എല്ലാംപാളി ജയിലില്‍... പരുമലയില്‍ നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിയില്‍ കടന്നു കയറി യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ സിനിമയെകാളും വെല്ലുന്ന തിരക്കഥ; മെഡിക്കല്‍ അറിവ് ഒരു ഈച്ചപോലും അറിയാതെ കൊന്നേനെ; സ്‌നേഹയെ കൊല്ലാനെത്തിയത് ഞരമ്പിലേക്ക് വായു കുത്തിക്കയറ്റി

കഴിഞ്ഞ ദിവസം പരുമല ആശുപത്രിയില്‍ ഒന്ന് പാളിയിരുന്നെങ്കില്‍ മരണകാരണം പോലും കണ്ടെത്താന്‍ വലിയ പാട് പെട്ടേനെ. സമയോചിതമായ ഇടപെടലാണ് വ്യാജ നഴ്‌സിന്റെ നീക്കം ചെറുത്തത്. പരുമലയില്‍ നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിയില്‍ കടന്നു കയറി യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫാര്‍മസി പഠിച്ച, വൈദ്യശാസ്ത്രപരമായി അറിവുള്ള പ്രതി അനുഷ, സ്‌നേഹയെ കൊല്ലണമെന്ന് കരുതിക്കൂട്ടി കരുതി തന്ത്രങ്ങള്‍ മെനഞ്ഞാണ് ആശുപത്രിയില്‍ എത്തിയത്.
എയര്‍ എമ്പോളിസം രീതി പ്രയോഗിച്ച് കൊല്ലാന്‍ നീക്കം. ഈ രീതിയെ കുറിച്ച് അനുഷയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പ്രസവിച്ച് ആശുപത്രിയില്‍ കഴിയുകയായിരുന്ന സ്‌നേഹയുടെ ഭര്‍ത്താവ് അരുണുമായുള്ള അടുപ്പമാണ് വധശ്രമത്തിന് കാരണമെന്നാണ് പ്രതി പറഞ്ഞതെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. അനുഷയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനെ പൊലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വിട്ടയച്ചു.
സ്‌നേഹയെ കൊലപ്പെടുത്തി ഭര്‍ത്താവ് അരുണിനെ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയര്‍ ഇന്‍ജക്ഷന്‍ ചെയ്ത് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഏറെ ഞെട്ടിപ്പിക്കുന്ന സംഭവം പരുമല ആശുപത്രിയില്‍ നടന്നത്. പ്രസവശേഷം ഡിസ്ചാര്‍ജ് കാത്തു കിടന്ന കരിയിലകുളങ്ങര സ്വദേശിനി സ്‌നേഹയെ നേഴ്‌സിന്റെ വേഷമണിഞ്ഞ് എത്തിയ അനുഷ കൊലപ്പെടുത്താന്‍ ശ്രമിച്ചു.
ഡിസ്ചാര്‍ജിന് മുന്‍പ് ചെയ്യേണ്ട ഇഞ്ചക്ഷന്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു മൂന്നുതവണ കയ്യില്‍ കുത്തിയത്. സ്‌നേഹയുടെ അമ്മ സംശയം തോന്നി ബഹളം വെച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരെത്തി അനുഷയെ പിടികൂടുകയായിരുന്നു. എയര്‍ ഇഞ്ചക്ഷന്‍ രീതിയിലൂടെയാണ് അനുഷ കൊലപാതകം ആസൂത്രണം ചെയ്തത്.
വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് ഇഞ്ചക്ഷന്‍ ചെയ്താല്‍ രക്ത ധമനികളില്‍ ബ്ലോക്ക് ഉണ്ടാകും, മരണം സംഭവിക്കും. ഫാര്‍മസിസ്റ്റായ അനുഷയ്ക്ക് ഇത് നല്ലതുപോലെ അറിയാമായിരുന്നുവെന്നും പൊലീസ് പറയുന്നു.
പ്രതികാരത്തിന് പിന്നില്‍ ഒരു ലൗ സ്റ്റോറിയാണ്. പ്രതിയായ അനുഷയും, വധശ്രമത്തിനിരയായ സ്‌നേഹയുടെ ഭര്‍ത്താവ് അരുണും തമ്മില്‍ ഏറെക്കാലമായി അടുപ്പമുണ്ട്. പ്രസവശേഷം ആശുപത്രിയില്‍ കഴിയുന്ന സ്‌നേഹയെ കാണാന്‍ ആഗ്രഹം ഉണ്ടെന്ന് അനുഷ തന്നെയാണ് അരുനിനോട് പറഞ്ഞത്. പക്ഷേ ആശുപത്രിയില്‍ എത്തി, നേഴ്‌സായി വേഷമണിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുമെന്ന് അറിയില്ലായിരുന്നു എന്നാണ് അരുണ്‍ പോലീസിനോട് പറഞ്ഞത്.
അനുഷയുടെ ഫോണിലെ ചാറ്റുകള്‍ അടക്കം ക്ലിയര്‍ ചെയ്തിരിക്കുകയാണ്. കൊലപാതകം ആസൂത്രണം ചെയ്തതില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തില്‍ പോലീസ് ശാസ്ത്രിമായ പരിശോധന നടത്തും. കൃത്യം നടത്താന്‍ സിറിഞ്ചും കോട്ടും ഒക്കെ വാങ്ങിയ കായംകുളം പുല്ലുകുളങ്ങരയിലെ കടയിലെത്തിച്ച് അനുഷയെ പൊലീസ് തെളിവെടുത്തു.
അതേസമയം ഈ സംഭവത്തില്‍ വന്‍ ആസൂത്രണം നടന്നെന്ന് പൊലീസ്. സ്‌നേഹയെ കൊലപ്പെടുത്തി ഭര്‍ത്താവ് അരുണിനെ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയര്‍ ഇന്‍ജക്ഷന്‍ ചെയ്തു കൊലപ്പെടുത്താനാണ് ശ്രമിച്ചത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണും അനുഷയും തമ്മില്‍ അടുപ്പമുണ്ടെങ്കിലും നിലവില്‍ കേസില്‍ പ്രതിയല്ലെന്ന് പൊലീസ് അറിയിച്ചു. സ്‌നേഹയുടെ അമ്മയ്ക്ക് തോന്നിയ സംശയമാണ് ജീവന്‍ രക്ഷിച്ചത്. സംശയം തോന്നി അമ്മ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ആശുപത്രി ജീവനക്കാര്‍ അനുഷയെ പിടികൂടിയത്. അല്ലെങ്കില്‍ അനുഷ കൃത്യം നടത്തി ഈസിയായി മുങ്ങിയേനെ.
"
https://www.facebook.com/Malayalivartha
























