66 പേരുടെ ജീവന്‍ പൊലിഞ്ഞ പെട്ടിമുടി ദുരന്തത്തിന് ഇന്ന് മൂന്നാണ്ട്...രാജമല മൈതാനത്താണ് എല്ലാവരും അന്ത്യവിശ്രമം കൊള്ളുന്നത്, ബന്ധുക്കളും തോട്ടംതൊഴിലാളികളും രാവിലെ പൂക്കളര്‍പ്പിച്ച് ദീപംതെളിയിച്ച് സ്മരണപുതുക്കും

66 പേരുടെ ജീവന്‍ പൊലിഞ്ഞ പെട്ടിമുടി ദുരന്തത്തിന് ഇന്ന് മൂന്നാണ്ട്...രാജമല മൈതാനത്താണ് എല്ലാവരും അന്ത്യവിശ്രമം കൊള്ളുന്നത്, ബന്ധുക്കളും തോട്ടംതൊഴിലാളികളും രാവിലെ പൂക്കളര്‍പ്പിച്ച് ദീപംതെളിയിച്ച് സ്മരണപുതുക്കും66 പേരുടെ ജീവന്‍ പൊലിഞ്ഞ പെട്ടിമുടി ദുരന്തത്തിന് ഇന്ന് മൂന്നാണ്ട്...രാജമല മൈതാനത്താണ് എല്ലാവരും അന്ത്യവിശ്രമം കൊള്ളുന്നത്, ബന്ധുക്കളും തോട്ടംതൊഴിലാളികളും രാവിലെ പൂക്കളര്‍പ്പിച്ച് ദീപംതെളിയിച്ച് സ്മരണപുതുക്കും.
ഇരവികുളം രാജമലയ്ക്ക് സമീപം 2020 ആഗസ്ത് ആറിന് അര്‍ധരാത്രിയുണ്ടായ ദുരന്തത്തില്‍ 70 പേര്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം. 66 പേരുടെ മൃതദേഹം ലഭിച്ചു. നാല് മൃതദേഹം ലഭിച്ചിട്ടില്ല. ലയങ്ങള്‍ നിന്ന പ്രദേശത്തുനിന്ന് മൂന്ന് കിലോ മീറ്റര്‍ ഉയരത്തില്‍നിന്ന് മലയിടിഞ്ഞ് വന്‍പാറകളും മണ്ണും ചെളിയും കുത്തിയൊലിച്ച് എത്തി.
കാറ്റിലും മഴയിലും വൈദ്യുതി, ഇന്റര്‍നെറ്റ് ശൃംഖല തകരാറിലായി. പിറ്റേന്ന് രാവിലെയാണ് ദുരന്തവിവരം പുറംലോകം അറിയുന്നത്്. നാല് ലയങ്ങളില്‍ 21 കുടുംബങ്ങള്‍ താമസിച്ചിരുന്നു. ലയങ്ങള്‍ പൂര്‍ണമായി മണ്ണിനടിയില്‍പ്പെട്ടു.
മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്തുന്നതിന് രണ്ടാഴ്ച രക്ഷാപ്രവര്‍ത്തനം നടത്തി. എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേനാംഗങ്ങള്‍, മൂന്നാറില്‍നിന്ന് ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പെട്ടിമുടിയിലെത്തി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മുന്‍ മന്ത്രി എം എം മണി എംഎല്‍എ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
"
https://www.facebook.com/Malayalivartha
























