പ്ലസ് വണ് പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും....

പ്ലസ് വണ് പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ 10 മുതല് അലോട്ട്മെന്റ് വിവരങ്ങള് www.admission.dge.kerala.gov.in എന്ന വെബ്സൈറ്റില് ലഭ്യമാകും.
മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി, ആകെ ഉണ്ടായിരുന്ന 25,735 ഒഴിവിലേക്കായി ലഭിച്ച 12,487 അപേക്ഷകളില് 11,849 എണ്ണമാണ് പരിഗണിച്ചത്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാര്ഥികള് തിങ്കളാഴ്ച രാവിലെ 10 മുതല് ചൊവ്വാഴ്ച വൈകിട്ട് നാല് വരെയുള്ള സമയത്ത് അതത് സ്കൂളുകളിലെത്തി പ്രവേശനം നേടണം. കാന്ഡിഡേറ്റ് ലോഗിനിലെ റിസള്ട്ട് എന്ന ലിങ്കില് നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററില് രേഖപ്പെടുത്തിയിരിക്കുന്ന സ്കൂളില്, രക്ഷകര്ത്താവിനോടൊപ്പം ആവശ്യമുള്ള സര്ട്ടിഫിക്കറ്റുകളുടെ അസല് സഹിതം എത്തേണ്ടതാണ്.
"
https://www.facebook.com/Malayalivartha
























