയ വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ആരോപണങ്ങളാണ് 'മിത്ത് വിവാദ'വുമായി ബന്ധപ്പെട്ട് ഉണ്ടായതെന്നുമാണ് യോഗത്തിലെ വിലയിരുത്തല്‍.
ചര്‍ച്ചയുമായി മുന്നോട്ടുപോയാല്‍ അത് രാഷ്ട്രീയമായും സാമൂഹികവുമായി ഭിന്നിപ്പുണ്ടാക്കാനുള്ള സാധ്യതയുണ്ട്. വിവാദത്തെ മുതലെടുത്ത് ആദ്യനാളുകള്‍ മുതല്‍തന്നെ വര്‍ഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ആര്‍.എസ്.എസ്. പ്രചാരണത്തില്‍ വീണുപോയ കോണ്‍ഗ്രസിനെതിരേയും സംഭവത്തില്‍ വിമര്‍ശനമുയര്‍ന്നു. അതേസമയം, ഷംസീറിന്റെ പ്രസംഗത്തില്‍ യാതൊരു തെറ്റുമില്ലെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍. വിശ്വാസികള്‍ക്കെതിരേയോ വിശ്വാസം ഹനിക്കുന്ന തരത്തിലോ ഷംസീര്‍ യാതൊന്നും പറഞ്ഞിട്ടില്ല കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നു. മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റിയോഗം വെള്ളിയാഴ്ചയാണ് ഡല്‍ഹിയില്‍ ആരംഭിച്ചത്. പൊതുരാഷ്ട്രീയവിഷയങ്ങള്‍ക്കുപുറമേ സംഘടനാ പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചയാവുന്നുണ്ട്. കേരളത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























