ഒരു ദിവസം വിളിക്കുന്നത് മുന്നൂറിലേറെ തവണ... വനിതാ എസ് ഐ അടക്കം 6 വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ അശ്ലീല സംഭാഷണം നടത്തി രതിസുഖം നേടിയെന്ന കേസില്‍ ഏക പ്രതി പേരൂര്‍ക്കട സ്വദേശി ജോസിന്റെ വിധി തലസ്ഥാന മജിസ്‌ട്രേട്ട് കോടതി 9 ന് പറയും....

തലസ്ഥാന ഭരണ സിരാ കേന്ദ്രമായ ഗവ: സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെയുള്ള സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ അടക്കം 6 വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ അശ്ലീല സംഭാഷണം നടത്തി രതിസുഖം നേടിയെന്ന കേസില്‍ ഏക പ്രതി പേരൂര്‍ക്കട സ്വദേശി ജോസിന്റെ വിധി തലസ്ഥാന മജിസ്‌ട്രേട്ട് കോടതി 9 ന് പറയും. വിചാരണ കോടതിയായ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് വിധി പ്രസ്താവം നടത്തുന്നത്.
2022 സെപ്റ്റംബര്‍ 15 ന് രാവിലെ 5.15 മുതല്‍ വൈകിട്ട് 7 മണി വരെ വനിതാ പോലീസ് സ്റ്റേഷനില്‍ 8714862181 എന്ന സിം നമ്പരുള്ള മൊബൈല്‍ ഫോണില്‍ നിന്നും പലപ്പോഴായി മുന്നൂറിലേറെ തവണ വിളിച്ച് ലൈംഗികച്ചുവയുള്ള അശ്ലീല സംഭാഷണം നടത്തി വനിതാ പോലീസുകാര്‍ക്ക് മനോവേദനയും മാനഹാനിയും അറപ്പും വെറുപ്പും ഉളവാക്കി പ്രതി രതിസുഖം നേടിയെന്നാണ് കേസ്.
അതേ സമയം കേസിന്റെ അന്തിമവാദ വേളയില്‍ പോലീസ് കോടതിയില്‍ തൊണ്ടിയായി ഹാജരാക്കിയ ഫോണ്‍ തന്റേതല്ലെന്ന് തലസ്ഥാന മജിസ്‌ട്രേട്ട് കോടതിയില്‍ പ്രതി ജോസ് വാദിച്ചു. ഫോണ്‍ തന്റേതാണെന്ന് തെളിയിക്കുന്ന യാതൊരു രേഖയും പോലീസ് ഹാജരാക്കിയിട്ടില്ല. സീഷ്വര്‍ ( ഫോണ്‍ പിടിച്ചെടുത്ത് ) മഹസര്‍ തയ്യാറാക്കിയ സാക്ഷിയെ കോടതിയില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചിട്ടില്ല.
വനിതാ എസ് ഐ അടക്കം 6 വനിത പോലീസുകാര്‍ പരാതിക്കാരായിട്ടും താന്‍ പറഞ്ഞതായി ആരോപിക്കുന്ന ലൈംഗികച്ചുവയുള്ള അശ്ലീല വാക്കുകള്‍ കുറ്റപത്രത്തിലോ പോലീസുകാര്‍ കോടതിയില്‍ നല്‍കിയ മൊഴിയിലോ ഇല്ല. ( ഇക്കാര്യം പ്രോസിക്യൂഷനും കോടതിയില്‍ സമ്മതിച്ചു ). പരാതിക്കാരിയായ എസ് ഐ തന്നെ കേസന്വേഷിച്ചതിലുള്ള സാംഗത്യത്തെയും പ്രതി കോടതിയില്‍ ചോദ്യം ചെയ്തു. സി ഡി ആര്‍ (കാള്‍ ഡീറ്റെയ്ല്‍സ് റെക്കോര്‍ഡ് എടുത്ത സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെ സാക്ഷിയായി വിസ്തരിച്ചിട്ടില്ല. തല്‍സമയം ഫോണ്‍ ആരില്‍ നിന്നാണ് പിടിച്ചെടുത്തതെന്ന് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ പ്രതിയോട് ചോദിച്ചു. പോലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പ്രതി ബോധിപ്പിച്ചു. താന്‍ മുമ്പ് ഇത്തരം കേസില്‍ പ്രതിയായതിനാല്‍ തന്നെ ഈ കേസിലും കളവായി പോലീസ് ഉള്‍പ്പെടുത്തിയതാണെന്നും താന്‍ നിരപരാധിയാണെന്നും ബോധിപ്പിച്ചു.
1860 ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 ഡി (1) ( ശശ) , 2010 ലെ കേരള പോലീസ് ആക്റ്റിലെ 120 ( ഒ) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതിക്ക് മേല്‍ ചുമത്തിയാണ് കോടതി പ്രതിയെ വിചാരണ ചെയ്തത്.
അതേ സമയം എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 2019 ല്‍ നടന്ന ഇതേ സ്വഭാവമുള്ള സമാന കേസില്‍ ഈ മാസം ആഗസ്റ്റ് 1 ന് ജോസിന് 4 വര്‍ഷം തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴയടക്കാത്ത പക്ഷം 4 മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണമെന്നുംനും വിധിന്യായത്തില്‍ കല്‍പ്പിച്ചു. 2019 ജൂലൈ മാസമാണ് എറണാകുളം കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കൊച്ചി സിറ്റിയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ കേസിലാണ് പ്രതിക്ക് എറണാകുളം കോടതി ശിക്ഷ വിധിച്ചത്. എറണാകുളം ടൗണ്‍ നോര്‍ത്ത് വനിത പോലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാണ് പ്രതി വനിതാ പോലീസ് ഉദ്യോഗസ്ഥരോട് അശ്ലീല സംഭാഷണം നടത്തിയത്.
2019 ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി ജോസ് വനിതാ പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരോട് ലൈഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. സംഭവദിവസം തുടര്‍ച്ചയായി 300ലേറെ തവണ പ്രതി വനിതാ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത നോര്‍ത്ത് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയുകയായിരുന്നു.
എറണാകുളം ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അനസ് വിബിയുടെ നേതൃത്വത്തില്‍ പ്രതിയുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി എറണാകുളം കോടതില്‍ സമര്‍പ്പിച്ചത്. പോലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് പ്രതി കുറ്റക്കാരനാണ് എന്ന് എറണാകുളം കോടതി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























